കഥ മാറി! ഹോണ്ട സിറ്റിയെയും, മാരുതി സിയാസിനെയും ഞെട്ടിച്ച് പുതിയ ഒരു എതിരാളി

Written By:

സെഡാന്‍ എന്ന് കേട്ടാല്‍ ഭൂരിപക്ഷം ഇന്ത്യന്‍ മനസിലും ആദ്യം തെളിയുക ഹോണ്ട സിറ്റിയുടേതാകും. ഹോണ്ടയുടെ ബജറ്റ് മുഖങ്ങളില്‍ ഒന്നാണ് സിറ്റി സെഡാന്‍. പക്ഷെ, പ്രീമിയം തട്ടിലേക്ക് ചുവട് മാറാനുള്ള ഹോണ്ടയുടെ നീക്കം, പ്രീമിയം ഫീച്ചറുകള്‍ ഒരുങ്ങിയ 2017 സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ കലാശിച്ചു.

കഥ മാറി! ഹോണ്ട സിറ്റിയെയും, മാരുതി സിയാസിനെയും ഞെട്ടിച്ച് പുതിയ ഒരു എതിരാളി

പ്രീമിയം ശ്രേണിയിലേക്ക് കടന്നു കയറിയെങ്കിലും ഹോണ്ട സിറ്റിയുടെ ബജറ്റ് മുഖത്തിന് ഇപ്പോഴും കോട്ടം തട്ടിയിട്ടില്ല. മറുഭാഗത്ത് ഇന്ത്യയുടെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി, ഹോണ്ട സിറ്റിയ്ക്ക് എതിരെ തന്ത്രങ്ങള്‍ പലത് പയറ്റിയിട്ടും ഫലം കണ്ടില്ല.

കഥ മാറി! ഹോണ്ട സിറ്റിയെയും, മാരുതി സിയാസിനെയും ഞെട്ടിച്ച് പുതിയ ഒരു എതിരാളി

സിറ്റിയ്ക്കുള്ള മാരുതിയുടെ മറുപടിയാണ് സിയാസ്. വില്‍പനയില്‍ സിയാസ് നേരിയ പുരോഗതി കാഴ്ചവെച്ചെങ്കിലും, സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ കടന്നുവരവ് മാരുതിയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി.

കഥ മാറി! ഹോണ്ട സിറ്റിയെയും, മാരുതി സിയാസിനെയും ഞെട്ടിച്ച് പുതിയ ഒരു എതിരാളി

അപ്പോള്‍ സെഡാന്‍ ശ്രേണിയില്‍ ഹോണ്ട സിറ്റിയും മാരുതി സിയാസും മാത്രമാണോ പ്രധാന താരങ്ങള്‍? അല്ല, പുതിയ വേര്‍ണയുമായി ഹ്യുണ്ടായി കളം നിറഞ്ഞതോട് കൂടി, സമവാക്യങ്ങള്‍ തകിടം മറിഞ്ഞിരിക്കുകയാണ്.

കഥ മാറി! ഹോണ്ട സിറ്റിയെയും, മാരുതി സിയാസിനെയും ഞെട്ടിച്ച് പുതിയ ഒരു എതിരാളി

2017 സെപ്തംബര്‍ മാസത്തെ വില്‍പന കണക്കുകളില്‍ ഹോണ്ട സിറ്റിയെയും, മാരുതി സിയാസിനെയും കാഴ്ചക്കാരാക്കി ഹ്യുണ്ടായി വേര്‍ണ മുന്നേറിയിരിക്കുകയാണ്.

Recommended Video - Watch Now!
2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
കഥ മാറി! ഹോണ്ട സിറ്റിയെയും, മാരുതി സിയാസിനെയും ഞെട്ടിച്ച് പുതിയ ഒരു എതിരാളി

ഓഗസ്റ്റ് മാസം വിപണിയില്‍ എത്തിയ പുതിയ വേര്‍ണ, സെപ്തംബര്‍ മാസം നേടിയത് 6054 യൂണിറ്റുകളുടെ വില്‍പനയാണ്. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് 27 ശതമാനം വളര്‍ച്ചാനിരക്കാണ് വില്‍പനയില്‍ പുതിയ ഹ്യുണ്ടായി വേര്‍ണ പ്രകടമാക്കിയത്.

കഥ മാറി! ഹോണ്ട സിറ്റിയെയും, മാരുതി സിയാസിനെയും ഞെട്ടിച്ച് പുതിയ ഒരു എതിരാളി

സെപ്തംബര്‍ മാസം 6010 സിറ്റി സെഡാനുകളെയാണ് ഹോണ്ട വിറ്റത്. കേവലം 9 ശതമാനം മാത്രമാണ് സിറ്റിയുടെ വില്‍പന വളര്‍ച്ചയും. മറുഭാഗത്ത് 5603 യൂണിറ്റ് സിയാസുകളെ വിപണിയില്‍ വിറ്റ മാരുതി, മുന്‍മാസത്തെ അപേക്ഷിച്ച് വില്‍പനയില്‍ ഏറെ പിന്നോക്കം പോയി എന്നതും ശ്രദ്ധേയം.

കഥ മാറി! ഹോണ്ട സിറ്റിയെയും, മാരുതി സിയാസിനെയും ഞെട്ടിച്ച് പുതിയ ഒരു എതിരാളി

നിലവില്‍ ജനപ്രിയ സെഡാനുകളില്‍ ഹ്യുണ്ടായി വേര്‍ണയാണ് ഏറ്റവും കരുത്തുറ്റത്. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ലഭ്യമാകുന്ന പുതിയ വേര്‍ണയില്‍, 1.6 ലിറ്റര്‍ എഞ്ചിനാണ് ഇടംപിടിക്കുന്നത്.

കഥ മാറി! ഹോണ്ട സിറ്റിയെയും, മാരുതി സിയാസിനെയും ഞെട്ടിച്ച് പുതിയ ഒരു എതിരാളി

6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും മോഡലില്‍ ഹ്യുണ്ടായി ലഭ്യമാക്കുന്നുണ്ട്. 121 bhp കരുത്തും 151 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് പെട്രോള്‍ എഞ്ചിന്‍. 126 bhp കരുത്തും 260 Nm torque മാണ് ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നതും.

കഥ മാറി! ഹോണ്ട സിറ്റിയെയും, മാരുതി സിയാസിനെയും ഞെട്ടിച്ച് പുതിയ ഒരു എതിരാളി

17.7 കിലോമീറ്റര്‍ ഇന്ധനക്ഷമത വേര്‍ണ പെട്രോള്‍ പതിപ്പ് കാഴ്ചവെക്കുമ്പോള്‍, 24.76 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് വേര്‍ണ ഡീസല്‍ പതിപ്പില്‍ ഹ്യുണ്ടായി നല്‍കുന്ന വാഗ്ദാനം.

English summary
Honda City & Maruti Ciaz Not So Popular Anymore — Find Out Why. Read in Malayalam.
Story first published: Tuesday, October 10, 2017, 10:46 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark