ടിയാഗൊയ്ക്ക് 'വിസ്' എഡിഷനുമായി ടാറ്റ; വില 4.52 ലക്ഷം രൂപ

Written By:

ടാറ്റ ടിയാഗൊ വിസ് ഇന്ത്യയില്‍ പുറത്തിറങ്ങി. 4.52 ലക്ഷം രൂപയാണ് ടാറ്റ ടിയാഗൊ വിസ് പെട്രോള്‍ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. ടിയാഗൊ വിസ് ഡീസല്‍ പതിപ്പ് എത്തുന്നത് 5.30 ലക്ഷം രൂപ പ്രൈസ് ടാഗിലാണ്.

ടിയാഗൊയ്ക്ക് 'വിസ്' എഡിഷനുമായി ടാറ്റ; വില 4.52 ലക്ഷം രൂപ

ടിയാഗൊ ഹാച്ച്ബാക്കിന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പാണ് ടാറ്റ ടിയാഗൊ വിസ്. ടിയാഗൊ വിസിന്റെ സ്‌പോര്‍ടിയര്‍ പരിവേഷത്തിനായി ടാറ്റ നല്‍കിയ ആക്‌സസറി കിറ്റാണ് പ്രധാന വിശേഷം.

ടിയാഗൊയ്ക്ക് 'വിസ്' എഡിഷനുമായി ടാറ്റ; വില 4.52 ലക്ഷം രൂപ

കോണ്‍ട്രാസ്റ്റ് ബ്ലാക് റൂഫ്, ഗ്രില്ലിന് ലഭിച്ച റെഡ് ഹൈലൈറ്റുകള്‍, വീല്‍ ക്യാപുകള്‍ ഉള്‍പ്പെടുന്നതും ടാറ്റ ടിയാഗൊ വിസ് എഡിഷന്റെ എക്സ്റ്റീരിയര്‍ ഫീച്ചറുകളാണ്.

ടിയാഗൊയ്ക്ക് 'വിസ്' എഡിഷനുമായി ടാറ്റ; വില 4.52 ലക്ഷം രൂപ

എക്‌സ്ടി വേരിയന്റിനെ അടിസ്ഥാനപ്പെടുത്തി എത്തുന്ന ടിയാഗൊ വിസില്‍, റൂഫ് റെയിലുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇടംപിടിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് എക്‌സ്ടി വേരിയന്റിലും 15000 രൂപയിലേറെ വിലവര്‍ധനവിലാണ് പുതിയ ടിയാഗൊ വിസ് എഡിഷന്‍ ഷോറൂമുകളില്‍ എത്തുന്നത്.

ടിയാഗൊയ്ക്ക് 'വിസ്' എഡിഷനുമായി ടാറ്റ; വില 4.52 ലക്ഷം രൂപ

സ്‌പെഷ്യല്‍ എഡിഷന് ലഭിച്ച അഡീഷണല്‍ ഫീച്ചറുകളാണ് വിലവര്‍ധനവിന് കാരണവും.

Recommended Video
Tata Tiago XTA AMT Launched In India | In Malayalam - DriveSpark മലയാളം
ടിയാഗൊയ്ക്ക് 'വിസ്' എഡിഷനുമായി ടാറ്റ; വില 4.52 ലക്ഷം രൂപ

പുതിയ പതിപ്പിന്റെ മെക്കാനിക്കല്‍ മുഖത്ത് മാറ്റമില്ല. നിലവിലുള്ള 1.2 ലിറ്റര്‍ 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് ടാറ്റ ടിയാഗൊ വിസ് എഡിഷനും എത്തുന്നത്.

ടിയാഗൊയ്ക്ക് 'വിസ്' എഡിഷനുമായി ടാറ്റ; വില 4.52 ലക്ഷം രൂപ

84 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് പെട്രോള്‍ എഞ്ചിന്‍.

ടിയാഗൊയ്ക്ക് 'വിസ്' എഡിഷനുമായി ടാറ്റ; വില 4.52 ലക്ഷം രൂപ

69 bhp കരുത്തും 140 Nm torque ഉം ഏകുന്ന 1.05 ലിറ്റര്‍ 3-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനും വിസ് എഡിഷനില്‍ ടാറ്റ നല്‍കുന്നുണ്ട്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ടിയാഗൊ വിസ് എഡിഷന്റെ പെട്രോള്‍-ഡീസല്‍ പതിപ്പുകളില്‍ ടാറ്റ ലഭ്യമാക്കുന്നത്.

ടിയാഗൊയ്ക്ക് 'വിസ്' എഡിഷനുമായി ടാറ്റ; വില 4.52 ലക്ഷം രൂപ

ടാറ്റ നിരയില്‍ നിന്നും ഏറ്റവും പ്രചാരമേറിയ മോഡലുകളില്‍ ഒന്നാണ് ടിയാഗൊ ഹാച്ച്ബാക്ക്. ഉത്സവ കാലത്തിന് മുന്നോടിയായി വിപണിയില്‍ ശക്തമാകാനുള്ള ടാറ്റയുടെ നീക്കമാണ് പുതിയ ടിയാഗൊ വിസ് എഡിഷന്‍.

കൂടുതല്‍... #tata motors #ടാറ്റ #new launch #hatchback
English summary
Tata Tiago Wizz Launched In India; Prices Start At Rs 4.52 Lakh. Read in Malayalam.
Story first published: Tuesday, September 12, 2017, 17:26 [IST]
Please Wait while comments are loading...

Latest Photos