സ്‌പെഷ്യല്‍ എഡിഷനുമായി ടോയോട്ട; ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട് അവതരിച്ചു

ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്പോര്‍ട് എഡിഷനെ ശ്രദ്ധേയമാക്കുന്നത് ഇന്റീരിയറിലും എക്സ്റ്റീരിയറിലും ലഭിച്ചിട്ടുള്ള ഡിസൈൻ അപ്ഡേഷനുകളാണ്.

By Dijo Jackson

വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടോയോട്ട ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട് ഇന്ത്യയില്‍ വന്നെത്തി. 17.79 ലക്ഷം രൂപ ആരംഭവിലയിലാണ് ടോയോട്ട ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട് ഇന്ത്യയില്‍ അവതരിച്ചിരിക്കുന്നത്.

സ്‌പെഷ്യല്‍ എഡിഷനുമായി ടോയോട്ട; ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട് അവതരിച്ചു

ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്പോര്‍ട് എഡിഷനെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഏറെ മുമ്പ് തന്നെ ടോയോട്ട ആരംഭിച്ചിരുന്നു. പ്രീമിയം എംപിവി ശ്രേണിയിലെ നിറസാന്നിധ്യമാണ് മുന്‍മോഡല്‍ ഇന്നോവ ക്രിസ്റ്റ.

സ്‌പെഷ്യല്‍ എഡിഷനുമായി ടോയോട്ട; ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട് അവതരിച്ചു

സ്പെഷ്യല്‍ എഡിഷന്‍ ടാഗോടെ വന്നെത്തുന്ന ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്പോര്‍ട് എഡിഷനെ ശ്രദ്ധേയമാക്കുന്നത് ഇന്റീരിയറിലും എക്സ്റ്റീരിയറിലും ലഭിച്ചിട്ടുള്ള ഡിസൈൻ അപ്ഡേഷനുകളാണ്.

സ്‌പെഷ്യല്‍ എഡിഷനുമായി ടോയോട്ട; ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട് അവതരിച്ചു

ടോയോട്ട ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട് -

പെട്രോള്‍-ഡീസല്‍ എഞ്ചിന്‍ വേരിയന്റുകളില്‍ ഇന്നോവ ക്രിസ്റ്റ് ടൂറിംഗ് സ്‌പോര്‍ടിനെ ടോയോട്ട ഒരുക്കിയിട്ടുണ്ട്.

സ്‌പെഷ്യല്‍ എഡിഷനുമായി ടോയോട്ട; ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട് അവതരിച്ചു

5 സ്പീഡ് മാനുവല്‍-ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ പുതിയ ഇന്നോവ ലഭ്യമാണ്.

സ്‌പെഷ്യല്‍ എഡിഷനുമായി ടോയോട്ട; ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട് അവതരിച്ചു

2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാണ് മാനുവല്‍ ട്രാന്‍സ്മിഷനെ ടോയോട്ട നല്‍കിയിരിക്കുന്നത്.

അതേസമയം, പെട്രോള്‍ വേരിയന്റില്‍ കൂടുതല്‍ കരുത്താര്‍ന്ന 2.8 ലിറ്റര്‍ എഞ്ചിനെയാണ് ടോയോട്ട ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്‌പെഷ്യല്‍ എഡിഷനുമായി ടോയോട്ട; ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട് അവതരിച്ചു

ഇന്നോവ ക്രിസ്റ്റ് ടൂറിംഗ് സ്‌പോര്‍ടിന്റെ പെട്രോള്‍ വേരിയന്റില്‍ മാത്രമാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനെ ഉപഭോക്താവിന് ലഭിക്കുക.

സ്‌പെഷ്യല്‍ എഡിഷനുമായി ടോയോട്ട; ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട് അവതരിച്ചു

ഇന്നോവ ക്രിസ്റ്റയുടെ VX വേരിയന്റില്‍ അടിസ്ഥാനപ്പെടുത്തിയാണ് മാനുവല്‍ വേര്‍ഷനുകളെ ടോയോട്ട നല്‍കിയിരിക്കുന്നത്. അതേസമയം, ZX വേരിയന്റിനെ പശ്ചാത്തലമാക്കിയാണ് ഓട്ടോമാറ്റിക് വേര്‍ഷനുകള്‍ ഇടം നേടുന്നത്.

സ്പെഷ്യൽ എഡിഷനുമായി ടോയോട്ട

  • ടൂറിംഗ് സ്‌പോര്‍ട് പെട്രോള്‍ MT (2.7 ലിറ്റര്‍) - 1779000 രൂപ
  • ടൂറിംഗ് സ്‌പോർട് പെട്രോള്‍ MT (2.7 ലിറ്റര്‍) - 2084500 രൂപ
  • ടൂറിംഗ് സ്‌പോര്‍ട് ഡീസല്‍ MT (2.4 ലിറ്റര്‍) - 1891000 രൂപ
  • ടൂറിംഗ് സ്‌പോര്‍ട് ഡീസല്‍ AT (2.8 ലിറ്റര്‍) - 2215500 രൂപ
  • സ്പെഷ്യൽ എഡിഷനുമായി ടോയോട്ട

    ടോയോട്ട ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട് ഫീച്ചറുകള്‍ -

    ഇന്നോവ ക്രിസ്റ്റയ്ക്ക് സമാനമായ എഞ്ചിന്‍-ഗിയര്‍ബോക്‌സ് ഓപ്ഷനാണ് പുത്തന്‍ ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ടിലും ടോയോട്ട ഒരുക്കിയിരിക്കുന്നത്.

    സ്പെഷ്യൽ എഡിഷനുമായി ടോയോട്ട

    164 bhp കരുത്തും, 248 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് പെട്രോള്‍ വേരിയന്റ് വന്നെത്തുന്നത്.

    സ്പെഷ്യൽ എഡിഷനുമായി ടോയോട്ട

    5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളിലാണ് പെട്രോള്‍ വേരിയന്റ് ലഭ്യമായിട്ടുള്ളത്.

    സ്പെഷ്യൽ എഡിഷനുമായി ടോയോട്ട

    ഡീസല്‍ വേരിയന്റിലേക്ക് വരുമ്പോള്‍ രണ്ട് എഞ്ചിന്‍-ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് ഉപഭോക്താവിന് ലഭിക്കുന്നത്.

    സ്പെഷ്യൽ എഡിഷനുമായി ടോയോട്ട

    2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായി ടോയോട്ട ബന്ധപ്പെടുത്തിയിരിക്കുന്നത് 5 സ്പീഡ് മാനവുല്‍ ഗിയര്‍ബോക്‌സാണ്.

    സ്പെഷ്യൽ എഡിഷനുമായി ടോയോട്ട

    148 bhp കരുത്തും 343 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ഇന്നോവ ക്രിസറ്റ ടൂറിംഗ് സ്‌പോര്‍ടില്‍ ടോയോട്ട നല്‍കിയിരിക്കുന്ന 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ്.

    സ്പെഷ്യൽ എഡിഷനുമായി ടോയോട്ട

    അതേസമയം, 172 bhp കരുത്തും 360 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ വേരിയന്റില്‍ ഉപഭോക്താവിന് ലഭിക്കുക 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ്.

    സ്പെഷ്യൽ എഡിഷനുമായി ടോയോട്ട

    ടോയോട്ട ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട് ഡിസൈന്‍ -

    നേരത്തെ സൂചിപ്പിച്ചത് പോലെ ഒരുപിടി ഡിസൈന്‍ മാറ്റങ്ങളോടെയാണ് പുത്തന്‍ ഇന്നോവ അവതരിച്ചിരിക്കുന്നത്.

    സ്പെഷ്യൽ എഡിഷനുമായി ടോയോട്ട

    ബമ്പറില്‍ ടോയോട്ട നല്‍കിയിട്ടുള്ള ബ്ലാക് ബോഡി ക്ലാഡിംഗും, ഫോഗ് ലാമ്പുകളിലും, ORVM കളിലും, സൈഡ് ബോഡി ക്ലാഡിംഗിലും ഒരുങ്ങിയിട്ടുള്ള ക്രോം ടച്ചും ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്പോര്‍ടിനെ 'സ്‌പോര്‍ടി'യാക്കുന്നു.

    സ്പെഷ്യൽ എഡിഷനുമായി ടോയോട്ട

    നടുവില്‍ രണ്ട് ക്യാപ്റ്റന്‍ സീറ്റുകള്‍ ഉള്‍പ്പെടെ 7 സീറ്റര്‍ ഓപ്ഷനില്‍ മാത്രമാണ് ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ടിനെ ടോയോട്ട നല്‍കുന്നത്.

    സ്പെഷ്യൽ എഡിഷനുമായി ടോയോട്ട

    റെഡ് കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗില്‍ തീര്‍ത്ത ബ്ലാക് ലെതര്‍ അപ്‌ഹോള്‍സ്റ്ററിയാണ് ഇന്റീരിയറില്‍ ശ്രദ്ധ നേടുന്നത്. സീറ്റുകൡലും, സ്റ്റീയറിംഗ് വീലിലും, കണ്‍സോള്‍ ബോക്‌സിലും റെഡ് കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗ് ഇടം നേടുന്നു.

    സ്പെഷ്യൽ എഡിഷനുമായി ടോയോട്ട

    16 ഇഞ്ച് അലോയ് വീലില്‍ എത്തുന്ന ടൂറിംഗ് സ്പോര്‍ടിനെ വൈല്‍ഡ്ഫയര്‍ റെഡ്, വൈറ്റ് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍ നിറഭേദങ്ങളിലാണ് ടോയോട്ട ലഭ്യമാക്കുന്നത്.

    സ്പെഷ്യൽ എഡിഷനുമായി ടോയോട്ട

    2016 മെയ് മാസമായിരുന്നു മുന്‍ വേര്‍ഷനായ ഇന്നോവ ക്രിസ്റ്റയെ ടോയോട്ട അവതരിപ്പിച്ചിരുന്നത്.

    സ്പെഷ്യൽ എഡിഷനുമായി ടോയോട്ട

    2.4 ലിറ്റര്‍ ഡീസല്‍, 2.8 ലിറ്റര്‍ ഡീസല്‍, 2.7 ലിറ്റര്‍ പെട്രോള്‍ വേരിയന്റുകളിലാണ് ഇന്നോവ ക്രിസ്റ്റ ലഭ്യമായിട്ടുള്ളത്. 13.83 ലക്ഷം രൂപ ആരംഭവിലയിലാണ് നിലവിലെ വേര്‍ഷനായ ടോയോട്ട ഇന്നോവ ക്രിസ്റ്റ സാന്നിധ്യമറിയിക്കുന്നത്.

Most Read Articles

Malayalam
English summary
Toyota Innova Crysta Touring Sport Launched In India. Price, mileage, specs and more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X