മാരുതിയും ഹ്യുണ്ടായിയും മുന്നിൽ; കാലിടറിയത് ഫിയറ്റിന് - 2017 മെയ് വില്‍പന കണക്ക്

Written By:

കാര്‍ വിപണിയില്‍ മത്സരം മുറുകുകയാണ്. മെയ് മാസത്തെ വില്‍പന കണക്കുകള്‍ വിപണിയിലെ മത്സര ചിത്രം വ്യക്തമാക്കുന്നു.

മാരുതിയ്ക്കും ഹ്യുണ്ടായിയ്ക്കും ആധിപത്യം; കാലിടറിയത് ഫിയറ്റിന് - 2017 മെയ് വില്‍പന കണക്ക്

എന്നത്തേയും പോലെ ഇത്തവണയും മാരുതി, ഹ്യുണ്ടായി നിര്‍മ്മാതാക്കള്‍ മുന്നേറുമ്പോള്‍ ചിത്രത്തില്‍ ഇല്ലാതെ പോകുന്നത് ഫിയറ്റും, സ്‌കോഡയും ഷെവര്‍ലെയുമാണ്.

മാരുതിയ്ക്കും ഹ്യുണ്ടായിയ്ക്കും ആധിപത്യം; കാലിടറിയത് ഫിയറ്റിന് - 2017 മെയ് വില്‍പന കണക്ക്

2017 മെയ് മാസം ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട 20 കാറുകളില്‍ 15 മോഡലുകളും മാരുതി, ഹ്യുണ്ടായി നിര്‍മ്മാതാക്കളില്‍ നിന്നുമാണ് (11 മാരുതി കാറുകളും 4 ഹ്യുണ്ടായി കാറുകളും).

മാരുതിയ്ക്കും ഹ്യുണ്ടായിയ്ക്കും ആധിപത്യം; കാലിടറിയത് ഫിയറ്റിന് - 2017 മെയ് വില്‍പന കണക്ക്

സ്വിഫ്റ്റിനെ പിന്തള്ളി ആള്‍ട്ടോ പ്രഥമ സ്ഥാനം തിരിച്ചുപിടിച്ചതാണ് പട്ടികയില്‍ ശ്രദ്ധ നേടുന്നത്. 23618 ആള്‍ട്ടോ യൂണിറ്റുകളാണ് മെയ് മാസം മാരുതി വില്‍പന നടത്തിയത്. അതേസമയം, 16532 സ്വിഫ്റ്റുകള്‍ മാത്രമാണ് കഴിഞ്ഞ മാസം മാരുതിയില്‍ നിന്നും വിറ്റുപോയതും.

മാരുതിയ്ക്കും ഹ്യുണ്ടായിയ്ക്കും ആധിപത്യം; കാലിടറിയത് ഫിയറ്റിന് - 2017 മെയ് വില്‍പന കണക്ക്

15471 യൂണിറ്റുകളുടെ വില്‍പനയുമായി മാരുതി നിരയില്‍ വാഗണറാണ് പട്ടികയില്‍ മൂന്നാമത് ഇടംപിടിച്ചിരിക്കുന്നത്. പട്ടികയില്‍ നാലാമത് ഉള്ള മാരുതി ബലെനോ വില്‍പന കണക്കുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു.

മാരുതിയ്ക്കും ഹ്യുണ്ടായിയ്ക്കും ആധിപത്യം; കാലിടറിയത് ഫിയറ്റിന് - 2017 മെയ് വില്‍പന കണക്ക്

14629 യൂണിറ്റ് ബലെനോകളാണ് മെയ് മാസം മാരുതി വിറ്റഴിച്ചത്. ഇതില്‍ 85 ശതമാനം ബലെനോകളും പെട്രോള്‍ വേര്‍ഷനാണ് എന്നതും ശ്രദ്ധേയം.

ഗുജറാത്തില്‍ ആരംഭിച്ച മൂന്നാം നിര്‍മ്മാണ ശാല മാരുതിയുടെ മുന്നേറ്റത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നു.

