'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

Written By:

പരിസ്ഥിതി സൗഹൃദമായ വികസനമാണ് ഇന്ന് രാജ്യാന്തര സമൂഹം ലക്ഷ്യം വെയ്ക്കുന്നത്. 'നല്ലൊരു നാളേയ്ക്കായി നാം ഇന്ന് തൊട്ടെ കൈകോര്‍ക്കണമെന്ന' ഓര്‍മ്മപ്പെടുത്തലുമായി മറ്റൊരു ഏപ്രില്‍ 22, ഭൗമദിനവും കടന്ന് പോയി.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

ബിഎസ് III വാഹനങ്ങളുടെ നിരോധനവും, ബിഎസ് VI എന്ന ലക്ഷ്യവുമെല്ലാം ഇതേ പരിസ്ഥിതി സൗഹാര്‍ദ്ദ വ്യവസ്ഥിതിയിലേക്കുള്ള ഇന്ത്യന്‍ ചുവട് വെയ്പാണ്. ഈ ഉദ്യമത്തില്‍ പങ്ക് ചേര്‍ന്ന്, ഗ്രീന്‍ ഇക്കോണമി ടാഗോടെ ഇന്ന് മോഡലുകളെ അണിനിരത്താന്‍ നിര്‍മ്മാതാക്കളും മുന്നിട്ടിറങ്ങുന്നു.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ പരിസ്ഥിതി സൗഹാര്‍ദ്ദ കാറുകള്‍ പരിശോധിച്ചാലോ? പരിസ്ഥിതിയെ മുന്‍നിര്‍ത്തി നിര്‍മ്മാതാക്കള്‍ സമർപ്പിച്ചിട്ടുളള മോഡലുകളെ ഗ്രീൻ ടാഗോടെയാണ് വിപണി വിശേഷിപ്പിക്കുന്നത്.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

മികച്ച ഗ്രീന്‍ കാര്‍ പട്ടികയില്‍ നിന്നും മൈക്രോ-ഹൈബ്രിഡ് കാറുകളെ ഒഴിവാക്കിയിട്ടുണ്ട്. കാരണം, ഇലക്ട്രിക് മോട്ടോറുകളുടെ കരുത്തില്‍ മാത്രം ഡ്രൈവ് ചെയ്യാന്‍ മൈക്രോ-ഹൈബ്രിഡ് കാറുകള്‍ക്ക് സാധിക്കില്ല.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

പരിസ്ഥിതി സ്‌നേഹികള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില ഗ്രീന്‍ കാറുകള്‍-

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍
  • ബിഎംഡബ്ല്യു i8

ലോകോത്തര നിരയില്‍ തന്നെ ബിഎംഡബ്ല്യവിന്റെ i8 എന്ന ഫ്‌ളാഗ്ഷിപ്പ് സ്‌പോര്‍ട്‌സ് കാറിനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

ബിഎംഡബ്ല്യുവില്‍ നിന്നുമുള്ള ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാറാണ് i8. 2014 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് ആദ്യമായി i8 ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

പിന്നീട് ഒരു വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷം, സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ സാന്നിധ്യത്തില്‍ ബിഎംഡബ്ല്യു i8 ഇന്ത്യന്‍ നിരത്തിലേക്ക് ഇറങ്ങുകയായിരുന്നു.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

ബിഎംഡബ്ല്യു i8 ന്റെ അള്‍ട്രാ മോഡേണ്‍ ലുക്ക്, ആള്‍ക്കൂട്ടത്തില്‍ നിന്നും മോഡലിനെ വേറിട്ട് നിര്‍ത്തുന്നു.

7.1 kWh ബാറ്ററി പാക്കില്‍ ഒരുങ്ങിയ ഇലക്ട്രിക് മോട്ടോറാണ് ബിഎംഡബ്ല്യു i8 ഹൈബ്രിഡ് സ്പോർട്സ് കാറിന്റെ കരുത്ത്.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

ഇതിനൊപ്പം, 357 bhp കരുത്തും 570 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ത്രീസിലിണ്ടര്‍ എഞ്ചിനാണ് ബിഎംഡബ്ല്യു നല്‍കിയിരിക്കുന്നത്.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ഹൈബ്രിഡ് കരുത്തിനെ ബിഎംഡബ്ല്യു ബന്ധപ്പെടുത്തിയിരിക്കുന്നത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ i8 ന് വേണ്ടത് കേവലം 4.4 സെക്കന്‍ഡുകളാണ്.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പ്രാപ്തമാണ് ബിഎംഡബ്ല്യു i8.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

ന്യു യൂറോപ്യന്‍ ഡ്രൈവിംഗ് സൈക്കിള്‍ (NEDC) ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ i8 ന്, 47.61 കിലോമീറ്റര്‍ ദൂരം മൈലേജ് ലഭിക്കുന്നൂവെന്ന് ബിഎംഡബ്ല്യു അവകാശപ്പെടുന്നു.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

2.23 കോടി രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു i8 ന്റെ വില (ദില്ലി എക്‌സ്‌ഷോറൂം വില).

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍
  • വോള്‍വോ XC90 എക്‌സലന്‍സ് T8 ഹൈബ്രിഡ്

വോള്‍വോയുടെ ഇന്ത്യന്‍ നിരയിലെ ഏറ്റവും സുശക്തമായ മോഡലാണ് XC90 എക്‌സലന്‍സ് T8 ഹൈബ്രിഡ്.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

സൂപ്പര്‍ചാര്‍ജ്ഡ്, ടര്‍ബ്ബോചാര്‍ജ്ഡ് ഫീച്ചറുകളില്‍ ഒരുങ്ങിയിട്ടുള്ള 2.0 ലിറ്റര്‍ ഫോര്‍സിലിണ്ടര്‍ എഞ്ചിനും, 9.2 kWh ബാറ്ററി പാക്ക് ഉള്‍പ്പെടുന്ന ഇലക്ട്രിക് മോട്ടോറുമാണ് വോള്‍വോ മോഡലിന്റെ പവര്‍പാക്ക്.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

ഒപ്പം, 401 bhp കരുത്തും 640 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് XC90 യുടെ എഞ്ചിന്‍.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് XC90 ഹൈബ്രിഡ് മോഡലില്‍ വോള്‍വോ ഉപഭോക്താക്കൾക്കായി നല്‍കിയിരിക്കുന്നത്.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വോള്‍വോ ഹൈബ്രിഡ് മോഡലിന് വേണ്ടത് 5.6 സെക്കന്‍ഡുകള്‍ മാത്രമാണ്. മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗതായാണ് XC90 യുടെ ടോപ്‌സ്പീഡ്.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

NEDC യുടെ പശ്ചാത്തലത്തില്‍ 47.61 കിലോമീറ്റര്‍ മൈലേജാണ് മോഡലിന് മേല്‍ വോള്‍വോ നല്‍കുന്ന വാഗ്ദാനം.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

1.25 കോടി രൂപയിലാണ് XC90 യെ വോള്‍വോ ഒരുക്കിയിരിക്കുന്നത് (ദില്ലി എക്‌സ്‌ഷോറൂം വില).

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍
  • ലെക്‌സസ് RX450h

ഇന്ത്യന്‍ ആഢംബര ശ്രേണിയിലെ പുത്തന്‍ അതിഥിയാണ് ലെക്‌സസ്. ലെക്‌സസില്‍ നിന്നും രണ്ട് ഹൈബ്രിഡ് മോഡലുകളാണ് ഇന്ത്യയില്‍ അവതരിച്ചിരിട്ടുള്ളത്.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

308 bhp കരുത്തും, 335 Nm torque ഉം പുറപ്പെടുവിക്കുന്ന 3.5 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോ V6 എഞ്ചിനിലാണ് ലെക്‌സസ് RX450h ഒരുങ്ങിയിരിക്കുന്നത്.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

ഇലക്ട്രിക് മോട്ടോറിന് ഒപ്പം, 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഉപഭോക്താക്കള്‍ക്ക് RX450h ല്‍ ലഭിക്കുക.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

കേവലം 7.7 സെക്കന്‍ഡുകള്‍ മാത്രമാണ് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ RX450h ന് ആവശ്യമായത്. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗതയാണ് ലെക്‌സസ് ഹൈബ്രിഡ് മോഡലിന്റെ ടോപ്‌സ്പീഡ്.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

18.86 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് മോഡലിന് ലെക്‌സസ് നല്‍കുന്ന വാഗ്ദാനം. RX450h ലക്ഷ്വറി, RX450h F സ്‌പോര്‍ട് എന്നീ രണ്ട് വേരിയന്റുകളാണ് മോഡലിനെ ലെക്‌സസ് അണിനിരത്തിയിട്ടുള്ളത്.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

10729000 രൂപ വിലയിലാണ് RX450h ലക്ഷ്വറി വേരിയന്റ് ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളത്. അതേസമയം, RX450h F സ്‌പോര്‍ടിന്റെ വില 1.961000 രൂപയാണ് (ദില്ലി എക്‌സ്‌ഷോറൂം വില).

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍
  • ലെക്‌സസ് ES300h

ലെക്‌സസ് നിരയിലെ രണ്ടാമത്തെ ഹൈബ്രിഡ് മോഡലാണ് ES300h.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

202 bhp കരുത്തും 213 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റര്‍ ഫോര്‍സിലിണ്ടര്‍ എഞ്ചിനാണ് ES300 h എന്ന സെഡാന്റെ പവര്‍ഹൗസ്.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

ഇലക്ട്രിക് മോട്ടോറുമായി ബന്ധപ്പെടുത്തിയ എഞ്ചിനില്‍ ലെക്‌സസ് നല്‍കിയിട്ടുള്ളത് സിവിടി ഗിയര്‍ബോക്‌സാണ്.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ES300h ന് വേണ്ടത് 8.8 സെക്കന്‍ഡുകള്‍ മാത്രമാണ്. അതേസമയം, മോഡലിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 180 കിലോമീറ്ററുമാണ്.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

17.85 കിലോമീറ്ററെന്ന ഇന്ധനക്ഷമതയാണ് ലെക്‌സസിന്റെ ഈ ഹൈബ്രിഡ് സെഡാന്‍ മോഡല്‍ കാഴ്ചവെക്കുന്നത്.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

5527000 രൂപയിലാണ് ലെക്‌സസ് ES300h ഇന്ത്യന്‍ വിപണിയില്‍ അണിനിരക്കുന്നത്.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍
  • ടോയോട്ട പ്രിയുസ്

ഹൈബ്രിഡ് കാര്‍ നിരയില്‍ ഏറ്റവും പ്രശസ്തമായ മോഡലാണ് ടോയോട്ട പ്രിയുസ്.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

കാര്‍ വിപണിയില്‍ ഹൈബ്രിഡ് കാറുകള്‍ക്ക് സ്ഥാനം നേടി നല്‍കിയത് ടോയോട്ട പ്രിയുസാണെന്നത് പരസ്യമായ രഹസ്യമാണ്.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

2017 ലെ ഗ്രീന്‍ കാര്‍ പുരസ്‌കാരവും ടോയോട്ട പ്രിയുസിനെ തേടിയാണ് എത്തിയത്. ഫെബ്രുവരിയിലാണ് ടോയോട്ട പ്രിയുസ് ഹൈബ്രിഡിന്റെ നാലാം തലമുറ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുന്നത്.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

122 bhp കരുത്തും 142 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.8 ലിറ്റര്‍ ഫോര്‍സിലിണ്ടര്‍ എഞ്ചിനിലാണ് ടോയോട്ട പ്രിയുസ് വന്നെത്തുന്നത്. 26.27 കിലോമീറ്റാണ് ടോയോട്ട പ്രിയുസിന് ലഭിക്കുന്ന ഇന്ധനക്ഷമത.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

ഇന്ത്യന്‍ വിപണിയില്‍ 3896040 രൂപയ്ക്കാണ് ടോയോട്ട പ്രിയുസ് ലഭ്യമായിട്ടുള്ളത് (ദില്ലി എക്‌സ്‌ഷോറൂം വില).

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍
  • ഹോണ്ട അക്കോര്‍ഡ് ഹൈബ്രിഡ്

ഇന്ത്യന്‍ നിരത്തുകളിലെ നിറക്കാഴ്ചയാണ് ഹോണ്ട അക്കോര്‍ഡ്. എന്നാല്‍ ഇന്ന് കാണുന്ന ഹോണ്ട് അക്കോര്‍ഡുകളില്‍ മിക്കതും ഹൈബ്രിഡ് പരിവേഷത്തിലാണ് ഒരുങ്ങിയിട്ടുള്ളത്.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

ലക്ഷ്വറി സെഡാന്‍ അക്കോര്‍ഡിനെ ഹൈബ്രിഡ് വേര്‍ഷനില്‍ മാത്രമാണ് ഹോണ്ട ഇപ്പോള്‍ ലഭ്യമാക്കുന്നുള്ളു.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

212 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ അറ്റ്കിന്‍സന്‍ സൈക്കിള്‍ പെട്രോള്‍ എഞ്ചിനും, ഇലക്ട്രിക് മോട്ടോറുമാണ് അക്കോര്‍ഡിന്റെ ഹൈബ്രിഡ് സിസ്റ്റം. 23.1 കിലോമീറ്ററാണ് അക്കോര്‍ഡില്‍ ഹോണ്ട നല്‍കുന്ന ഇന്ധനക്ഷമത.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

3700622 രൂപയിലാണ് ഹോണ്ട അക്കോര്‍ഡ് ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുന്നത് (ദില്ലി എക്‌സ്‌ഷോറൂം വില).

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍
  • ടോയോട്ട കാമ്രി ഹൈബ്രിഡ്

ഇന്ത്യയില്‍ നിന്നും ആദ്യമയാി അസംബിള്‍ ചെയ്ത് ഹൈബ്രിഡ് കാറാണ് ടോയോട്ട കാമ്രി.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

2.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും, ഇലക്ട്രിക് മോട്ടോറും അടങ്ങുന്നതാണ് കാമ്രിയുടെ ഹൈബ്രിഡ് സിസ്റ്റം.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

158 bhp കരുത്തും 213 Nm torque ഉം ഉത്പാദിപ്പിക്കുന്ന കാമ്രിയുടെ എഞ്ചിനുമായി ടോയോട്ട ബന്ധപ്പെടുത്തിയിരിക്കുന്നത് സിവിടി ഗിയര്‍ബോക്‌സാണ്.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

19.21 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കാമ്രിയില്‍ ടോയോട്ട നല്‍കുന്ന വാഗ്ദാനം. 3198500 രൂപയിലാണ് കാമ്രിയെ ടോയോട്ട വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍
  • മഹീന്ദ്ര ഇവെരിറ്റോ

മഹീന്ദ്രയില്‍ നിന്നുമുള്ള രണ്ട് ഇലക്ട്രിക് പാസഞ്ചര്‍ കാറുകളില്‍ ഒന്നാണ് ഇവെരിറ്റോ. ഇന്ത്യയില്‍ സീറോ എമിഷന്‍ കാറുകള്‍ നിര്‍മ്മിക്കുന്ന ഏക നിര്‍മ്മാതാവാണ് മഹീന്ദ്ര.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

മഹീന്ദ്രയില്‍ നിന്നുമുള്ള ഏറ്റവും പുതിയ ഇലക്ട്രിക് കാറാണ് ഇവെരിറ്റോ.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

72 Ah ബാറ്ററി പാക്കില്‍ നിന്നും ഊര്‍ജ്ജം ഉപയോഗിക്കുന്ന a72V, 3 സ്‌റ്റേജ് AC ഇന്‍ഡക്ഷന്‍ മോട്ടോറാണ് ഇവെരിറ്റോയുടെ പവര്‍ഹൗസ്. 110 കിലോമീറ്റര്‍ ദൂരി പരിധിയാണ് ഇവെരിറ്റോയുടെ ബാറ്ററി പാക്ക് നല്‍കുന്ന വാഗ്ദാനം.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കാന്‍ ഇവെരിറ്റോയ്ക്ക് സാധിക്കും.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

സാധാരണ ചാര്‍ജറില്‍ എട്ട് മണിക്കൂര്‍ കൊണ്ട് ഇവെരിറ്റോയുടെ ബാറ്ററി പാക്ക് ചാര്‍ജ് ചെയ്യാവുന്നതാണ്. അതേസമയം, ഫാസ്റ്റ് ചാര്‍ജറില്‍ കേവലം 105 മിനിറ്റു കൊണ്ട് പൂജ്യത്തില്‍ നിന്നും 80 ശതമാനം ചാര്‍ജ് നേടാന്‍ ഇവെരിറ്റോയുടെ ബാറ്ററി പാക്കിന് സാധിക്കും.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

9.50 ലക്ഷം രൂപയിലാണ് ഇവെരിറ്റോ ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളത് (ദില്ലി എക്‌സ്‌ഷോറൂം വില).

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍
  • മഹീന്ദ്ര e20 പ്ലസ്

ഇന്ത്യയില്‍ ഗ്രീന്‍ കാര്‍ വിപ്ലവത്തിന് തുടക്കം കുറിച്ചത് രേവയാണ്. പിന്നീട് രേവയെ ഏറ്റെടുത്ത മഹീന്ദ്ര, മോഡലിനെ e20 കാറായി റീബാഡ്ജ് ചെയ്യുകയായിരുന്നു.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

നിലവില്‍ e20 പ്ലസ് മാത്രമാണ് ഇലക്ട്രിക് ഹാച്ച്ബാക്ക് ശ്രേണിയിലെ സാന്നിധ്യം.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

3 ഫെയ്‌സ് AC ഇന്‍ഡക്ഷന്‍ മോട്ടോറുമായി ബന്ധപ്പെടുത്തിയ a11 kWh, 16 kWh ബാറ്ററി പാക്ക് ഓപ്ഷനിലാണ് e20 പ്ലസ് വന്നെത്തുന്നത്.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

25.47 bhp കരുത്തും 70 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് e20 പ്ലസിന്റെ ലെസ് പവര്‍ഫുള്‍ അല്ലെങ്കിൽ ബേസ് വേരിയന്റ്.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

110 കിലോമീറ്റര്‍ ദൂരപരിധിയാണ് e20 പ്ലസിന്റെ ബേസ് വേരിയന്റില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. സാധാരണ ചാര്‍ജറില്‍ 6 മണിക്കൂറാണ് e20 പ്ലസിന്റെ ബേസ് വേരിയന്റ് ചാര്‍ജ് ചെയ്യാന്‍ എടുക്കുന്ന സമയം.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

എന്നാല്‍ ഇ20 പ്ലസ് ബേസ് വേരിയന്റിന് 75 മിനിറ്റില്‍ 95 ശതമാനം ചാര്‍ജ് നേടാന്‍ ഫാസ്റ്റ് ചാര്‍ജറിലൂടെ സാധ്യമാണ്.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

ടോപ് എന്‍ഡ് വേരിയന്റിലേക്ക് വരുമ്പോള്‍ e20 പ്ലസിന്റെ ദൂരപരിധി 140 കിലോമീറ്ററായി വര്‍ധിക്കും.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

ടോപ് വേരിയന്റിൽ സാധാരണ ചാര്‍ജിംഗിൽ 9 മണിക്കൂര്‍ കൊണ്ട് ബാറ്ററി പാക്ക് ചാര്‍ജ് ചെയ്യപ്പെടുമ്പോള്‍, ഫാസ്റ്റ് ചാര്‍ജറില്‍ 95 ശതമാനം ചാര്‍ജ് നേടാന്‍ ആവശ്യമായത് 90 മിനിറ്റ് മാത്രമാണ്.

'ഇവര്‍ നല്ല നാളെയ്ക്കായി ഒരുക്കപ്പെട്ടവര്‍'; ഇന്ത്യയിലെ മികച്ച ഗ്രീന്‍ കാറുകള്‍

626387 രൂപ ആരംഭവിലയിലാണ് e20 പ്ലസ് വിപണിയില്‍ ലഭ്യമായിട്ടുള്ളത് (ദില്ലി എക്‌സ്‌ഷോറൂം വില).

English summary
Top Hybrid cars available in India. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark