തകർപ്പൻ ബുക്കിംഗ്; താരം ഫോർച്യൂണർ തന്നെ!!!

Written By:

ജാപ്പനീസ് കാർ നിർമാതാക്കളായ ടൊയോട്ട ഇന്ത്യയിൽ ഏറെ പ്രതീക്ഷയർപ്പിച്ചിരുന്ന ഒരു ലോഞ്ചായിരുന്നു പുതിയ ഫോർച്യൂണറിന്റേത്. കമ്പനിയുടെ പ്രതീക്ഷയ്ക്ക് ഒത്തുതന്നെ മികച്ച പ്രതികരണവുമായി മുന്നേറി കൊണ്ടിരിക്കുകയാണ് പുത്തൻ ഫോർച്യൂണർ.

തകർപ്പൻ ബുക്കിംഗ്; താരം ഫോർച്യൂണർ തന്നെ!!!

അരങ്ങേറ്റം കുറിച്ച് രണ്ടുമാസത്തിനകം ഈ പ്രീമിയം എസ്‌യുവിയുടെ 10,000യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചിട്ടുള്ളത്. കഴിഞ്ഞവർഷം നവംബറിലായിരുന്നു അവതരണം അതിനുതൊട്ടു പിന്നാലെ തന്നെ വാഹനകൈമാറ്റവും ആരംഭിച്ചിരുന്നു.

തകർപ്പൻ ബുക്കിംഗ്; താരം ഫോർച്യൂണർ തന്നെ!!!

അയ്യായിരത്തോളം പേർക്കാണ് ഇതുവരെയായി വാഹനം കൈമാറിയിരിക്കുന്നത്. ഇതിനകം ബുക്കിംഗ് തികച്ചവർക്ക് കാത്തിരിപ്പു സമയം ഒഴിവാക്കി പുതിയ ഫോർച്യൂണർ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

തകർപ്പൻ ബുക്കിംഗ്; താരം ഫോർച്യൂണർ തന്നെ!!!

നിലയിൽ പുത്തൻ ഫോർച്യൂണർ സ്വന്തമാക്കാൻ രണ്ടു മുതൽ മൂന്നു മാസം വരെ കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളത്.

തകർപ്പൻ ബുക്കിംഗ്; താരം ഫോർച്യൂണർ തന്നെ!!!

ഇതുവരെയായി ഉപഭോക്താക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നതെന്ന് കമ്പനി ഡയറക്ടറും മാർക്കറ്റിങ് ആൻഡ് സെയിൽസ് സീനിയർ വൈസ് പ്രസിഡന്റുമായ എൻ രാജ അറിയിച്ചു.

തകർപ്പൻ ബുക്കിംഗ്; താരം ഫോർച്യൂണർ തന്നെ!!!

കറൻസി വിലക്കു മൂലം സാമ്പത്തിക മേഖലയിലുണ്ടായ അനിശ്ചിതത്വത്തിനിടയിലും മികച്ച സ്വീകാര്യത കൈവരിച്ചു മുന്നേറാൻ പുതിയ ‘ഫോർച്യൂണറിന് സാധിച്ചതും വൻവിജയമായി കമ്പനി കണക്കാക്കുന്നു.

തകർപ്പൻ ബുക്കിംഗ്; താരം ഫോർച്യൂണർ തന്നെ!!!

ഫോർച്യൂണറിന്റെ ടു വീൽ ഡ്രൈവ്, ഫോർ വീൽ ഡ്രൈവ് മോഡലുകളിൽ ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള വകഭേദത്തിനാണ് കൂടുതൽ പ്രതിപത്തിയെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

തകർപ്പൻ ബുക്കിംഗ്; താരം ഫോർച്യൂണർ തന്നെ!!!

ഫോർച്യൂണറിന്റെ മുന്തിയ വകഭേദങ്ങൾക്കാണു കൂടുതൽ ആവശ്യക്കാർ. ബുക്കിങ്ങിൽ 60 ശതമാനവും സൂപ്പർ വൈറ്റ് നിറമുള്ള ഫോർച്യൂണറാണ് മുൻനിരയിൽ.

തകർപ്പൻ ബുക്കിംഗ്; താരം ഫോർച്യൂണർ തന്നെ!!!

ക്രോം ഗ്രിൽ, പുതിയ ശൈലിയിലുള്ള ഹെഡ്‌ലൈറ്റ്, എൽഇഡി ഡിആർഎൽ, 18 ഇഞ്ച് അലോയ് വീൽ, പുതിക്കിയ ടെയിൽലാമ്പ് എന്നിവയാണ് പുതിയ ഫോർച്യൂണറിന്റെ ഡിസൈൻ സവിശേഷതകൾ.

തകർപ്പൻ ബുക്കിംഗ്; താരം ഫോർച്യൂണർ തന്നെ!!!

മുൻ മോഡലുകളിൽ നിന്ന് വിഭിന്നമായി പുത്തൻ തലമുറയിൽ പെട്രോൾ വകഭേദവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നോവ ക്രിസ്റ്റയിലേതിനു സമാനമായിട്ടുള്ള ഡീസൽ, പെട്രോൾ എൻജിനുകളാണ് പുതിയ ഫോർച്യൂണറിന്റെ കരുത്ത്.

തകർപ്പൻ ബുക്കിംഗ്; താരം ഫോർച്യൂണർ തന്നെ!!!

164 ബിഎച്ച്പി കരുത്തുള്ളതാണ് ഇതിലെ 2.7ലിറ്റർ പെട്രോൾ എൻജിൻ. 2.8ലിറ്റർ ഡീസൽ എൻജിന് 174 ബിഎച്ച്പി കരുത്താണുള്ളത്.

തകർപ്പൻ ബുക്കിംഗ്; താരം ഫോർച്യൂണർ തന്നെ!!!

ട്രാൻസ്മിഷനെ കുറിച്ച് പറയുകയാണെങ്കിൽ 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് പെട്രോൾ വകഭേദത്തിലുള്ളത്. 6 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഡീസൽ ഫോർച്യൂണറിലുള്ളത്. കൂടാതെ ഫോർവീൽ ഡ്രൈവും ഈ വേരിയന്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

തകർപ്പൻ ബുക്കിംഗ്; താരം ഫോർച്യൂണർ തന്നെ!!!

പെട്രോൾ മാനുവൽ ലിറ്ററിന് 10.01 കിമി മൈലേജ് നൽകുമ്പോൾ പെട്രോൾ ഓട്ടോമാറ്റികിന് 10.26 കിമി/ലി ആണ് മൈലേജ്. ഡീസൽ മാനുവലാകട്ടെ ലിറ്ററിന് 14.24 കിമി മൈലേജും ഓട്ടോമാറ്റിക് ലിറ്ററിന്12.90 കി.മി മൈലേജുമാണ് വാഗ്ദാനം ചെയ്യുന്നത്.

തകർപ്പൻ ബുക്കിംഗ്; താരം ഫോർച്യൂണർ തന്നെ!!!

എസ്‌‌യുവി വിഭാഗത്തിലാദ്യമായി ഓട്ടോമാറ്റിക് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പ് ഉൾപ്പെടുത്തിയിട്ടുള്ള വാഹനമാണ് പുതിയ ഫോർച്യൂണർ. വൈദ്യുതി നിയന്ത്രിത ബാഹ്യമിററുകൾ, ബട്ടൺ അമർത്തി തുറക്കാവുന്ന ഡിക്കി ഡോർ, എട്ട് വിധത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ലെതർ അപ്ഹോൾസ്ട്രി, 7 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് സെവൻ സീറ്റർ ഫോർച്യൂണറിന്റെ സവിശേഷതകൾ.

തകർപ്പൻ ബുക്കിംഗ്; താരം ഫോർച്യൂണർ തന്നെ!!!

സുരക്ഷ കണക്കിലെടുത്ത് 7 എയർബാഗുകൾ, എബിഎസ്, ഹിൽഹോൾഡ് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ക്രൂസ് കൺട്രോൾ എന്നീ ഫീച്ചറുകളും നൽകിയിട്ടുണ്ട്.

ഏറ്റവും കൂടുതലായി തിരഞ്ഞ ടൊയോട്ട ഇന്നോവ ക്രിസ്റ്റ

കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Fortuner Receives Tremendous Response; Garners 10,000 Bookings In Two Months
Story first published: Saturday, January 21, 2017, 14:01 [IST]
Please Wait while comments are loading...

Latest Photos