മാരുതിയ്ക്കും ഹ്യുണ്ടായിയ്ക്കും ആധിപത്യം; കാലിടറിയത് ഫിയറ്റിന് - 2017 മെയ് വില്‍പന കണക്ക്

കഴിഞ്ഞ മാസം മാരുതി അവതരിപ്പിച്ച ഡിസൈര്‍ പട്ടികയില്‍ ഏഴാമതായി പിന്തള്ളപ്പെട്ടെങ്കിലും, മികച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ വരും മാസങ്ങളില്‍ ഡിസൈര്‍ മുന്നേറ്റം കുറിക്കുമെന്ന് വ്യക്തമാണ്.

മാരുതിയ്ക്കും ഹ്യുണ്ടായിയ്ക്കും ആധിപത്യം; കാലിടറിയത് ഫിയറ്റിന് - 2017 മെയ് വില്‍പന കണക്ക്

ഗ്രാന്‍ഡ് i10 ഫെയ്‌സ്‌ലിഫ്റ്റ് വേര്‍ഷനില്‍ ഹ്യുണ്ടായി നല്‍കിയ പ്രതീക്ഷ ഫലം കണ്ടതായി പട്ടിക വെളിപ്പെടുത്തുന്നു. 12984 യൂണിറ്റുകളുടെ വില്‍പനയുമായി ഗ്രാന്‍ഡ് i10 അഞ്ചാമത് നിലയുറപ്പിക്കുമ്പോള്‍, എലൈറ്റ് i20 എട്ടാം സ്ഥാനത്ത് തുടരുകായണ്.

മാരുതിയ്ക്കും ഹ്യുണ്ടായിയ്ക്കും ആധിപത്യം; കാലിടറിയത് ഫിയറ്റിന് - 2017 മെയ് വില്‍പന കണക്ക്

9257 യൂണിറ്റ് വില്‍പന നേടിയ എലൈറ്റ് i20, എതിരാളിയായ ബലെനോയെക്കാളും ഏറെ പിന്നിലാണ്.

വില്‍പനയില്‍ വലിയ മുന്നേറ്റങ്ങള്‍ നടത്തിയില്ലെങ്കിലും പട്ടികയില്‍ ആറാമത് കടന്ന് കൂടാന്‍ മാരുതി വിതാര ബ്രെസ്സയ്ക്കും സാധിച്ചു.

മാരുതിയ്ക്കും ഹ്യുണ്ടായിയ്ക്കും ആധിപത്യം; കാലിടറിയത് ഫിയറ്റിന് - 2017 മെയ് വില്‍പന കണക്ക്

12375 യൂണിറ്റ് ബ്രെസ്സകളാണ് മെയ് മാസം വില്‍ക്കപ്പെട്ടത്.

മാരുതിയ്ക്കും ഹ്യുണ്ടായിയ്ക്കും ആധിപത്യം; കാലിടറിയത് ഫിയറ്റിന് - 2017 മെയ് വില്‍പന കണക്ക്

മാരുതി സുസൂക്കി ഡിസൈര്‍, ഹ്യുണ്ടായി എലൈറ്റ് i20, ഹ്യുണ്ടായി ക്രെറ്റ, മാരുതി എര്‍ട്ടിഗ എംപിവി എന്നിവരാണ് പട്ടികയില്‍ യഥാക്രമം പിന്നീട് ഇടംനേടിയിരിക്കുന്നത്.

മാരുതിയ്ക്കും ഹ്യുണ്ടായിയ്ക്കും ആധിപത്യം; കാലിടറിയത് ഫിയറ്റിന് - 2017 മെയ് വില്‍പന കണക്ക്

മെയ് മാസം 340 യൂണിറ്റുകള്‍ മാത്രം വില്‍പന നടത്തിയ ഫിയറ്റിനാണ് വിപണിയില്‍ കാലിടറിയത്. പുന്തോ, പുന്തോ ഇവോ, അവന്റ്യൂറാ മോഡലുകളിലാണ് ഫിയറ്റ് 80 ശതമാനം വില്‍പന നടത്തിയിരിക്കുന്നതും.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Top 10 Selling Cars in May 2017. Read in Malayalam.
Story first published: Monday, June 12, 2017, 15:12 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark