ജിഎസ്ടി; ടൊയോട്ട ഫോര്‍ച്ച്യൂണറിന് 1 ലക്ഷം രൂപയിലേറെ വിലകുറയും

Written By:

ചരക്ക് സേവന നികുതിയുടെ പശ്ചാത്തലത്തില്‍ ടൊയോട്ട ഫോര്‍ച്ച്യൂണറിന്റെ വിലയില്‍ വന്‍കുറവ് രേഖപ്പെടുത്തും. ജൂലായ് ഒന്നിന് പ്രാബല്യത്തില്‍ വരുന്ന ജിഎസ്ടി നിരക്കിന്റെ അടിസ്ഥാനത്തില്‍ 120000 രൂപയുടെ കുറവാകും ഫോര്‍ച്ച്യുണറിന്റെ വിലയിലുണ്ടാവുക.

To Follow DriveSpark On Facebook, Click The Like Button
ജിഎസ്ടി; ടൊയോട്ട ഫോര്‍ച്ച്യൂണറിന് 1 ലക്ഷം രൂപയിലേറെ വിലകുറയും

പ്രീമിയം എസ്‌യുവി ശ്രേണിയിലെ ജനപ്രിയ മോഡലാണ് ടൊയോട്ട ഫോര്‍ച്ച്യൂണര്‍. ഫോഡ് എന്‍ഡവറില്‍ നിന്നും നിരന്തരം ഭീഷണി നേരിടുന്നുണ്ടെങ്കിലും, ശ്രേണിയില്‍ ഫോര്‍ച്ച്യൂണര്‍ തന്നെയാണ് ആധിപത്യം പുലര്‍ത്തുന്നത്.

ജിഎസ്ടി; ടൊയോട്ട ഫോര്‍ച്ച്യൂണറിന് 1 ലക്ഷം രൂപയിലേറെ വിലകുറയും

കഴിഞ്ഞ വര്‍ഷമാണ് ഡിസൈന്‍ മാറ്റങ്ങളോടെ ഫോര്‍ച്ച്യൂണറിനെ ടൊയോട്ട അവതരിപ്പിച്ചത്.

ജിഎസ്ടി; ടൊയോട്ട ഫോര്‍ച്ച്യൂണറിന് 1 ലക്ഷം രൂപയിലേറെ വിലകുറയും

177 bhp കരുത്തും 450 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാണ് ഫോര്‍ച്ച്യൂണര്‍ എത്തുന്നത്. 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിനെയും ഫോര്‍ച്ച്യൂണറില്‍ ടൊയോട്ട നല്‍കുന്നുണ്ട്.

ജിഎസ്ടി; ടൊയോട്ട ഫോര്‍ച്ച്യൂണറിന് 1 ലക്ഷം രൂപയിലേറെ വിലകുറയും

166 bhp കരുത്തും 250 Nm torque ഉം ഏകുന്നതാണ് ഫോര്‍ച്ച്യൂണറിലെ പെട്രോള്‍ എഞ്ചിന്‍.

ജിഎസ്ടി; ടൊയോട്ട ഫോര്‍ച്ച്യൂണറിന് 1 ലക്ഷം രൂപയിലേറെ വിലകുറയും

6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഡീസല്‍ വേര്‍ഷനില്‍ ടൊയോട്ട ഒരുക്കുന്നത്. ഇതിന് പുറമെ, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഓപ്ഷണലായി ഫോര്‍ച്ച്യൂണറില്‍ ടൊയോട്ട ലഭ്യമാക്കുന്നുമുണ്ട്.

ജിഎസ്ടി; ടൊയോട്ട ഫോര്‍ച്ച്യൂണറിന് 1 ലക്ഷം രൂപയിലേറെ വിലകുറയും

ഫോര്‍ച്ച്യൂണറിലെ പെട്രോള്‍ വേരിയന്റില്‍ സ്റ്റാന്‍ഡേര്‍ഡ് 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിച്ചിരിക്കുന്നത്. അതേസമയം, 6 സ്പീഡ് ഓപ്ഷനല്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഉപഭോക്താക്കള്‍ക്ക് നേടാം.

ജിഎസ്ടി; ടൊയോട്ട ഫോര്‍ച്ച്യൂണറിന് 1 ലക്ഷം രൂപയിലേറെ വിലകുറയും

ടൂ-വീല്‍-ഡ്രൈവ്, ഫോര്‍-വീല്‍-ഡ്രൈവ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ഫോര്‍ച്ച്യണര്‍ ഡീസല്‍ വേര്‍ഷന്‍ എത്തുന്നത്. എന്നാല്‍ പെട്രോള്‍ വേര്‍ഷനില്‍ ടൂ-വീല്‍-ഡ്രൈവ് സംവിധാനത്തില്‍ മാത്രമാണ് ഫോര്‍ച്ച്യൂണറിനെ ടൊയോട്ട നല്‍കുന്നത്.

ജിഎസ്ടി; ടൊയോട്ട ഫോര്‍ച്ച്യൂണറിന് 1 ലക്ഷം രൂപയിലേറെ വിലകുറയും

രാജ്യത്ത് നടപ്പിലാകന്‍ പോകുന്ന ചരക്ക് സേവന നികുതിയുടെ പശ്ചാത്തലത്തില്‍ മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, ഔടി ഉള്‍പ്പെടുന്ന നിര്‍മ്മാതാക്കള്‍ മോഡലുകളില്‍ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു.

ജിഎസ്ടി; ടൊയോട്ട ഫോര്‍ച്ച്യൂണറിന് 1 ലക്ഷം രൂപയിലേറെ വിലകുറയും

ആഭ്യന്തര മോഡലുകളില്‍ ഏഴ് ലക്ഷം രൂപ വരെയാണ് മെര്‍സിഡീസ് നല്‍കുന്ന നിരക്കിളവ്. ജിഎസ്ടി അടിസ്ഥാനത്തില്‍ മോഡലുകളില്‍ 10 ലക്ഷം രൂപ വരെയാണ് ഔടി ഇന്ത്യ ഡിസ്‌കൗണ്ട് ലഭ്യമാക്കുന്നത്.

ജിഎസ്ടി; ടൊയോട്ട ഫോര്‍ച്ച്യൂണറിന് 1 ലക്ഷം രൂപയിലേറെ വിലകുറയും

മോഡലുകളുടെ അടിസ്ഥാനത്തില്‍ 12 ശതമാനം വരെയാണ് ബിഎംഡബ്ല്യു നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ നികുതി നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍, പുതിയ ജിഎസ്ടി നിരക്കുകള്‍ വലിയ കാറുകളുടെ വില കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജിഎസ്ടി; ടൊയോട്ട ഫോര്‍ച്ച്യൂണറിന് 1 ലക്ഷം രൂപയിലേറെ വിലകുറയും

വലിയ എഞ്ചിന്‍ ശേഷിയുള്ള കാറുകളില്‍ 28 ശതമാനം നികുതിയും, 15 ശതമാനം വരെ സെസുമാണ് നിശ്ചയിച്ചിരിക്കുന്നത്.

ജിഎസ്ടി; ടൊയോട്ട ഫോര്‍ച്ച്യൂണറിന് 1 ലക്ഷം രൂപയിലേറെ വിലകുറയും

ജിഎസ്ടി പ്രകാരം, 1200 സിസിക്ക് താഴെ എഞ്ചിന് ശേഷിയുള്ള കാറുകളില്‍ ഒരു ശതമാനം സെസാണ് ഈടാക്കുക. അതേസമയം, 1500 സിസിക്ക് താഴെ എഞ്ചിന്‍ ശേഷിയുള്ള ഡീസല്‍ കാറുകളില്‍ മൂന്ന് ശതമാനം സെസാണ് ചുമത്തുക.

ജിഎസ്ടി; ടൊയോട്ട ഫോര്‍ച്ച്യൂണറിന് 1 ലക്ഷം രൂപയിലേറെ വിലകുറയും

1500 സിസിക്ക് മുകളിലുള്ള വലിയ കാറുകള്‍ക്കും, 1500 സിസിക്ക് മുകളിലുള്ളതും നാല് മീറ്ററില്‍ നീളമുള്ളതുമായ എസ്‌യുവികള്‍ക്കും 15 ശതമാനം സെസാണ് നിശ്ചയിച്ചിരിക്കുന്നത്.

കൂടുതല്‍... #ടോയോട്ട
English summary
GST Effect: Toyota Fortuner Could See Price Cut By Over Rs 1 Lakh. Read in Malayalam.
Story first published: Monday, June 5, 2017, 11:09 [IST]
Please Wait while comments are loading...

Latest Photos