ടൊയോട്ട എത്തിയോസ് ക്രോസ് എക്‌സ് എഡിഷന്‍ എത്തി; വില 6.80 ലക്ഷം രൂപ

Written By:

ടൊയോട്ട എത്തിയോസ് ക്രോസ് എക്‌സ് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 6.80 ലക്ഷം രൂപ ആരംഭവിലയിലാണ് എത്തിയോസ് ക്രോസ് എക്‌സ് എഡിഷനെ ടൊയോട്ട അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ക്വാര്‍ട്ട്‌സ് ബ്രൗണ്‍ കളര്‍ സ്‌കീമാണ് പുത്തൻ പതിപ്പിന്റെ പ്രധാന വിശേഷം.

To Follow DriveSpark On Facebook, Click The Like Button
ടൊയോട്ട എത്തിയോസ് ക്രോസ് എക്‌സ് എഡിഷന്‍ എത്തി; വില 6.80 ലക്ഷം രൂപ

6.79 ലക്ഷം രൂപയാണ് എത്തിയോസ് ക്രോസ് എക്‌സ് എഡിഷന്‍ പെട്രോള്‍ പതിപ്പിന്റെ വില. 8.23 ലക്ഷം രൂപ പ്രൈസ് ടാഗിലാണ് ക്രോസ് എക്‌സ് എഡിഷന്‍ ഡീസല്‍ പതിപ്പ് വന്നെത്തുന്നത്.

ടൊയോട്ട എത്തിയോസ് ക്രോസ് എക്‌സ് എഡിഷന്‍ എത്തി; വില 6.80 ലക്ഷം രൂപ

ഫ്രണ്ട് ഗ്രില്ലിന് ലഭിച്ച വലുപ്പമേറിയ ബ്ലാക് പ്ലാസ്റ്റിക് ക്ലാഡിംഗും ഫോഗ് ലാമ്പിന് ലഭിച്ച ബ്ലാക് ബെസലും ഫ്രണ്ട് പ്രൊഫൈലിനെ എടുത്തു കാണിക്കുന്നു. ബോഡി കളറില്‍ തന്നെയാണ് സൈഡ് പ്ലാസ്റ്റിക് ക്ലാഡിംഗ് ഒരുങ്ങുന്നത്.

ടൊയോട്ട എത്തിയോസ് ക്രോസ് എക്‌സ് എഡിഷന്‍ എത്തി; വില 6.80 ലക്ഷം രൂപ

C-pillar ല്‍ ഇടംപിടിച്ച എക്‌സ്-എഡിഷന്‍ ബാഡ്ജ്, എത്തിയോസ് ക്രോസ് എക്‌സ് എഡിഷന്റെ സ്‌റ്റൈലിഷ് മുഖത്തിന് കരുത്തേകുന്നു. സ്‌പോര്‍ടി അലോയ് വീലുകള്‍, ബ്ലാക് റൂഫ് റെയിലുകള്‍, ക്രോം ഫിനിഷ് നേടിയ ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയും പുത്തന്‍ പതിപ്പിന്റെ ഡിസൈന്‍ വിശേഷങ്ങളാണ്.

ടൊയോട്ട എത്തിയോസ് ക്രോസ് എക്‌സ് എഡിഷന്‍ എത്തി; വില 6.80 ലക്ഷം രൂപ

ഓള്‍-ബ്ലാക് തീമില്‍ ഒരുങ്ങിയതാണ് എത്തിയോസ് ക്രോസ് എക്‌സ് എഡിഷന്റെ ഇന്റീരിയര്‍. ഡാഷ്‌ബോര്‍ഡിനും, ഡോര്‍ പാനലുകള്‍ക്കും ലഭിച്ച കാര്‍ബണ്‍ ഫൈബര്‍ ഫിനിഷ് ഇന്റീരിയറിന് സ്‌പോര്‍ടി മുഖം നല്‍കുന്നു.

ടൊയോട്ട എത്തിയോസ് ക്രോസ് എക്‌സ് എഡിഷന്‍ എത്തി; വില 6.80 ലക്ഷം രൂപ

പുതിയ ഫാബ്രിക് കവറുകള്‍, 6.8 ഇഞ്ച് ടച്ച്‌സക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പാര്‍ക്കിംഗ് ക്യാമറ ഡിസ്‌പ്ലേ ഉള്‍പ്പെടുന്നതാണ് ഇന്റീരിയര്‍ ഫീച്ചറുകള്‍.

ടൊയോട്ട എത്തിയോസ് ക്രോസ് എക്‌സ് എഡിഷന്‍ എത്തി; വില 6.80 ലക്ഷം രൂപ

ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഡ്രൈവര്‍ സീറ്റ് വാര്‍ണിംഗ്, എബിഎസ്, ഇബിഡി, ISOFIX ആങ്കര്‍ പോയിന്റുകള്‍ എന്നിവയാണ് ടൊയോട്ട എത്തിയോസ് ക്രോസ് എക്‌സ് എഡിഷന്റെ സുരക്ഷാ മുഖം.

ടൊയോട്ട എത്തിയോസ് ക്രോസ് എക്‌സ് എഡിഷന്‍ എത്തി; വില 6.80 ലക്ഷം രൂപ

നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ തന്നെയാണ് പുതിയ പതിപ്പും ഒരുങ്ങുന്നത്. 79 bhp കരുത്തും 104 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് പെട്രോള്‍ എഞ്ചിന്‍. 89 bhp കരുത്തും 132 Nm torque ഉം ഏകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും എത്തിയോസ് ക്രോസ് എക്‌സ് എഡിഷനില്‍ ടൊയോട്ട ലഭ്യമാക്കുന്നുണ്ട്.

ടൊയോട്ട എത്തിയോസ് ക്രോസ് എക്‌സ് എഡിഷന്‍ എത്തി; വില 6.80 ലക്ഷം രൂപ

ഇതിന് പുറമെ 67 bhp കരുത്തും 170 Nm torque ഉം പരമാവധി നല്‍കുന്ന 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനും മോഡലില്‍ ലഭ്യമാണ്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് പെട്രോള്‍-ഡീസല്‍ പതിപ്പുകളില്‍ ഇടംപിടിക്കുന്നത്.

ടൊയോട്ട എത്തിയോസ് ക്രോസ് എക്‌സ് എഡിഷന്‍ എത്തി; വില 6.80 ലക്ഷം രൂപ

18.16 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ARAI ടെസ്റ്റില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ കാഴ്ചവെച്ചത്. 16.78 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ ലഭിക്കുക.

ടൊയോട്ട എത്തിയോസ് ക്രോസ് എക്‌സ് എഡിഷന്‍ എത്തി; വില 6.80 ലക്ഷം രൂപ

1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ 23.59 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ടൊയോട്ട നല്‍കുന്ന വാഗ്ദാനം.

English summary
Toyota Etios Cross X Edition Launched In India; Prices Start At Rs 6.80 Lakh. Read in Malayalam.
Story first published: Thursday, September 21, 2017, 19:26 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark