ഇവര്‍ ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് ബജറ്റ് കാറുകള്‍

Written By:

ആഢംബര കാറുകള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് ഇന്ത്യ. റോള്‍സ് റോയ്‌സ് മുതല്‍ കുഞ്ഞന്‍ മിനി വരെ ഇന്ത്യന്‍ നിരത്തുകളില്‍ സ്ഥിര സാന്നിധ്യമായി മാറിയിരിക്കുന്നു.

To Follow DriveSpark On Facebook, Click The Like Button
ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

ഒരു കാലഘട്ടത്തില്‍ വെര്‍ട്ടിക്കല്‍ ഡോര്‍, അല്ലെങ്കില്‍ സിസര്‍ ഡോറുകള്‍ ഇല്ലാത്ത ആഢംബര കാറുകളെ കുറിച്ച് ചിന്തിക്കാനേ സാധ്യമായിരുന്നില്ല. ആഢംബര സങ്കല്‍പങ്ങളിലെ നിര്‍ണായക ഘടകമായി മാറാന്‍ സിസര്‍ ഡോറുകള്‍ക്ക് സാധിച്ചിരുന്നു.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

സിസര്‍ ഡോര്‍ തുറന്ന് കാറില്‍ നിന്നും പുറത്തിറങ്ങുന്ന നായക-വില്ലന്‍ കഥാപാത്രങ്ങള്‍ ഇതിന്റെ പ്രചാരം ഏറിയ തോതില്‍ വര്‍ധിപ്പിക്കുകയും ചെയ്തു.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

ഇന്നും രാജ്യത്തെ മുന്‍നിര ബ്രാന്‍ഡുകള്‍ തങ്ങളുടെ ഹൈ എന്‍ഡ് മോഡലുകള്‍ക്ക് സിസര്‍ ഡോര്‍ നല്‍കി വരുന്നുണ്ട്.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

ഇതൊക്കെ അതിസമ്പന്നരുടെ കഥയെന്ന് കരുതി തള്ളി കളയാന്‍ വരട്ടെ. ഇതേ സിസര്‍ ഡോറുകളോട് കൂടിയ വമ്പന്മാരുടെ മുന്‍നിര മോഡലുകളോട് കിടപിടിക്കുന്ന ബജറ്റ് കാറുകളെ കുറിച്ച് കേട്ടിട്ടുണ്ടോ?

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

കെട്ടിലും മട്ടിലും രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന ചില കരവിരുതുകളെ ഇവിടെ പരിചയപ്പെടാം. ഇതില്‍ ഏറിയ ഭാഗം മോഡലുകളും കേരളത്തില്‍ നിന്നും മോഡിഫൈ ചെയ്യപ്പെട്ടൂവെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

ഹോണ്ട സിവിക്

ഹോണ്ടയില്‍ നിന്നുള്ള സെഡാന്‍ മോഡലാണ് സിവിക്. എന്നാല്‍ വിപണിയില്‍ എത്തിയപ്പോള്‍ ഹോണ്ട സിവിക് പൂര്‍ണ പരാജയമായി മാറി.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

ഇന്ത്യന്‍ വിപണിയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സിവികിനെ ഹോണ്ട പിന്‍വലിക്കുകയായിരുന്നു.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

എന്നാല്‍ ഹോണ്ട അവതരിപ്പിച്ച എക്കാലത്തേയും മികച്ച ഡിസൈന്‍ കോണ്‍സെപ്റ്റാണ് സിവികിനുള്ളത്. ഇത് തന്നെയാണ് ഇന്നും സിവികിനെ നെഞ്ചോട് ചേര്‍ത്ത് പിടിക്കാന്‍ ആരാധകരെ പ്രേരിപ്പിക്കുന്നതും.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

അത്തരമൊരു സിവിക്കാണ് ഇവിടെ ഭംഗിയായി മോഡിഫൈ ചെയ്യപ്പെട്ടിട്ടുള്ളത്. ഹോണ്ട CR-Z യുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ വൈഡ് ബോഡി കിറ്റാണ് സിവികിന് ഇവിടെ ലഭിച്ചത്.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

ബ്ലാക് ഹൈലൈറ്റോട് കൂടിയ യെല്ലോ, സിവികിനെ സെക്‌സിയാക്കുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ല. ചിത്രത്തില്‍ കാണുന്നത് പോലെ സിസര്‍ ഡോറുകള്‍ സിവികിലേക്ക് ശ്രദ്ധ പിടിച്ച് പറ്റുകയാണ്.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

ഷെവര്‍ലെ ക്രൂസ്

ഇന്ത്യന്‍ വിപണി തിരിച്ചറിയാതെ പോയ മോഡലാണ് ഷെവര്‍ലെ ക്രൂസ്. എന്നാല്‍ ക്രൂസിന് മേല്‍ അപാര മേക്കോവര്‍ നടത്തി മലയാളികള്‍ പുറത്തിറക്കിയത് പുതിയ അവതാരത്തെ തന്നെയാണ്.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

ക്രോം റിമൂവല്‍ ട്രീറ്റ്‌മെന്റിന് ഒപ്പം, സൂപ്പര്‍ വൈഡ് ബോഡി കിറ്റാണ് ക്രൂസിന് ലഭിച്ചിരിക്കുന്നത്. ബ്ലാക്ക് ഗ്രില്ലിംഗും, ബോണറ്റ് സ്‌കൂപ്പും ക്രൂസിന് മസ്‌കൂലീന് ടച്ച് ഒരുക്കുന്നു.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

നിയോണ്‍ ഗ്രീനില്‍ വന്നെത്തുന്ന ക്രൂസിനെ വ്യത്യസ്തമാക്കുന്നത് മേല്‍ പറഞ്ഞ സിസര്‍ ഡോറുകള്‍ തന്നെയാണ്.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

മാരുതി ബലെനോ

മാരുതിയില്‍ നിന്നുള്ള ആദ്യ പ്രീമിയം ഹാച്ച്ബാക്കായ ബലെനോ വിപണിയില്‍ ചെലുത്തിയ തരംഗം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

ഡീലര്‍ഷിപ്പ് തലത്തില്‍ തന്നെ ഒരുപിടി കസ്റ്റമൈസ്ഡ് ഓപ്ഷനുകള്‍ ഉപഭോക്താക്കള്‍ക്കായി മാരുതി ഒരുക്കുന്നൂ എന്നതാണ് ബലെനോയുടെ പ്രത്യേകത.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

എന്നാല്‍ മാരുതിയുടെ കെട്ടുറപ്പില്‍ നിന്നും പുറത്ത് ചാടാന്‍ വെമ്പിയ ഉപഭോക്താക്കള്‍ കടുത്ത മോഡിഫിക്കേഷന്‍ പരീക്ഷണങ്ങളാണ് ഇവിടെ ബലെനോയ്ക്ക് മേല്‍ നടത്തിയിരിക്കുന്നത്.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

ഹെഡ്‌ലാമ്പുകള്‍ക്കും, ടെയില്‍ ലാമ്പുകള്‍ക്കും മേല്‍ ബ്ലാക്ക് ട്രീറ്റ്‌മെന്റ് ലഭിച്ച ബലെനോയ്ക്ക് പകിട്ടേകുന്നത് ഫ്രണ്ട് ബംമ്പറിലുള്ള 'സാമുറായ് ചിരി'യാണ്.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

മാരുതിയില്‍ നിന്നുള്ള ലിമിറ്റഡ് എഡിഷന്‍ ബലെനോയെന്ന പ്രതീതിയാണ് സിസര്‍ ഡോറുകള്‍ നല്‍കുന്നത്.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

ഹമ്മര്‍ എച്ച് 2

എസ്‌യുവികളില്‍ ഏറെ പ്രചാരത്തിലുള്ള മോഡലാണ് ഹമ്മര്‍ എച്ച് 2. അമേരിക്കന്‍ സേനയുടെ ഭാഗമായ ഹമ്മര്‍ എച്ച് 2 ഉയര്‍ത്തി പിടിക്കുന്ന യശസ്സ് ശ്രേണിയില്‍ മറ്റൊരു മോഡലിനും അവകാശപ്പെടാനാകില്ല.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

എന്നാല്‍ ഇതേ ഹമ്മറിന് മേല്‍ കരവിരുത് കാണിച്ചിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. സിസര്‍ ഡോറുകളോട് കൂടിയ പുത്തന്‍ അവതാരം ഹമ്മര്‍ എച്ച് 2 വിനെ കൂടുതല്‍ സ്റ്റൈലിഷാക്കി എന്ന അഭിപ്രായമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുള്ളത്.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

മാരുതി സ്വിഫ്റ്റ്

ഏറ്റവും മികച്ച കാറ് ഏതെന്ന ചോദ്യത്തിന് ഇന്ത്യ നല്‍കുന്ന ഉത്തരം മാരുതി സ്വിഫ്റ്റ് എന്ന് തന്നെയാണ്.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

ഇന്ത്യന്‍ ജനതയില്‍ ഏറെ സ്വാധീനം ചെലുത്തിയ അപൂര്‍വം ചില മോഡലുകളില്‍ ഒന്നാണ് മാരുതി സ്വിഫ്റ്റ്.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

ഒരു പക്ഷെ, മാരുതി സ്വിഫ്റ്റിന് മേലാകും രാജ്യത്തെ ഒട്ടുമിക്ക മോഡിഫിക്കേഷന്‍ പരീക്ഷണങ്ങളും നടക്കുന്നത്. എന്നാല്‍ ഇവിടെ നല്‍കിയിരിക്കുന്ന പരീക്ഷണം ഹെവി ഇമ്പാക്ടാണ് സ്വിഫ്റ്റിന് നല്‍കിയിട്ടുള്ളത്.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

റെഡ് കളറിലുള്ള സ്വിഫ്റ്റില്‍ ഒരുക്കിയിട്ടുള്ള വെര്‍ട്ടിക്കല്‍ ഡോറുകള്‍ അപാര ലുക്കാണ് നല്‍കുന്നത്.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

മറ്റ് കാണത്തക്ക മോഡിഫിക്കേഷനുകള്‍ കാണാന്‍ സാധ്യമല്ലെങ്കിലും സിസര്‍ ഡോറുകള്‍ മാത്രം മതി ഈ സ്വിഫ്റ്റിന് നായക പരിവേഷം നല്‍കാന്‍.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

ഹ്യൂണ്ടായ് ഇലാന്‍ട്ര

ഫ്‌ളോയിംഗ് ബോഡി ലൈന്‍ ഡിസൈനാണ് ഹ്യൂണ്ടായ് ഇലാന്‍ട്രയെ വിപണിയില്‍ എടുത്തുയര്‍ത്തിയത്.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

എന്നാല്‍ ഇവിടെ ഒരുക്കിയിട്ടുള്ള മോഡിഫൈഡ് ഹ്യൂണ്ടായ ഇലാന്‍ട്രയെ അതിഗംഭീരമെന്ന് മാത്രമെ വിശേഷിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

കമ്പനി ഗ്രില്ലൂകള്‍ക്ക് പുത്തന്‍ അഗ്രസീവ് ഗ്രില്ലുകളും ബോണറ്റ് സ്‌കൂപ്പും വേര്‍ണയ്ക്ക് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

അതേസമയം, ഹെഡ്-ടെയില്‍ ലാമ്പുകള്‍ക്ക് മേല്‍ മോഡിഫിക്കേഷന്‍ നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

എന്നാല്‍ ഹാലോജന്‍ ബള്‍ബുകള്‍ക്ക് പകരം എല്‍ഇഡി ലൈറ്റുകളാണ് ഇലാന്‍ട്രയില്‍ ഇവിടെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

ഒപ്പം, റൂഫിംഗില്‍ ഒരുക്കിയിട്ടുള്ള എല്‍ഇഡി ലൈറ്റ് ബാറും, സിസര്‍ ഡോര്‍ ഫീച്ചറും ഇലാന്‍ട്രയ്ക്ക് നല്‍കുന്നത് ഹോട്ട് ലുക്കാണ്.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

ഹോണ്ട ജാസ്

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ജാസ്സിനെ ഹോണ്ട ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. വ്യത്യസ്തമാര്‍ന്ന ഡിസൈനിംഗ് തത്വത്തില്‍ അവതരിക്കുന്ന പ്രീമിയം ഹാച്ച്ബാക്ക് മോഡല്‍ ഹോണ്ട ജാസിന് ആരാധകരെ ലഭിക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

ഇതേ ഡിസൈനിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് രാജ്യത്ത് ഏറ്റവും അധികം മോഡിഫിക്കേഷന്‍ നടക്കുന്ന മോഡലുകളില്‍ ഹോണ്ട ജാസിനും ഇടം നേടാന്‍ സാധിച്ചത്.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

സിസര്‍ ഡോറുകളും, ബ്ലാക്ഡ് ഔട്ട് ഹൂഡും, എല്‍ഇഡി ഡിആര്‍എലുകളുമായുള്ള അത്തരമൊരു കേരള രജിസ്‌ട്രേഷന്‍ ഹോണ്ട ജാസാണ് ഇവിടെ നല്‍കിയിട്ടുള്ളത്.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

ടമോ റെയ്‌സ്‌മോ

അതിവേഗ ട്രാക്കിലേക്കുള്ള ടാറ്റയുടെ ചുവട് വെയ്പാണ് ടമോ റെയ്‌സ്‌മോ. 2017 ജനീവ മോട്ടോര്‍ ഷോയില്‍ വെച്ചാണ് ടാറ്റ റെയ്‌സ്‌മോയെ അവതരിപ്പിച്ചത്.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

അത്യാധുനിക സംവിധാനങ്ങള്‍ക്ക് ഒപ്പമെത്തുന്ന ടമോ റെയ്‌സ്‌മോ, MoFlex പ്ലാറ്റ്‌ഫോമിലാണ് ഒരുങ്ങിയിട്ടുള്ളത്.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

ഷാര്‍പ്പ് ആന്റ് ക്രിസ്പി ലുക്കിന് ഒപ്പം സിസര്‍ ഡോറുകളും വന്ന് ചേരുമ്പോള്‍, റെയ്‌സ്‌മോയ്ക്കും ലഭിക്കുന്നത് സൂപ്പര്‍ ഹോട്ട് ലുക്കാണ്.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

മോട്ടോര്‍മൈന്‍ഡ് ഹൈപ്പീരിയണ്‍

ദില്ലി ഓട്ടോ എക്‌സ്‌പോ 2016 ലാണ് ബംഗലൂരു ആസ്ഥാനമായ മോട്ടോര്‍മൈന്‍ഡ് ഡിസൈന്‍ തങ്ങളുടെ ആദ്യ കാറായ മോട്ടോര്‍മൈന്‍ഡ് ഹൈപ്പീരിയോണിനെ അവതരിപ്പിക്കുന്നത്.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

ഹ്യൂണ്ടായ് സൊനാട്ടയില്‍ നിന്നുള്ള V6 എഞ്ചിനെ അടിസ്ഥാനപ്പെടുത്തി രംഗത്തെത്തിയ ഹൈപ്പീരിയണിന്റെ ശ്രദ്ധാകേന്ദ്രവും സിസര്‍ ഡോറുകളാണ്.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

രണ്ട് വര്‍ഷത്തിനുള്ളില്‍ ഹൈപ്പീരിയോണ്‍ ഇന്ത്യന്‍ നിരത്തുകളില്‍ സാന്നിധ്യമറിയിക്കുമെന്നാണ് മോട്ടോര്‍മൈന്‍ഡ് ഡിസൈന്‍ നല്‍കുന്ന സൂചന.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

ഹോണ്ട സിറ്റി

ഹോണ്ടയുടെ എക്കാലത്തേയും മികച്ച ജനപ്രിയ മോഡലാണ് ഹോണ്ട സിറ്റി. എക്‌സിക്യൂട്ടീവ് ലുക്കിലെത്തുന്ന ഹോണ്ട സിറ്റിയിലും മോഡിഫിക്കേഷന്‍ വര്‍ക്കുകള്‍ വ്യാപകമാണ്.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

ഇവിടെയും അത്തരത്തില്‍ സിസര്‍ ഡോറുകളോട് കൂടി ഒരുക്കിയിട്ടുള്ള ഹോണ്ട സിറ്റിയെയാണ് നല്‍കിയിട്ടുള്ളത്.

ഇത് ഒറിജിനലിനെ വെല്ലും; ഇന്ത്യയിലെ മികച്ച പത്ത് മോഡിഫൈഡ് കാറുകള്‍

ഹോണ്ട നല്‍കുന്ന കട്ടി കൂടിയ ഗ്രില്ലുകള്‍ക്ക് പകരം ചെറിയ മെലിഞ്ഞ ഗ്രില്ലുകളും, റേസിംഗ് സ്‌ട്രൈപ്പുകളും എല്ലാം സിറ്റിയ്ക്ക് എക്‌സിക്യൂട്ടീവില്‍ നിന്ന് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു.

English summary
Top ten modified scissor door cars in India. Read in Malayalam here.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark