ബജറ്റില്‍ ഒതുങ്ങുന്ന ഇലക്ട്രിക് കാറുമായി ടെസ്‌ല; മോഡല്‍ 3 അവതരിച്ചു

Written By:

ടെസ്‌ല മോഡല്‍ 3 അവതരിച്ചു. 35,000 ഡോളര്‍ (22.45 ലക്ഷം രൂപ) പ്രൈസ് ടാഗില്‍ എത്തുന്ന മോഡല്‍ 3, ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ലയില്‍ നിന്നുമുള്ള ബജറ്റ് ഇലക്ട്രിക് കാറാണ്.

ബജറ്റില്‍ ഒതുങ്ങുന്ന ഇലക്ട്രിക് കാറുമായി ടെസ്‌ല; മോഡല്‍ 3 അവതരിച്ചു

ടെസ്‌ലയില്‍ നിന്നും ലഭ്യമായ ഏറ്റവും വില കുറഞ്ഞ, ലളിതമാര്‍ന്ന കുഞ്ഞന്‍ ഇലക്ട്രിക് കാറാണ് മോഡല്‍ 3. ഇലക്ട്രിക് കാറുകളിലേക്ക് ഒന്നടങ്കം കടക്കുന്ന രാജ്യാന്തര വിപണിയെ ലക്ഷ്യമിട്ടാണ് മോഡല്‍ 3 യെ ടെസ്‌ല അവതരിപ്പിച്ചിരിക്കുന്നത്.

Recommended Video - Watch Now!
2017 Maruti Suzuki Baleno Alpha Automatic Launched In India | In Malayalam - DriveSpark മലയാളം
ബജറ്റില്‍ ഒതുങ്ങുന്ന ഇലക്ട്രിക് കാറുമായി ടെസ്‌ല; മോഡല്‍ 3 അവതരിച്ചു

ടെസ്‌ല മോഡല്‍ 3 ഇലക്ട്രിക് മോട്ടോര്‍ ഫീച്ചര്‍

355 കിലോമീറ്റര്‍ ദൂരപരിധി ലഭിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ബാറ്ററിയിലാണ് മോഡല്‍ 3 ലഭ്യമാവുക. അതേസമയം, 500 കിലോമീറ്റര്‍ ദൂരപരിധി ലഭിക്കുന്ന വേരിയന്റും മോഡല്‍ 3 യില്‍ ടെസ്‌ല ഒരുക്കുന്നു. 44,000 ഡോളറാണ് (28.22 ലക്ഷം രൂപ) ഈ വേരിയന്റിന്റെ വില.

ബജറ്റില്‍ ഒതുങ്ങുന്ന ഇലക്ട്രിക് കാറുമായി ടെസ്‌ല; മോഡല്‍ 3 അവതരിച്ചു

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 5.6 സെക്കന്‍ഡാണ് സ്റ്റാന്‍ഡേര്‍ഡ് ബാറ്ററിയില്‍ എത്തുന്ന മോഡല്‍ 3 യ്ക്ക് വേണ്ടത്. മണിക്കൂറില്‍ 210 കിലോമീറ്ററാണ് മോഡല്‍ 3 യുടെ ടോപ്‌സ്പീഡും.

ബജറ്റില്‍ ഒതുങ്ങുന്ന ഇലക്ട്രിക് കാറുമായി ടെസ്‌ല; മോഡല്‍ 3 അവതരിച്ചു

500 കിലോമീറ്റര്‍ ദൂരപരിധി ലഭിക്കുന്ന മോഡല്‍ 3 യുടെ രണ്ടാം വേരിയന്റ്, 5.1 സെക്കന്‍ഡ് കൊണ്ട് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗതയാണ് മോഡലിന്റെ ടോപ്‌സ്പീഡ്.

ബജറ്റില്‍ ഒതുങ്ങുന്ന ഇലക്ട്രിക് കാറുമായി ടെസ്‌ല; മോഡല്‍ 3 അവതരിച്ചു

ടെസ്‌ല മോഡല്‍ 3 ടെക്‌നിക്കല്‍ ഫീച്ചറുകള്‍

4694 mm നീളവും, 1849 mm വീതിയും, 1443 mm ഉയരവും, 2875 mm വീല്‍ബേസുമാണ് ടെസ്‌ല മോഡല്‍ 3 യ്ക്ക് ഉള്ളത്. 1610 കിലോഗ്രാമാണ് മോഡല്‍ 3 യുടെ ഭാരവും.

ബജറ്റില്‍ ഒതുങ്ങുന്ന ഇലക്ട്രിക് കാറുമായി ടെസ്‌ല; മോഡല്‍ 3 അവതരിച്ചു

ആദ്യ വരവില്‍ റിയര്‍-വീല്‍ ഡ്രൈവ് മാത്രമാണ് ടെസ്‌ല നല്‍കുന്നത്. എന്നാല്‍, 4x4 ഡ്യൂവല്‍-മോട്ടോര്‍ വേര്‍ഷനും സമീപഭാവിയില്‍ ടെസ്‌ല ഒരുക്കും.

ബജറ്റില്‍ ഒതുങ്ങുന്ന ഇലക്ട്രിക് കാറുമായി ടെസ്‌ല; മോഡല്‍ 3 അവതരിച്ചു

ടെസ്‌ല മോഡല്‍ 3 ഫീച്ചറുകള്‍

18 ഇഞ്ച് അലോയ് വീലുകള്‍, 15.4 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡ്യൂവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വൈ-ഫൈ ഇന്റര്‍നെറ്റ് കണക്ടിവിറ്റി, സ്മാര്‍ട്ട്‌ഫോണ്‍ മുഖേന കീലെസ് എന്‍ട്രി, ക്രെഡിറ്റ് കാര്‍ഡ്-സ്‌റ്റൈല്‍ കീ, വോയിസ് ആക്ടിവേറ്റഡ് കണ്‍ട്രോളുകള്‍ എന്നിവയാണ് മോഡല്‍ 3 യുടെ ഫീച്ചറുകള്‍.

ബജറ്റില്‍ ഒതുങ്ങുന്ന ഇലക്ട്രിക് കാറുമായി ടെസ്‌ല; മോഡല്‍ 3 അവതരിച്ചു

5000 ഡോളര്‍ വിലയില്‍ പ്രീമിയം പാക്കും മോഡല്‍ 3 യില്‍ ലഭ്യമാണ്. ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ഫ്രണ്ട് സീറ്റുകള്‍, 12 സ്പീക്കര്‍ സ്റ്റീരിയോ അപ്‌ഗ്രേഡ്, ഹീറ്റഡ് റിയര്‍ സീറ്റുകള്‍, രണ്ട് ഫോണ്‍ ചാര്‍ജറുകള്‍ എന്നിവ പ്രീമിയം പാക്കിന്റെ ഫീച്ചറുകളാണ്.

ബജറ്റില്‍ ഒതുങ്ങുന്ന ഇലക്ട്രിക് കാറുമായി ടെസ്‌ല; മോഡല്‍ 3 അവതരിച്ചു

അതത് രാജ്യത്തിലുള്ള നിയമത്തെ അടിസ്ഥാനപ്പെടുത്തിയാകും ടെസ്‌ലയുടെ ഓട്ടോപൈലറ്റ് സെല്‍ഫ്-ഡ്രൈവിംഗ് ടെക്‌നോളജി മോഡല്‍ 3 യില്‍ ഇടംപിടിക്കുക.

ബജറ്റില്‍ ഒതുങ്ങുന്ന ഇലക്ട്രിക് കാറുമായി ടെസ്‌ല; മോഡല്‍ 3 അവതരിച്ചു

ടെസ്‌ല മോഡല്‍ 3 ഡിസൈന്‍

സമകാലിക ഹാച്ച്ബാക്ക് ബോഡി സ്‌റ്റൈലാണ് മോഡല്‍ 3 പിന്തുടരുന്നത്. ടെസ്‌ല കാറുകളുടെ മുഖമുദ്രയായ ഒഴുകിയിറങ്ങുന്ന റൂഫ്‌ലൈന്‍ മോഡല്‍ 3 യില്‍ ഒരുങ്ങുന്നു.

ബജറ്റില്‍ ഒതുങ്ങുന്ന ഇലക്ട്രിക് കാറുമായി ടെസ്‌ല; മോഡല്‍ 3 അവതരിച്ചു

ഫ്രണ്ട്, റിയര്‍ ബൂട്ടുകള്‍ക്ക് ഒപ്പമാണ് ടെസ്‌ല മോഡല്‍ 3 വരുന്നത്. കൂടാതെ, ഫ്രണ്ട് ഗ്രില്ലും മോഡലിന് ലഭിക്കുന്നു. ലളിതമാര്‍ന്ന ഡിസൈന്‍ തത്വമാണ് ഇന്റീരിയറില്‍ ടെസ്‌ല പിന്തുടരുന്നത്.

കൂടുതല്‍... #ടെസ്‌ല
English summary
Tesla Model 3 Launched — Era Of Mass-Volume Electric Cars Begins. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark