പുതിയ ഹാച്ച്ബാക്ക് പതിപ്പുമായി ടാറ്റ; ടിയാഗൊ വിസ് എഡിഷന്റെ ചിത്രങ്ങള്‍ പുറത്ത്

Written By:

കുറഞ്ഞ കാലയളവില്‍ തന്നെ ഏറെ പ്രചാരം നേടിയ ടിയാഗൊയ്ക്ക് പുതിയ പതിപ്പിനെ നല്‍കാനുള്ള തിരക്കിലാണ് ടാറ്റ മോട്ടോര്‍സ്. ടിയാഗൊയില്‍ ടാറ്റ ഒരുക്കുന്ന വിസ് ലിമിറ്റഡ് എഡിഷന്റ ചിത്രങ്ങള്‍, പുതിയ മോഡലിന്റെ വരവിലേക്കുള്ള സൂചന നല്‍കുകയാണ്.

To Follow DriveSpark On Facebook, Click The Like Button
പുതിയ ഹാച്ച്ബാക്ക് പതിപ്പുമായി ടാറ്റ; ടിയാഗൊ വിസ് എഡിഷന്റെ ചിത്രങ്ങള്‍ പുറത്ത്

ടാറ്റയുടെ അസംബ്ലി ലൈനില്‍ നിന്നും പകര്‍ത്തിയ വിസ് ലിമിറ്റഡ് ഹാച്ച്ബാക്കിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നേരത്തെ, റോഡ് ടെസ്റ്റ് നടത്തുന്ന വിസ് ലിമിറ്റഡ് എഡിഷന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.

പുതിയ ഹാച്ച്ബാക്ക് പതിപ്പുമായി ടാറ്റ; ടിയാഗൊ വിസ് എഡിഷന്റെ ചിത്രങ്ങള്‍ പുറത്ത്

എന്നാല്‍ ഇത്തവണ പകര്‍ത്തിയ ചിത്രങ്ങള്‍ മോഡലിന്റെ ഇന്റീരിയറിലേക്കും കൂടി വെളിച്ചം വീശുന്നതാണ്. പെട്രോള്‍, ഡീസല്‍ വേര്‍ഷനുകളില്‍ ടിയാഗൊ വിസ് എഡിഷനെ ടാറ്റ നല്‍കുമെന്നാണ് സൂചന.

Recommended Video - Watch Now!
Tata Tiago XTA AMT Launched In India | In Malayalam - DriveSpark മലയാളം
പുതിയ ഹാച്ച്ബാക്ക് പതിപ്പുമായി ടാറ്റ

ബ്ലാക്ഡ്-ഔട്ട് റൂഫ്, ഒആര്‍വിഎം ഹൗസിംഗുകള്‍, മാനുവലി ഓപ്പറേറ്റഡ് ഒആര്‍വിഎമ്മുകള്‍ എന്നിവയാണ് ടിയാഗൊ വിസ് എഡിഷന്റെ ഫീച്ചറുകള്‍.

പുതിയ ഹാച്ച്ബാക്ക് പതിപ്പുമായി ടാറ്റ

പിയാനൊ ബ്ലാക് തീമില്‍ ഒരുങ്ങിയ ഇന്റീരിയറിന് ലഭിച്ച ബെറി റെഡ് ആക്‌സന്റ്, അകത്തളത്തിന് അഴകേകുന്നു. ആന്റി-ഗ്ലെയര്‍ ടൈപിന് പകരം ഡാഷ്‌ബോര്‍ഡിലും സ്റ്റാന്‍ഡേര്‍ഡ് IRVM ലും ബെറി റെഡ് ആക്‌സന്റ് നല്‍കിയ ടാറ്റയുടെ നീക്കം, മോഡലിന്റെ സ്‌പോര്‍ടി ലുക്കിന് കരുത്തേകുന്നതാണ്.

പുതിയ ഹാച്ച്ബാക്ക് പതിപ്പുമായി ടാറ്റ

മേന്മയേറിയ സീറ്റ് ഫാബ്രിക്കും ടിയാഗൊ വിസ് എഡിഷന്റെ ഫീച്ചറാണ്. അതേസമയം, മോഡലില്‍ വാനിറ്റി മിറര്‍ ഇടംപിടിച്ചിട്ടില്ല.

13 ഇഞ്ച് സ്റ്റീല്‍ വീലുകളില്‍ ഒരുങ്ങുന്ന ടിയാഗൊ വിസ് എഡിഷന്‍, XT വേരിയന്റില്‍ വന്നെത്തുമെന്നാണ് സൂചന.

പുതിയ ഹാച്ച്ബാക്ക് പതിപ്പുമായി ടാറ്റ

നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.05 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാകും വിസ് എഡിഷന്‍ ലഭ്യമാവുക. ഇരു എഞ്ചിന്‍ വേര്‍ഷനുകളിലും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് തന്നെ ഇടംപിടിക്കും.

പുതിയ ഹാച്ച്ബാക്ക് പതിപ്പുമായി ടാറ്റ

മത്സരം കടുത്ത ഹാച്ച്ബാക്ക് ശ്രേണിയില്‍, പുതിയ വിസ് എഡിഷനിലൂടെ ടിയാഗൊയുടെ പ്രചാരം വര്‍ധിപ്പിക്കുകയാണ് ടാറ്റയുടെ നീക്കം. അതേസമയം, ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി പുതിയ മോഡലില്‍ ടാറ്റ നല്‍കിയിരിക്കുന്ന 13 ഇഞ്ച് സ്റ്റീല്‍ വീലുകളും മാനുവല്‍ ORVM കളും എത്രമാത്രം ഉപഭോക്താക്കള്‍ ഉള്‍ക്കൊള്ളും എന്നത് നോക്കി കാണേണ്ടിയിരിക്കുന്നു.

പുതിയ ഹാച്ച്ബാക്ക് പതിപ്പുമായി ടാറ്റ

വരാനിരിക്കുന്ന ഉത്സവകാലത്തോട് അനുബന്ധിച്ചാകും ടിയാഗൊ വിസ് എഡിഷന്‍ വിപണിയില്‍ എത്തുക.

Image Source: TeamBHP

കൂടുതല്‍... #ടാറ്റ #tata #spy pics #hatchback
English summary
Spy Pics: Tata Tiago Wizz Limited Edition Spotted. Read in Malayalam.
Story first published: Wednesday, August 23, 2017, 10:25 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark