ടൊയോട്ട എത്യോസ് ലിവ ഡ്യുവൽടോൺ നിറങ്ങളിൽ...

Written By:

ജാപ്പനീസ് കാർനിർമാതാവായ ടൊയോട്ട എത്യോസ് ലിവ ഡ്യുവൽടോൺ പതിപ്പിനെ വിപണിയിലെത്തിച്ചു. എത്യോസ് ലിവയുടെ വി,വിഎക്സ് വേരിയന്റുകളുടെ ഡീസൽ, പെട്രോൾ വകഭേദങ്ങളെയാണ് ഡ്യുവൽ ടോൺ പതിപ്പിൽ ഇറക്കിയിരിക്കുന്നത്.

ഡ്യുവൽ ടോൺ പെട്രോൾ വേരിയന്റിന് 5.94 ലക്ഷം മുതൽ 6.44ലക്ഷവും ഡീസലിന് 7.24മുതൽ 7.61ലക്ഷം വരേക്കുമാണ് മുംബൈ എക്സ്ഷോറൂം വില.

ഡ്യുവൽ ടോൺ എക്സ്റ്റീരിയർ പെയിന്റും സ്പോർടി സ്പോയിലറുമാണ് എത്യോസ് ലിവയെ സ്റ്റാൻഡേഡ് ലിവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്. പുതിയ ഫ്രണ്ട് ഗ്രിൽ, ക്രോം ഫോഗ് ലാമ്പ്, ഇലക്ട്രിക്കൽ ഓആർവിഎമുകൾ എന്നിവയും മറ്റ് സവിശേഷതകളാണ്.

പിയാനോ ബ്ലാക്ക് ഇൻസ്ട്രുമെന്റ് പാനൽ, റിമൂവബിൾ ഹെഡ് റെസ്റ്റ്, പുതിയ ഓപ്ടിട്രോൺ കോംബിമീറ്റർ എന്നിവയാണ് അകത്തളത്തിലെ സവിശേഷതകളായി പറയാവുന്നത്.

സുരക്ഷ മുൻനിർത്തി എബിഎസ്, ഇബിഡി, ചൈൽഡ് സീറ്റ് ലോക്ക് എന്നീ ക്രമീകരണങ്ങളും ലിവ ഡ്യുവൽ ടോൺ പതിപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്.

79ബിഎച്ച്പിയും 104എൻഎം ടോർക്കുമുള്ള 1197സിസി പെട്രോൾ എൻജിനും 67ബിഎച്ച്പിയും 170എൻഎം ടോർക്കുമുള്ള 1364സിസി ഡീസൽ എൻജിനുമാണ് ലിവ ഡ്യവൽ ടോണിന്റെ കരുത്ത്. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഇരു എൻജിനുകളിലുമുള്ളത്.

അൾട്രാമറൈൻ ബ്ലൂ, വെർമില്ല്യൺ റെഡ്, സൂപ്പർ വൈറ്റ് എന്നീ മൂന്ന് വ്യത്യസ്ത നിറങ്ങളിലാണ് ലിവ ഡ്യുവൽ ടോൺ മോഡൽ ലഭ്യമായിട്ടുള്ളത്.

ടൊയോട്ട എത്യോസ് പ്ലാറ്റിനം ഇമേജ് ഗ്യാലറി
 

കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Etios Liva Dual Tone Launched In India
Story first published: Wednesday, February 8, 2017, 11:44 [IST]
Please Wait while comments are loading...

Latest Photos