വീണ്ടും ടാറ്റയുടെ സര്‍പ്രൈസ്?; ടിയാഗൊ ലിമിറ്റഡ് എഡിഷന്റെ ചിത്രങ്ങള്‍ പുറത്ത്

Written By:

എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്ക് ശ്രേണിയില്‍ ടാറ്റ കാഴ്ചവെച്ച ടിയാഗൊയ്ക്ക് ആരാധകര്‍ ഏറെയാണ് ഇന്ത്യയില്‍. ടാറ്റയുടെ IMPACT ഡിസൈന്‍ ഫിലോസഫിയില്‍ പുറത്ത് വന്ന ആദ്യ മോഡല്‍ കൂടിയാണ് ടിയാഗൊ ഹാച്ച്ബാക്ക്.

വീണ്ടും ടാറ്റയുടെ സര്‍പ്രൈസ്?; ടിയാഗൊ ലിമിറ്റഡ് എഡിഷന്റെ ചിത്രങ്ങള്‍ പുറത്ത്

ജനപ്രചാരം നേടിയ ടിയാഗൊയില്‍ പുതിയ ലിമിറ്റഡ് എഡിഷനെ ഒരുക്കാനുള്ള തിരക്കിലാണ് ഇപ്പോള്‍ ടാറ്റ. ഒട്ടനവധി അപ്‌ഡേറ്റുകള്‍ നേടിയ ടാറ്റ ടിയാഗൊ ലിമിറ്റഡ് എഡിഷന്റെ റോഡ് ടെസ്റ്റ് ചിത്രങ്ങള്‍, പുതിയ മോഡലിന്റെ വരവിലേക്കുള്ള സൂചന നല്‍കുകയാണ്.

വീണ്ടും ടാറ്റയുടെ സര്‍പ്രൈസ്?; ടിയാഗൊ ലിമിറ്റഡ് എഡിഷന്റെ ചിത്രങ്ങള്‍ പുറത്ത്

Team-BHP യാണ് ടിയാഗൊ ലിമിറ്റഡ് എഡിഷന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. XT വേരിയന്റിനെ അടിസ്ഥാനപ്പെടുത്തിയാണ് ടിയാഗൊ ലിമിറ്റഡ് എഡിഷനെ ടാറ്റ ഒരുക്കുന്നതെന്ന് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

Recommended Video - Watch Now!
Datsun redi-GO 1-Litre Review In Malayalam - DriveSpark മലയാളം
വീണ്ടും ടാറ്റയുടെ സര്‍പ്രൈസ്?; ടിയാഗൊ ലിമിറ്റഡ് എഡിഷന്റെ ചിത്രങ്ങള്‍ പുറത്ത്

അതേസമയം, ടോപ് XZ വേരിയന്റില്‍ ലിമിറ്റഡ് എഡിഷന്‍ ലഭ്യമാകില്ല എന്നും സൂചനയുണ്ട്. ബ്ലാക്ഡ്-ഔട്ട് റൂഫും, ഗ്ലോസ് ബ്ലാക് ORVM കവറും ലിമിറ്റഡ് എഡിഷന് ലഭിച്ചിട്ടുണ്ട്.

വീണ്ടും ടാറ്റയുടെ സര്‍പ്രൈസ്?; ടിയാഗൊ ലിമിറ്റഡ് എഡിഷന്റെ ചിത്രങ്ങള്‍ പുറത്ത്

റെഗുലര്‍ മോഡലുകളില്‍ ഇടംപിടിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് 14 ഇഞ്ച് വീലുകള്‍ക്ക് പകരം, 13 ഇഞ്ച് വീലുകളില്‍ ഒരുങ്ങിയ ലിമിറ്റഡ് എഡിഷന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

വീണ്ടും ടാറ്റയുടെ സര്‍പ്രൈസ്?; ടിയാഗൊ ലിമിറ്റഡ് എഡിഷന്റെ ചിത്രങ്ങള്‍ പുറത്ത്

XT ബാഡ്ജിംഗിന് പകരം, 'wizz' ബാഡ്ജിംഗാണ് ലിമിറ്റഡ് എഡിഷനില്‍ ഒരുങ്ങുന്നതും. മോഡലില്‍ ലിമിറ്റഡ് എഡിഷന്‍ ബാഡ്ജും സാന്നിധ്യമറിയിക്കുന്നുണ്ട്.

ബ്ലൂ ഡോട്ടഡ് വീല്‍ റിമ്മുകളും ലിമിറ്റഡ് എഡിഷന്‍ ഹാച്ച്ബാക്കില്‍ ഉള്‍പ്പെടുന്നു.

വീണ്ടും ടാറ്റയുടെ സര്‍പ്രൈസ്?; ടിയാഗൊ ലിമിറ്റഡ് എഡിഷന്റെ ചിത്രങ്ങള്‍ പുറത്ത്

മാനുവലി ഓപറേറ്റഡ് ORVM കളും ആന്റിഗ്ലെയര്‍ മിററുകള്‍ക്ക് പകരമുള്ള സ്റ്റാന്‍ഡേര്‍ഡ് IRVM കളുമാണ് ടിയാഗൊ ലിമിറ്റഡ് എഡിഷനില്‍ ടാറ്റ ഒരുക്കിയിരിക്കുന്നത്. അതേസമയം, പുതിയ മോഡലില്‍ വാനിറ്റി മിറര്‍ ഇടംപിടിച്ചിട്ടില്ല.

വീണ്ടും ടാറ്റയുടെ സര്‍പ്രൈസ്?; ടിയാഗൊ ലിമിറ്റഡ് എഡിഷന്റെ ചിത്രങ്ങള്‍ പുറത്ത്

പിയാനൊ ബ്ലാക് ഫിനിഷ് നേടിയ പുതിയ ഡാഷ്‌ബോര്‍ഡിന് ബെറി റെഡ് ആക്‌സന്റാണ് ടാറ്റ നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലിമിറ്റഡ് എഡിഷനില്‍ ഹൈ-ക്വാളിറ്റി സീറ്റ് ഫാബ്രിക്കാണ് ടാറ്റ ഒരുക്കിയിരിക്കുന്നതും.

വീണ്ടും ടാറ്റയുടെ സര്‍പ്രൈസ്?; ടിയാഗൊ ലിമിറ്റഡ് എഡിഷന്റെ ചിത്രങ്ങള്‍ പുറത്ത്

മെക്കാനിക്കല്‍ ഫീച്ചറുകളില്‍ ഏറെ മാറ്റങ്ങളില്ലാതെയാകും പുതിയ മോഡലും വന്നെത്തുക.

83 bhp കരുത്തും 114 Nm torque ഉം ഏകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും, 68 bhp കരുത്തും 140 Nm torque ഉം ഏകുന്ന 1.05 ഡീസല്‍ എഞ്ചിനുമാണ് ടാറ്റ ടിയാഗൊയില്‍ ലഭ്യമാകുന്നത്.

വീണ്ടും ടാറ്റയുടെ സര്‍പ്രൈസ്?; ടിയാഗൊ ലിമിറ്റഡ് എഡിഷന്റെ ചിത്രങ്ങള്‍ പുറത്ത്

ഇരു എഞ്ചിന്‍ വേര്‍ഷനുകളും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായാണ് ടാറ്റ ബന്ധപ്പെടുത്തിയിരിക്കുന്നതും.

Image Source: TeamBHP

English summary
Spy Pics: Tata Tiago Special Edition Spotted Testing In India. Read in Malayalam.
Story first published: Wednesday, August 9, 2017, 13:53 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark