2.68 ലക്ഷം രൂപ വരെ വിലക്കുറവുമായി ടൊയോട്ട ഫോര്‍ച്യൂണര്‍

Written By:

ജിഎസ്ടി ആനുകൂല്യം ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി മോഡലുകളുടെ വിലക്കുറച്ച നിര്‍മ്മാതാക്കളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് ടൊയോട്ട ഇന്ത്യ. പുതിയ നികുതി ഘടനയുടെ അടിസ്ഥാനത്തില്‍ ഫോര്‍ച്യൂണര്‍ എസ്‌യുവിയില്‍ 2.68 ലക്ഷം രൂപ വരെയാണ് ടൊയോട്ട കുറച്ചത്.

ജിഎസ്ടി പ്രകാരം, 43 ശതമാനം നികുതിയാണ് 1500 സിസി എഞ്ചിന്‍ ശേഷിയുള്ള എസ്‌യുവികളില്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. നേരത്തെ, 50 ശതമാനം നികുതിയായിരുന്നു ഫോര്‍ച്യൂണറില്‍ ഈടാക്കിയിരുന്നത്.

പുതിയ നികുതി ഘടനയുടെ പശ്ചാത്തലത്തില്‍ ടോപ് വേരിയന്റ് 2.8 4X4 AT ഡീസലില്‍ ഏറ്റവും ഉയര്‍ന്ന വിലക്കിഴിവ് രേഖപ്പെടുത്തുന്നു. 2.68 ലക്ഷം രൂപ വിലക്കുറവാണ് വേരിയന്റില്‍ ലഭിക്കുക. 

ബേസ് വേരിയന്റ് 2.7 4X2 MT പെട്രോളില്‍ 2.25 ലക്ഷം രൂപ വിലക്കുറവാണ് ടൊയോട്ട പ്രഖ്യാപിച്ചിരിക്കുന്നത്. 2.7 4X2 AT പെട്രോളിലും, 2.8 4X2 MT ഡീസല്‍ വേരിയന്റിലും യഥാക്രമം 2.39 ലക്ഷം രൂപയും, 2.38 ലക്ഷം രൂപയും ടൊയോട്ട കുറച്ചു. 

ഫോര്‍ച്യൂണര്‍ 2.8 4X2 AT ഡീസല്‍ വേരിയന്റിന് 2.51 ലക്ഷം രൂപ കുറയുമ്പോള്‍, ഫോര്‍ച്യൂണര്‍ 2.8 4X4 MT ഡീസല്‍ വേരിയന്റില്‍ കുറയുന്നത് 2.59 ലക്ഷം രൂപയാണ്. 

ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തിയാണ് വിലകള്‍ നല്‍കിയിരിക്കുന്നത്.

Prices Ex-Showroom (Delhi) Post-GST

 Model  Pre-GST Post-GST  Price Difference
Toyota Fortuner 2.7 4X2 MT Petrol  Rs 26,66,000  Rs 24,40,900 Rs 2,25,100
Toyota Fortuner 2.7 4X2 AT Petrol  Rs 28,35,000  Rs 25,95,900 Rs 2,39,100
Toyota Fortuner 2.8 4X2 MT Diesel  Rs 28,26,000  Rs 25,87,600 Rs 2,38,400
Toyota Fortuner 2.8 4X2 AT Diesel  Rs 29,88,000  Rs 27,36,100 Rs 2,51,900
Toyota Fortuner 2.8 4X4 MT Diesel  Rs 30,79,000  Rs 28,19,500 Rs 2,59,500
Toyota Fortuner 2.8 4X4 AT Diesel  Rs 31,86,000  Rs 29,17,700 Rs 2,68,300

2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ടൊയോട്ട ഫോര്‍ച്യൂണറിന്റെ കരുത്ത്. 175 bhp കരുത്തും 450 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ടൊയോട്ട ബന്ധപ്പെടുത്തിയിരിക്കുന്നത്. 

164 bhp കരുത്തും 245 Nm torque ഉം ഏകുന്ന 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ വേര്‍ഷനും ഫോര്‍ച്യൂണറില്‍ ടൊയോട്ട ലഭ്യമാക്കുന്നു.

നിലവില്‍ ഫോര്‍ഡ് എന്‍ഡവറില്‍ നിന്നും ഫോക്‌സ് വാഗന്‍ ടിഗ്വാനില്‍ നിന്നും ഉയരുന്ന കനത്ത ഭീഷണിയാണ് ഫോര്‍ച്യൂണര്‍ നേരിടുന്നത്. എന്തായാലും വിലക്കുറവ് ഫോര്‍ച്യൂണറിന് കൂടുതല്‍ കരുത്ത് പകരുമെന്നാണ് വിലയിരുത്തല്‍.

കൂടുതല്‍... #ടോയോട്ട
English summary
Toyota Fortuner Prices Drop After GST. Read in Malayalam.
Story first published: Friday, July 7, 2017, 12:30 [IST]
Please Wait while comments are loading...

Latest Photos