ഇന്ത്യന്‍ വിപണിയെ മാറ്റി മറിച്ച 10 കാറുകള്‍

Written By:

കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് ഇന്ത്യന്‍ വിപണി സാക്ഷ്യം വഹിക്കുകയാണ്. കാര്‍ എന്നാല്‍ മാരുതി 800 ഉം അംബാസഡറുമാണെന്ന ആദ്യകാല സങ്കല്‍പങ്ങളില്‍ നിന്നും ഇന്ത്യന്‍ ജനത ബഹുദൂരം മുന്നേറി.

ഇന്ത്യന്‍ വിപണിയെ മാറ്റി മറിച്ച 10 കാറുകള്‍

വിപണിയിലെ മത്സരം നിലനില്‍പ്പിന്റേതും കൂടിയാണെന്ന തിരിച്ചറിവില്‍ കാര്‍ നിര്‍മ്മാതാക്കള്‍ അത്യാധുനിക അവതാരങ്ങളെ ഇന്ത്യയ്ക്ക് നല്‍കിയപ്പോള്‍, ഇന്ത്യ കണ്ടത് പുത്തന്‍ വിപ്ലവത്തിന്റെ തുടക്കമാണ്. ഇന്ത്യന്‍ വിപണിയെ മാറ്റി മറിച്ച കാറുകളെയും എസ്‌യുവികളെയും ഇവിടെ പരിശോധിക്കാം-

ഇന്ത്യന്‍ വിപണിയെ മാറ്റി മറിച്ച 10 കാറുകള്‍

റെനോ ക്വിഡ്

ബജറ്റ് കാറിനും സ്‌റ്റൈലിഷാകാം എന്ന സന്ദേശമാണ് ഇന്ത്യന്‍ വിപണിയില്‍ റെനോ നല്‍കിയത്. ചെലവ് കുറഞ്ഞ കാറുകള്‍ക്ക് ഇടയില്‍ ഇന്ത്യ കണ്ട ആദ്യ സ്റ്റൈലിഷ് ഹാച്ച്ബാക്കാണ് ക്വിഡ്.

ഇന്ത്യന്‍ വിപണിയെ മാറ്റി മറിച്ച 10 കാറുകള്‍

ഡസ്റ്ററില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ബോക്‌സി ലുക്കും, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും, ഫ്‌ളെയേഡ് വീല്‍ ആര്‍ച്ചുകളും, മസ്‌കുലാര്‍ ബോഡി ലൈനുകളും ക്വിഡിനെ ആള്‍ക്കൂട്ടത്തില്‍ വ്യത്യസ്തമാക്കി.

ഇന്ത്യന്‍ വിപണിയെ മാറ്റി മറിച്ച 10 കാറുകള്‍

ബ്ലൂടൂത്ത കണ്ക്ടിവിറ്റിയോടെയുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തെ എന്‍ട്രി ലെവല്‍ ശ്രേണിയ്ക്ക് പരിചയപ്പെടുത്തിയ ആദ്യ കാര്‍ കൂടിയാണ് ക്വിഡ്.

ഇന്ത്യന്‍ വിപണിയെ മാറ്റി മറിച്ച 10 കാറുകള്‍

ടൊയോട്ട ഇന്നോവ ക്രിസ്റ്റ

ഇന്ത്യന്‍ ജനത രണ്ട് കൈയ്യും നീട്ടി സ്വീകരിച്ച അപൂര്‍വ്വം കാറുകളില്‍ ഒന്നാണ് ടൊയോട്ട ഇന്നോവ. ഇന്നോവയുടെ പിന്മുറക്കാരാനാണ് ഇന്നോവ ക്രിസ്റ്റ. ഏഴ് എയര്‍ബാഗുകള്‍ നല്‍കുന്ന ഇന്ത്യയിലെ ആദ്യ ചെലവ് കുറഞ്ഞ എംയുവി എന്ന ഖ്യാതി, ഇന്നോവ ക്രിസ്റ്റയുടെ പ്രചാരത്തിന് കരുത്ത് പകര്‍ന്നു.

Recommended Video
Tata Nexon Review: Expert Review Of Tata Nexon | In Malayalam - DriveSpark മലയാളം
ഇന്ത്യന്‍ വിപണിയെ മാറ്റി മറിച്ച 10 കാറുകള്‍

ഫ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, സൈഡ് എയര്‍ബാഗുകള്‍, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, അഡീഷണല്‍ ഡ്രൈവ് സൈഡ് നീ എയര്‍ബാഗ് എന്നിവ ഉള്‍പ്പെടുന്നതാണ് ഇന്നോവ ക്രിസ്റ്റയുടെ സുരക്ഷാ മുഖം.

ഇന്ത്യന്‍ വിപണിയെ മാറ്റി മറിച്ച 10 കാറുകള്‍

മാരുതി സെലറിയോ എഎംടി

എഎംടി ഗിയര്‍ബോക്‌സാണ് മാരുതി സെലറിയോയുടെ പ്രധാന ഹൈലൈറ്റ്. ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (AMT) ലഭിച്ച ആദ്യ ബജറ്റ് ഹാച്ച്ബാക്കാണ് സെലറിയോ.

ഇന്ത്യന്‍ വിപണിയെ മാറ്റി മറിച്ച 10 കാറുകള്‍

സെലറിയോ കാട്ടിയ വഴിയിലൂടെ സഞ്ചരിക്കുന്ന മറ്റ് നിര്‍മ്മാതാക്കളുടെ ചിത്രമാണ് പിന്നാലെ വിപണി കണ്ടത്. ഡീസല്‍ വേരിയന്റിലും ലഭ്യമായ സെലറിയോ, ചെലവ് കുറഞ്ഞ കാറുകളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ്. മാരുതി സുസൂക്കിയില്‍ നിന്നുമുള്ള ഡീസല്‍ എഞ്ചിനാണ് സെലറിയോയില്‍ ഉള്‍പ്പെടുന്നത്.

ഇന്ത്യന്‍ വിപണിയെ മാറ്റി മറിച്ച 10 കാറുകള്‍

മാരുതി സിയാസ് SVHS

ഇന്ത്യയുടെ ആദ്യ ബജറ്റ് ഹൈബ്രിഡ് കാറാണ് മാരുതി സിയാസ് SVHS. കേന്ദ്ര സര്‍ക്കാരിന്റെ FAME പദ്ധതിക്ക് കീഴില്‍ നിന്നും ആനുകൂല്യം നേടിയ സിയാസ് SVHS, സിയാസ് നോണ്‍-ഹൈബ്രിഡ് വേര്‍ഷനിലും വിലക്കുറവിലാണ് ലഭ്യമായിരുന്നത്.

ഇന്ത്യന്‍ വിപണിയെ മാറ്റി മറിച്ച 10 കാറുകള്‍

മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികതയാണ് സിയാസ് SVHS ല്‍ മാരുതി ഒരുക്കിയത്. വിലക്കുറവും, ഉയര്‍ന്ന ഇന്ധനക്ഷമതയും വിപണിയില്‍ മാരുതി സിയാസ് SVHS ന്റെ പ്രചാരത്തിന് കാരണമായി.

ഇന്ത്യന്‍ വിപണിയെ മാറ്റി മറിച്ച 10 കാറുകള്‍

മഹീന്ദ്ര സ്‌കോര്‍പിയോ ഹൈബ്രിഡ്

ഹൈബ്രിഡില്‍ ഒരുങ്ങിയ ഇന്ത്യയുടെ ആദ്യ ബജറ്റ് എസ്‌യുവിയാണ് സ്‌കോര്‍പിയോ ഹൈബ്രിഡ്. 2.2 ലിറ്റര്‍ mHawk ഡീസല്‍ എഞ്ചിനില്‍ ഒരുങ്ങിയ സ്‌കോര്‍പിയോയില്‍ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികതയാണ് മഹീന്ദ്ര ഒരുക്കിയത്.

ഇന്ത്യന്‍ വിപണിയെ മാറ്റി മറിച്ച 10 കാറുകള്‍

മഹീന്ദ്ര KUV 100

ഇന്ത്യയുടെ ആദ്യ മൈക്രോ എസ്‌യുവിയാണ് മഹീന്ദ്ര KUV 100. മോഡലിന്റെ കുഞ്ഞന്‍ രൂപം എസ്‌യുവി സങ്കല്‍പങ്ങള്‍ക്ക് പുതിയ മുഖം നല്‍കുകയായിരുന്നു.

ഇന്ത്യന്‍ വിപണിയെ മാറ്റി മറിച്ച 10 കാറുകള്‍

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് ഒപ്പമുള്ള അഗ്രസീവ് ഫ്രണ്ട് പ്രൊഫൈല്‍, ബോള്‍ഡ് ബോഡി ലൈന്‍ എന്നിങ്ങനെ നീളുന്നതാണ് KUV 100 ന്റെ വിശേഷങ്ങള്‍.

ഇന്ത്യന്‍ വിപണിയെ മാറ്റി മറിച്ച 10 കാറുകള്‍

മാരുതി ബലെനോ

മാരുതിയുടെ പ്രീമിയം നെക്‌സ ഡീലര്‍ഷിപ്പ് മുഖേന വില്‍പനയ്ക്ക് എത്തിയ രണ്ടാമത്തെ കാറാണ് ബലെനോ ഹാച്ച്ബാക്ക്. എബിഎസും, ഡ്യൂവല്‍ എയര്‍ബാഗും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുക്കിയ ആദ്യ ഇന്ത്യയുടെ ഹാച്ച്ബാക്കാണ് മാരുതി ബലെനോ. ഡീലര്‍ ലെവലില്‍ നിന്നും തന്നെ നേടാവുന്ന കസ്റ്റമൈസേഷന്‍ ഓപ്ഷനും മാരുതി ബലെനോയുടെ പ്രചാരം വര്‍ധിപ്പിച്ചു.

ഇന്ത്യന്‍ വിപണിയെ മാറ്റി മറിച്ച 10 കാറുകള്‍

ഇസുസു ഡി-മാക്‌സ് വി-ക്രോസ്

ഓഫ്-റോഡ് പ്രേമികള്‍ക്ക് ഇടയില്‍ തരംഗം സൃഷ്ടിച്ച് എത്തിയ ഇസുസു ഡി-മാക്‌സ് വി-ക്രോസ്, ലൈഫ്‌സ്റ്റൈല്‍ വാഹനങ്ങള്‍ക്ക് ഇടയിലെ താരമായി മാറി.

ഇന്ത്യന്‍ വിപണിയെ മാറ്റി മറിച്ച 10 കാറുകള്‍

സ്‌കോര്‍പിയോ ഗെറ്റ്എവെ, ടാറ്റ സിനോണ്‍ മുതലായ അവതാരങ്ങള്‍ വിപണിയില്‍ മുമ്പ് തന്നെ ഉണ്ടായിരുന്നുവെങ്കിലും, വിലയുടെയും ഡിസൈനിന്റെയും പശ്ചാത്തലത്തില്‍ വി-ക്രോസ് അതിവേഗം പ്രചാരം നേടി.

ഇന്ത്യന്‍ വിപണിയെ മാറ്റി മറിച്ച 10 കാറുകള്‍

മാരുതി ഇഗ്നിസ്

ഓള്‍-എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ക്ക് ഒപ്പം എത്തിയ ആദ്യ ബജറ്റ് കാറാണ് മാരുതി ഇഗ്നിസ്. നെക്‌സ പ്രീമിയം ഡീലര്‍ഷിപ്പ് മുഖേന വില്‍പനയ്ക്ക് എത്തിയ മൂന്നാമത്തെ കാറാണ് മാരുതി ഇഗ്നിസ്. എല്‍ഇഡി ഹെഡ്‌ലാമ്പുകളുടെ പശ്ചാത്തലത്തില്‍ പ്രീമിയം മുഖമാണ് ഇഗ്നിസ് കൈവരിച്ചത്.

ഇന്ത്യന്‍ വിപണിയെ മാറ്റി മറിച്ച 10 കാറുകള്‍

റെനോ ഡസ്റ്റര്‍ AWD

വന്നതിന് പിന്നാലെ പ്രചാരം നേടിയ അവതാരങ്ങളില്‍ ഒന്നാണ് റെനോ ഡസ്റ്റര്‍. കോമ്പാക്ട് ഡിസൈനും, ബോക്‌സി ലുക്കും ഡസ്റ്ററിനെ ബെസ്റ്റ് സെല്ലിംഗ് പട്ടികയിലേക്ക് ഉയര്‍ത്തി.

ഇന്ത്യന്‍ വിപണിയെ മാറ്റി മറിച്ച 10 കാറുകള്‍

പിന്നാലെയാണ് ഡസ്റ്റര്‍ ഓള്‍-വീല്‍-ഡ്രൈവ് പതിപ്പിനെ റെനോ അവതരിപ്പിച്ചത്. AWD ഓപ്ഷന്‍ ലഭിക്കുന്ന ആദ്യ കോമ്പാക്ട് എസ്‌യുവി കൂടിയാണ് റെനോ ഡസ്റ്റര്‍.

English summary
10 Of The Biggest Game-Changing Cars In India. Read in Malayalam.
Story first published: Thursday, September 14, 2017, 16:13 [IST]
Please Wait while comments are loading...

Latest Photos