ടിയാഗോയ്ക്ക് എഎംടി പതിപ്പ്...

Written By:

ഇന്ത്യൻ കാർ നിർമാതാവായ ടാറ്റ ജനപ്രിയ ഹാച്ച്ബാക്ക് ടിയാഗോയുടെ എഎംടി പതിപ്പിനെ അവതരിപ്പിക്കുന്നു. ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന എഎംടി ഉൾപ്പെടുത്തിയിട്ടുള്ള ഒരു ചെറുകാറായിരിക്കും ടാറ്റയുടെ ടിയാഗോ.

To Follow DriveSpark On Facebook, Click The Like Button
ടിയാഗോയ്ക്ക് എഎംടി പതിപ്പ്...

ടിയാഗോയുടെ ഡീസൽ, പെട്രോൾ വകഭേദങ്ങളിൽ എഎംടി ഉൾപ്പെടുത്തുമെന്നുള്ള നിരവധി പ്രചാരണങ്ങളും ഇതിനകം വന്നുകഴിഞ്ഞിരുന്നു. എഎംടി ഗിയർബോക്സ് നൽകുന്നു എന്നല്ലാതെ ഡിസൈനിലോ ഫീച്ചറുകളിലോ യാതൊരു മാറ്റവുമുണ്ടായിരിക്കില്ല.

ടിയാഗോയ്ക്ക് എഎംടി പതിപ്പ്...

ടിയാഗോയുടെ പെട്രോൾ വേരിയന്റിലായിരിക്കും ആദ്യം എഎംടി ഉൾപ്പെടുത്തുക. എക്സ്ടി, എക്സ്എം വേരിയന്റുകളിലും ഓട്ടോമേറ്റഡ് ഗിയർബോക്സ് നൽകുന്നതായിരിക്കും.

ടിയാഗോയ്ക്ക് എഎംടി പതിപ്പ്...

ഇതിനകം തന്നെ എഎംടി ഉൾപ്പെടുത്തിയിട്ടുള്ള മാരുതി സുസുക്കി സെലരിയോ, റിനോ ക്വിഡ് 1.0എഎംടി, ഹ്യുണ്ടായ് ഗ്രാന്റ് ഐ10 എടി എന്നിവയായിരിക്കും ടിയാഗോയുടെ എഎംടി പതിപ്പിന് മുഖ്യ എതിരാളികളായി തീരുക.

ടിയാഗോയ്ക്ക് എഎംടി പതിപ്പ്...

84ബിഎച്ച്പിയും 114എൻഎം ടോർക്കുമുള്ള 1.2ലിറ്റർ റെവോട്രോൺ പെട്രോൾ എൻജിൻ, 69ബിഎച്ച്പിയും 140എൻഎം ടോർക്കും നൽകുന്ന 1.03ലിറ്റർ ഡീസൽ എന്നിവയാണ് ടിയാഗോയ്ക്ക് കരുത്തുപകരുന്ന എൻജിനുകൾ.

ടിയാഗോയ്ക്ക് എഎംടി പതിപ്പ്...

എഎംടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ടിയാഗോയുടെ പുത്തൻ പതിപ്പിന് ലിറ്ററിന് 25കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

ടിയാഗോയ്ക്ക് എഎംടി പതിപ്പ്...

ടിയാഗോയെ അടിസ്ഥാനപ്പെടുത്തിയുള്ള കൈറ്റ് 5 സെഡാനേയും നെക്സൺ ചെറു എസ്‌യുവിയേയും വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ.

ടിയാഗോയ്ക്ക് എഎംടി പതിപ്പ്...

2016 ദില്ലി എക്സ്പോയിൽ അരങ്ങേറ്റം കുറിച്ച ഈ രണ്ടുമോഡലുകളിലും എഎംടി ഉൾപ്പെടുത്തുമെന്നുള്ള സൂചനയും ലഭിച്ചിട്ടുണ്ട്.

  

ടാറ്റ സെസ്റ്റ് കൂടുതൽ ഇമേജുകൾ...

കൂടുതല്‍... #ടാറ്റ #tata
English summary
Tata Tiago AMT Coming By March; Both Petrol And Diesel Variants To Get AMT
Story first published: Monday, February 6, 2017, 12:41 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark