ഫോര്‍ച്യൂണറിന് ഒരു സ്‌പോര്‍ടി മുഖം; പുതിയ എസ്‌യുവി പതിപ്പുമായി ടൊയോട്ട ഇന്ത്യയിലേക്ക്
ഫോര്‍ച്യൂണറിന്റെ പുതിയ പതിപ്പുമായി ടൊയോട്ട ഇന്ത്യയിലേക്ക്. ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്‌പോര്‍ടിവൊയെ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്.

31.43 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാകും (മുംബൈ) ടൊയോട്ട ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്‌പോര്‍ടിവൊ 2WD എടി അവതരിക്കുക. ഫോര്‍ച്യൂണര്‍ സ്‌പോര്‍ടിവൊ പതിപ്പിന്റെ വിതരണം ടൊയോട്ട ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന.

രാജ്യാന്തര പതിപ്പിന് സമാനമായ രൂപഘടനയിലാണ് ടൊയോട്ട ഫോർച്യൂണർ ടിആര്‍ഡി സ്‌പോര്‍ടിവൊ ഇന്ത്യയില്‍ എത്തുക. സ്റ്റാന്‍ഡേര്‍ഡ് ഫോര്‍ച്യൂണറില്‍ ഒരുങ്ങുന്ന ക്രോം ഘടകങ്ങള്‍ക്ക് പകരമായി ബ്ലാക്ഡ്-ഔട്ട് എക്സ്റ്റീരിയര്‍ ഘടകങ്ങളാണ് ടിആര്‍ഡി സ്‌പോര്‍ടിവൊയില്‍ ഇടംപിടിക്കുന്നത്.

ഇതിന് പുറമെ, അഡീഷണല്‍ ബോഡി കിറ്റും, സൈഡ് സ്‌കേര്‍ട്ടുകളും പുതിയ പതിപ്പിന്റെ ഫീച്ചറുകളാണ്.

ബമ്പറിന് മേലെ വരെ ഒരുങ്ങുന്ന ബ്ലാക്ഡ്-ഔട്ട് ഫ്രണ്ട് ഗ്രില്‍, എയര്‍ ഡാമുമായി ചേര്‍ന്ന് നില്‍ക്കുന്നു. ടിആര്‍ഡി ലോഗോയും ഗ്ലില്ലില്‍ ടൊയോട്ട നല്‍കിയിട്ടുണ്ട്. ബ്ലാക്ഡ്-ഔട്ട് തീം ലഭിച്ച ഫോഗ് ലാമ്പ് ഹൗസിംഗില്‍ പുതിയ സ്‌കേര്‍ട്ടിംഗും ഒരുങ്ങിയിട്ടുണ്ട്.
Recommended Video


ഇന്റീരിയറിലും ബ്ലാക്ഡ്-ഔട്ട് തീമിനെ അപ്പാടെ പകര്‍ത്തിയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്‌പോര്‍ടിവൊ എത്തുന്നത്. പുതിയ ഫ്‌ളോര്‍ മാറ്റുകളും, ഒരുപിടി അപ്‌ഗ്രേഡുകളും അകത്തളത്തെ വിശേഷങ്ങളാണ്.

അടിമുടി സ്‌പോര്‍ടി പരിവേഷത്തിലാണ് ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്‌പോര്‍ടിവൊ അണിനിരക്കുന്നത്. അതേസമയം, പുതിയ പതിപ്പിന്റെ മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാറ്റമില്ല.

നിലവിലുള്ള 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ തന്നെയാണ് ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്‌പോര്‍ടിവൊയും വരിക. 174 bhp കരുത്തും 420 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളാണ് ലഭ്യമാവുന്നത്.

ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്‌പോര്‍ടിവൊയെ ഇന്ത്യയില്‍ എന്ന് അവതരിപ്പിക്കുമെന്നത് ടൊയോട്ട വെളിപ്പെടുത്തിയിട്ടില്ല. പുതിയ ബോഡിക്കിറ്റിനൊപ്പം അണിഞ്ഞൊരുങ്ങി എത്തുന്ന ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്‌പോര്‍ടിവൊ ഫോര്‍ഡ് എന്‍ഡവര്‍, ജീപ് കോമ്പസ്, ഇസുസു MU-X മോഡലുകളോട് മത്സരിക്കും.


Click it and Unblock the Notifications








