നിങ്ങള്‍ ആഗ്രഹിച്ചിരുന്ന ഫോര്‍ച്യൂണര്‍ ഇതാണോ?; ഗ്രാന്‍ഡ് കാന്യണ്‍ എഡിഷന്‍ ഗംഭീരം!

Written By:

നിങ്ങളുടെ ടൊയോട്ട ഫോര്‍ച്യൂണര്‍ ഒരല്‍പം പഴഞ്ചനായി പോയി എന്ന തോന്നലുണ്ടോ? വിഷമിക്കേണ്ട, പരിഹാരവുമായി ബംഗളൂരു ആസ്ഥാനമായ മോട്ടോര്‍മൈന്‍ഡ് ഓട്ടോമോട്ടീവ് ഡിഡൈന്‍ രംഗത്ത് എത്തി കഴിഞ്ഞു.

To Follow DriveSpark On Facebook, Click The Like Button
നിങ്ങള്‍ ആഗ്രഹിച്ചിരുന്ന ഫോര്‍ച്യൂണര്‍ ഇതാണോ?; ഗ്രാന്‍ഡ് കാന്യണ്‍ എഡിഷന്‍ ഗംഭീരം!

മുന്‍തലമുറ ടൊയോട്ട ഫോര്‍ച്യൂണറുകള്‍ക്കായി മോട്ടോര്‍മൈന്‍ഡ് ഒരുക്കിയിരിക്കുന്ന ഗ്രാന്‍ഡ് കാന്യണ്‍ പതിപ്പ്, ഫോര്‍ച്യൂണര്‍ ആരാധകരുടെ സങ്കല്‍പങ്ങള്‍ക്ക് പുതിയ മാനം നല്‍കുകയാണ്.

നിങ്ങള്‍ ആഗ്രഹിച്ചിരുന്ന ഫോര്‍ച്യൂണര്‍ ഇതാണോ?; ഗ്രാന്‍ഡ് കാന്യണ്‍ എഡിഷന്‍ ഗംഭീരം!

ന്യൂജെന്‍ ഫോര്‍ച്യൂണറാണ് മോട്ടോര്‍മൈന്‍ഡ് വിഭാവനം ചെയ്ത് ഗ്രാന്‍ഡ് കാന്യണ്‍ എഡിഷന്‍.

നിങ്ങള്‍ ആഗ്രഹിച്ചിരുന്ന ഫോര്‍ച്യൂണര്‍ ഇതാണോ?; ഗ്രാന്‍ഡ് കാന്യണ്‍ എഡിഷന്‍ ഗംഭീരം!

എക്‌സ്റ്റീരിയറിലും ഇന്റീരിയറിലും മിനുക്കുപണികള്‍ നേടിയെത്തുന്ന ഫോർച്യൂണർ ഗ്രാന്‍ഡ് കാന്യണ്‍ പതിപ്പിന്റെ എഞ്ചിന്‍ മുഖത്ത് മാറ്റങ്ങള്‍ വന്നിട്ടില്ല.

നിങ്ങള്‍ ആഗ്രഹിച്ചിരുന്ന ഫോര്‍ച്യൂണര്‍ ഇതാണോ?; ഗ്രാന്‍ഡ് കാന്യണ്‍ എഡിഷന്‍ ഗംഭീരം!

ഹണികോമ്പ് മെഷ് ഗ്രില്‍, കാര്‍ബണ്‍ ഫൈബര്‍ ടച്ച് നേടിയ സ്‌കിഡ് പ്ലേറ്റ്, ഇന്റഗ്രേറ്റഡ് ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ (ഓറഞ്ച് നിറം) എന്നിവ ഗ്രാന്‍ഡ് കാന്യണ്‍ പതിപ്പിന്റെ ഫ്രണ്ട് പ്രൊഫൈലിനെ ശ്രദ്ധേയമാക്കുന്നു.

Recommended Video - Watch Now!
2017 Mercedes New GLA India Launch In Malayalam - DriveSpark മലയാളം
നിങ്ങള്‍ ആഗ്രഹിച്ചിരുന്ന ഫോര്‍ച്യൂണര്‍ ഇതാണോ?; ഗ്രാന്‍ഡ് കാന്യണ്‍ എഡിഷന്‍ ഗംഭീരം!

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് ഒപ്പമുള്ള എയര്‍ വെന്റുകളാണ് ഫോഗ് ലാമ്പുകളുടെ സ്ഥാനം കൈയ്യടക്കിയിരുന്നത്. ഗ്രാന്‍ഡ് കാന്യണിനെ അനുസ്മരിപ്പിക്കുന്ന ഫ്‌ളോയിംഗ് ബോഡി ഗ്രാഫിക്‌സും, അഫ്റ്റര്‍മാര്‍ക്കറ്റ് അലോയ് വീലുകളുമാണ് സൈഡ് പ്രൊഫൈല്‍ ഫീച്ചറുകള്‍.

നിങ്ങള്‍ ആഗ്രഹിച്ചിരുന്ന ഫോര്‍ച്യൂണര്‍ ഇതാണോ?; ഗ്രാന്‍ഡ് കാന്യണ്‍ എഡിഷന്‍ ഗംഭീരം!

ഫ്രണ്ട്, സൈഡ് പ്രൊഫൈലുകളോട് നീതി പുലര്‍ത്തുന്നതാണ് ഗ്രാന്‍ഡ് കാന്യണ്‍ എഡിഷന്റെ റിയര്‍ എന്‍ഡ്. പുതുക്കിയ ബമ്പര്‍, കാര്‍ബണ്‍ ഫൈബര്‍ ടച്ച് ലഭിച്ച സ്‌കിഡ് പ്ലേറ്റ്, ട്വിന്‍ എക്‌സ്‌ഹോസ്റ്റ്, അഡീഷണല്‍ സ്റ്റോപ് ലാമ്പ്, വലിയ സ്‌പോയിലര്‍ എന്നിങ്ങനെ നീളുന്നതാണ് റിയര്‍ എന്‍ഡ് വിശേഷങ്ങള്‍.

നിങ്ങള്‍ ആഗ്രഹിച്ചിരുന്ന ഫോര്‍ച്യൂണര്‍ ഇതാണോ?; ഗ്രാന്‍ഡ് കാന്യണ്‍ എഡിഷന്‍ ഗംഭീരം!

അകത്തളത്ത് കാര്യമായ മാറ്റങ്ങള്‍ ലഭിച്ചു എന്ന് പറയാന്‍ സാധിക്കില്ല. എന്തായാലും ഡയമണ്ട് പാറ്റേണില്‍ ഒരുങ്ങിയ ലെതര്‍ സീറ്റുകള്‍ ഫോര്‍ച്യൂണര്‍ ഗ്രാന്‍ഡ് കാന്യണ്‍ പതിപ്പിന് പുതുമ നല്‍കുന്നു.

നിങ്ങള്‍ ആഗ്രഹിച്ചിരുന്ന ഫോര്‍ച്യൂണര്‍ ഇതാണോ?; ഗ്രാന്‍ഡ് കാന്യണ്‍ എഡിഷന്‍ ഗംഭീരം!

168 bhp കരുത്തും 343 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് ടൊയോട്ട ഫോര്‍ച്യൂണറിന്റെ പവര്‍ഹൗസ്. 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഫോര്‍ച്യൂണറില്‍ ടൊയോട്ട നല്‍കുന്നത്.

Image Source: Facebook

English summary
Toyota Fortuner Grand Canyon Edition From Motormind Is An Absolute Killer. Read in Malayalam.
Story first published: Thursday, September 14, 2017, 13:57 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark