ബലെനോയ്ക്കും എലൈറ്റ് i20 യ്ക്കും ടാറ്റയുടെ ഭീഷണി; പ്രീമിയം ഹാച്ച്ബാക്കിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

Written By:

മാരുതി ബലെനോയ്ക്കും ഹ്യുണ്ടായി എലൈറ്റ് i20 യ്ക്കും ടാറ്റയുടെ മറുപടി. X451 എന്ന കോഡ്‌നാമത്തിലുള്ള ആദ്യ പ്രീമിയം ഹാച്ച്ബാക്കിന്റെ പണിപ്പുരയിലാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ.

ബലെനോയ്ക്കും എലൈറ്റ് i20 യ്ക്കും ടാറ്റയുടെ ഭീഷണി; പ്രീമിയം ഹാച്ച്ബാക്കിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

വിപണിയില്‍ നാള്‍ക്കുനാള്‍ ടാറ്റ കാറുകളുടെ പ്രചാരം വര്‍ധിക്കവെ, ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ പുതിയ പ്രീമിയം ഹാച്ച്ബാക്കിനെ ക്യാമറ ആദ്യമായി പകര്‍ത്തിയിരിക്കുകയാണ്. പൂനെയില്‍ വെച്ച് റോഡ് ടെസ്റ്റ് നടത്തുന്ന ടാറ്റയുടെ പുതിയ ഹാച്ച്ബാക്കിന്റെ ചിത്രം Motorbeam ആണ് പുറത്ത് വിട്ടത്.

ബലെനോയ്ക്കും എലൈറ്റ് i20 യ്ക്കും ടാറ്റയുടെ ഭീഷണി; പ്രീമിയം ഹാച്ച്ബാക്കിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

ടാറ്റ നിരയില്‍ ടിയാഗൊയ്ക്ക് മേലെയായാകും പുതുതലമുറ പ്രീമിയം ഹാച്ച്ബാക്ക് ഇടംപിടിക്കുക. കനത്ത രീതിയില്‍ മറച്ചുവെച്ചാണ് പ്രീമിയം ഹാച്ച്ബാക്കിനെ ടാറ്റ നിരത്തിലറിക്കിയത്.

ബലെനോയ്ക്കും എലൈറ്റ് i20 യ്ക്കും ടാറ്റയുടെ ഭീഷണി; പ്രീമിയം ഹാച്ച്ബാക്കിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഫ്രണ്ട് പ്രൊഫൈലില്‍ കാണപ്പെട്ട താത്കാലിക ഹെഡ്‌ലാമ്പുകള്‍, മോഡലിന്റെ വികസനം ആദ്യ ഘട്ടത്തിലാണെന്ന സൂചനയാണ് നല്‍കുന്നതും. അതേസമയം, ഹെഡ്‌ലാമ്പുകള്‍ക്ക് ചുറ്റുമുള്ള വിടവ്, സ്വെപ്റ്റ്-ബാക്ക് ഹെഡ്‌ലൈറ്റുകള്‍ക്കുള്ള സാധ്യത തുറന്ന് നല്‍കുകയാണ്.

ബലെനോയ്ക്കും എലൈറ്റ് i20 യ്ക്കും ടാറ്റയുടെ ഭീഷണി; പ്രീമിയം ഹാച്ച്ബാക്കിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

താത്കാലികമായി ഒരുങ്ങിയ ടെയില്‍ ലൈറ്റുകളും സ്റ്റീല്‍ വീലുകളുമാണ് ക്യാമറയില്‍ അകപ്പെട്ട ടാറ്റ ഹാച്ച്ബാക്കിന്റെ രൂപരേഖ. കമ്പനിയുടെ അഡ്വാന്‍സ്ഡ് മോഡ്യൂലാര്‍ പ്ലാറ്റ്‌ഫോമിനെ (AMP) അടിസ്ഥാനപ്പെടുത്തിയാകും പുതിത പ്രീമിയം ഹാച്ച്ബാക്ക് എത്തുക.

ബലെനോയ്ക്കും എലൈറ്റ് i20 യ്ക്കും ടാറ്റയുടെ ഭീഷണി; പ്രീമിയം ഹാച്ച്ബാക്കിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

നെക്‌സോണ്‍ എസ്‌യുവിയില്‍ നിന്നും കടമെടുത്ത ഡിസൈന്‍ പാഠങ്ങളും ആദ്യ പ്രീമിയം ഹാച്ച്ബാക്കില്‍ ടാറ്റ ഉള്‍പ്പെടുത്തിയേക്കും. X451 മോഡലിന്റെ മെക്കാനിക്കല്‍ ഫീച്ചറുകളെ പറ്റി ഏറെ വിവരങ്ങള്‍ ലഭ്യമല്ല.

Recommended Video - Watch Now!
Tata Nexon Review: Expert Review Of Tata Nexon | In Malayalam - DriveSpark മലയാളം
ബലെനോയ്ക്കും എലൈറ്റ് i20 യ്ക്കും ടാറ്റയുടെ ഭീഷണി; പ്രീമിയം ഹാച്ച്ബാക്കിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

പുതിയ 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളെ പ്രീമിയം ഹാച്ച്ബാക്കില്‍ ടാറ്റ നല്‍കുമെന്നാണ് സൂചന. അടുത്തിടെ അവതരിച്ച നെക്‌സോണ്‍ എസ്‌യുവിയില്‍ ഇതേ എഞ്ചിനുകളാണ് ഒരുങ്ങിയിട്ടുള്ളത്.

ബലെനോയ്ക്കും എലൈറ്റ് i20 യ്ക്കും ടാറ്റയുടെ ഭീഷണി; പ്രീമിയം ഹാച്ച്ബാക്കിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് എന്നീ പ്രീമിയം ഫീച്ചറുകളെ പ്രീമിയം ഹാച്ച്ബാക്കില്‍ ടാറ്റ നല്‍കിയേക്കും.

ബലെനോയ്ക്കും എലൈറ്റ് i20 യ്ക്കും ടാറ്റയുടെ ഭീഷണി; പ്രീമിയം ഹാച്ച്ബാക്കിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

പ്രീമിയം ഹാച്ച്ബാക്കിന് പുറമെ ഹോണ്ട സിറ്റി, ഹ്യുണ്ടായി വേര്‍ണ, മാരുതി സിയാസുകളെ എതിരിടാനുള്ള പ്രീമിയം സെഡാനും ടാറ്റയുടെ പദ്ധതിയിലുണ്ട്.

ബലെനോയ്ക്കും എലൈറ്റ് i20 യ്ക്കും ടാറ്റയുടെ ഭീഷണി; പ്രീമിയം ഹാച്ച്ബാക്കിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

2019 ഓടെയാകും ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ അണിനിരക്കുക.

കൂടുതല്‍... #spy pics #hatchback #tata #ടാറ്റ
English summary
Spy Pics: Tata X451 Premium Hatchback Spotted Testing In India. Read in Malayalam.
Story first published: Friday, October 13, 2017, 13:27 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark