ഇനി ചെലവേറും; കാറുകളുടെ വില ടൊയോട്ട കുത്തനെ വര്‍ധിപ്പിച്ചു

By Dijo Jackson

കാറുകളുടെ വില ടൊയോട്ട വര്‍ധിപ്പിച്ചു. സെപ്തംബര്‍ 12 മുതല്‍ ഇന്നോവ, ഫോര്‍ച്യൂണര്‍, കൊറോള, എത്തിയോസ് കാറുകളുടെ വില വര്‍ധിച്ചതായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഔദ്യോഗികമായി അറിയിച്ചു.

ഇനി ചെലവേറും; കാറുകളുടെ വില ടൊയോട്ട കുത്തനെ വര്‍ധിപ്പിച്ചു

മിഡ്-സൈസ് സെഡാനുകള്‍ക്കും, ആഢംബര കാറുകള്‍ക്കും, എസ്‌യുവികള്‍ക്കും മേലുള്ള ജിഎസ്ടി സെസ് ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തിലാണ് കാര്‍ വില വര്‍ധിപ്പിക്കാനുള്ള ടൊയോട്ടയുടെ തീരുമാനം.

ഇനി ചെലവേറും; കാറുകളുടെ വില ടൊയോട്ട കുത്തനെ വര്‍ധിപ്പിച്ചു

രണ്ട് മുതല്‍ ഏഴ് ശതമാനം വരെയാണ് അതത് വിഭാഗത്തത്തില്‍ സെസ് വര്‍ധിച്ചിരിക്കുന്നത്.

ഇനി ചെലവേറും; കാറുകളുടെ വില ടൊയോട്ട കുത്തനെ വര്‍ധിപ്പിച്ചു

ടൊയോട്ടയുടെ ബെസ്റ്റ് സെല്ലിംഗ് മോഡലായ ഇന്നോവ ക്രിസ്റ്റയില്‍ 78,000 രൂപയുടെ വിലവര്‍ധനവാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഫോര്‍ച്യൂണിറില്‍ 1,60,000 രൂപ വരെയും, കൊറോള ആള്‍ട്ടിസില്‍ 72000 രൂപ വരെയാണ് ടൊയോട്ട വര്‍ധിപ്പിച്ചിരിക്കുന്നതും.

ഇനി ചെലവേറും; കാറുകളുടെ വില ടൊയോട്ട കുത്തനെ വര്‍ധിപ്പിച്ചു

13,000 രൂപയുടെ വിലവര്‍ധനവാണ് ടൊയോട്ട പ്ലാറ്റിനം എത്തിയോസില്‍ രേഖപ്പെടുത്തുക. ദില്ലിയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഈ വിലകള്‍. അതത് സംസ്ഥാനങ്ങളെ ആശ്രയിച്ച് വിലയില്‍ നേരിയ വ്യത്യാസം നേരിടാം.

ഇനി ചെലവേറും; കാറുകളുടെ വില ടൊയോട്ട കുത്തനെ വര്‍ധിപ്പിച്ചു

എത്തിയോസ് ലിവ, എത്തിയോസ് ക്രോസ് മുതലായ ചെറുകാറുകളുടെയും ഹൈബ്രിഡുകളുടെയും വിലയില്‍ മാറ്റമില്ല. ജിഎസ്ടി ഭേദഗതിയെ അടിസ്ഥാനപ്പെടുത്തിയുള്ള സെസ് വര്‍ധനവിന്റെ പശ്ചാത്തലത്തിലാണ് കാര്‍ വില പുതുക്കിയതെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് ഡയറക്ടര്‍ എന്‍ രാജ പറഞ്ഞു.

Recommended Video

2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
ഇനി ചെലവേറും; കാറുകളുടെ വില ടൊയോട്ട കുത്തനെ വര്‍ധിപ്പിച്ചു

ഇന്നോവ, ഫോര്‍ച്യൂണര്‍, കൊറോള്‍ ആള്‍ട്ടിസ്, എത്തിയോസ്, എത്തിയോസ് ലിവ, എത്തിയോസ് ക്രോസ്, കാമ്രി, കാമ്രി ഹൈബ്രിഡ എന്നിവ ഉള്‍പ്പെടുന്നതാണ് ടൊയോട്ടയുടെ ഇന്ത്യന്‍ നിര.

ഇനി ചെലവേറും; കാറുകളുടെ വില ടൊയോട്ട കുത്തനെ വര്‍ധിപ്പിച്ചു

കര്‍ണാകടയിലെ ബിഡാദി പ്ലാന്റില്‍ നിന്നുമാണ് ഈ മോഡലുകള്‍ വിപണിയില്‍ എത്തുന്നത്. ഇതിന് പുറമെ, കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റുകളായി ടൊയോട്ട പ്രാഡോയും, ലാന്‍ഡ് ക്രൂയിസറും, പ്രിയുസും ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്.

ഇനി ചെലവേറും; കാറുകളുടെ വില ടൊയോട്ട കുത്തനെ വര്‍ധിപ്പിച്ചു

സെസ് വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ മിഡ്-സൈസ് സെഗ്മന്റ് കാറുകളില്‍ 45 ശതമാനം ജിഎസ്ടി നിരക്കാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ആഢംബര കാറുകളിലും, എസ് യു വികളിലും യഥാക്രമം 48 ശതമാനം, 50 ശതമാനം ജിഎസ്ടി നിരക്കാണ് പുതുക്കിയ സെസിനെ അടിസ്ഥാനപ്പെടുത്തി ഈടാക്കുക. ഇതോടെ മറ്റു ജനപ്രിയ കാറുകളുടെ വിലയും കുതിക്കുമെന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #toyota #ടോയോട്ട #hatchback #auto news
English summary
Toyota Cars To Cost More Thanks To Changes In GST Cess. Read in Malayalam.
Story first published: Wednesday, September 13, 2017, 13:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X