ദേ ഇവനാണ് ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് സെഡാൻ....

Written By:

ഇന്ത്യൻ വിപണിയിൽ ഇതുവരെ മുൻപന്തിയിലായിരുന്ന ഹോണ്ട സിറ്റിയെ വില്പനയിൽ തൊട്ട് പിന്നിലാക്കി മാരുതി സുസുക്കി സിയാസ് മുന്നേറിയിരിക്കുന്നു. ഒടുവിൽ ഇടത്തരം സെഡാൻ സെഗ്മെന്റിലും മാരുതി സുസുക്കി തങ്ങളുടെ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു.

To Follow DriveSpark On Facebook, Click The Like Button
ഇവനാണ് ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് സെഡാൻ....

2017 ജനുവരിയിലെ കണക്കുപ്രകാരമാണ് സിയാസ് ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് സെഡാൻ എന്ന പദവി നേടിയെടുത്തിരിക്കുന്നത്. കഴിഞ്ഞമാസം സിയാസിന്റെ 6,530 യൂണിറ്റുകളാണ് മൊത്തത്തിൽ വിറ്റഴിച്ചത്.

ഇവനാണ് ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് സെഡാൻ....

കഴിഞ്ഞവർഷം ജനുവരിയിലെ 5,431യൂണിറ്റുകളുടെ വില്പനയെ തട്ടിച്ചുനോക്കുമ്പോൾ ഇക്കൊല്ലം 20.2% വർധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ 2016 ജനുവരിയിൽ സിറ്റിയുടെ 8,037 യൂണിറ്റുകളാണ് ഹോണ്ട വിറ്റഴിച്ചതെങ്കിൽ ഈവർഷമത് 6,355യൂണിറ്റുകളായി ഒതുങ്ങി.

ഇവനാണ് ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് സെഡാൻ....

ഇന്ത്യയിലെ ഇടത്തരം സെഡാൻ വിപണിയിലെ സിറ്റിയും സിയാസും തമ്മിലുള്ള പോരാട്ടത്തിന് തിരികൊളുത്തിയെന്നു വേണം പറയാൻ. 2016 ഏപ്രിൽ മുതൽ ഈവർഷം ജനുവരി വരെയുള്ള കണക്കെടുത്തു നോക്കുകയാണെങ്കിൽ മാരുതി സുസുക്കി ആകെ 53,644 ‘സിയാസ്' ആണ് വിറ്റഴിച്ചിരിക്കുന്നത്.

ഇവനാണ് ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് സെഡാൻ....

ഇതേക്കാലളവിലാകട്ടെ ഹോണ്ട സിറ്റിയുടെ വില്പന 45,395യൂണിറ്റുകൾ ആണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദ്യ 10 മാസത്തെ വില്പനയുമായി താരതമ്യം ചെയ്യുമ്പോൾ 19% അധിക വില്പനയുണ്ടായിട്ടുണ്ട്.

ഇവനാണ് ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് സെഡാൻ....

മാരുതി സുസുക്കിയാണ് ഇന്ത്യയിലാദ്യമായി മൈൽഡ് ഹൈബ്രിഡ് സാങ്കേതികതയിൽ ഒരു സെഡാനെ പുറത്തിറക്കുന്നത്. ഡീസൽ പതിപ്പിൽ സുസുക്കി സ്മാർട്ട് ഹൈബ്രിഡ് സിസ്റ്റം ഉൾപ്പെടുത്തിയിട്ടുള്ള സിയാസാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള ‍ഡീസൽകാർ.

ഇവനാണ് ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് സെഡാൻ....

പെട്രോൾ,ഡീസൽ വേരിയന്റുകളിലാണ് മാരുതി സിയാസ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. 91.18ബിഎച്ച്പിയും 130എൻഎം ടോർക്കുമുള്ള 1.4ലിറ്റർ കെ14വിവിടി എൻജിനും 88.50ബിഎച്ച്പിയും 200എൻഎം ഉല്പാദിപ്പിക്കുന്ന 1.3ലിറ്റർ ഡിഡിഐഎസ്200 എൻജിനുമാണ് ഈ സെഡാന്റെ കരുത്ത്.

ഇവനാണ് ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് സെഡാൻ....

ട്രാൻസ്മിഷൻ സംബന്ധിച്ച കാര്യങ്ങൾക്ക് മാനുവലും ഓട്ടോമാറ്റിക് ഗിയർബോക്സുകളും മാരുതി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സിയാസിന്റെ എല്ലാ വേരിയന്റുകളിലും സുരക്ഷ ഉറപ്പുവരുത്തുവാൻ ഡ്യുവൽ എയർബാഗും ലഭ്യമാണ്.

ഇവനാണ് ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് സെഡാൻ....

2015ൽ സിയാസിന്റെ ആർഎസ് വേരിയന്റിനെ കൂടി മാരുതി വിപണിയിൽ അവതരിപ്പിക്കുകയുണ്ടായി. പുറമെ സൈഡ്-റിയർ സ്കേർട്, ബൂട്ട് ലിഡ് സ്പോയില‍ർ എന്നീ സവിശേഷതകളും അകത്തളത്തിൽ ബ്ലാക്ക് ഇന്റീരിയർ, ക്രോം ഫിനിഷ് ഇൻസ്ട്രുമെന്റ് പാനൽ എന്നിവയുമുള്ള ഒരു വാഹനമാണിത്.

ഇവനാണ് ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് സെഡാൻ....

ചില്ലറ മാറ്റങ്ങൾ വരുത്തി അവതരിപ്പിച്ച ഈ ടോപ്പ് എന്റ് വേരിയന്റ് ആർഎസിനെ പിൻവലിക്കുന്നുവെന്ന വാർത്തയുമാണ് മാരുതി അടുത്തിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതേതുടർന്ന് സിയാസ് ആർഎസിനെ പോർട്ഫോളിയോലിൽ‍ നിന്നു തന്നെ ഒഴിവാക്കിയിട്ടുമുണ്ട്.

ഇവനാണ് ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് സെഡാൻ....

ദില്ലി എക്സ്ഷോറൂം 7.72ലക്ഷം മുതൽ 10.52ലക്ഷം വരേയാണ് സിയാസിന്റെ ഇന്ത്യൻ വിപണിയിലെ വില.

മാരുതി സിയാസിന്റെ അതിമനോഹരമായ ചിത്രങ്ങൾക്ക് ഗ്യാലറി സന്ദർശിക്കൂ...

 

കൂടുതല്‍... #മാരുതി #maruti
English summary
India's Best-Selling Sedan Revealed
Story first published: Monday, February 13, 2017, 11:29 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark