പുത്തന്‍ ഫീച്ചറുകളുമായി ടൊയോട്ട ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട്; ലക്ഷ്യം ഇന്ധനക്ഷമത!

Written By:

പ്രീമിയം എംപിവി ഇന്നോവയുടെ സ്‌പോര്‍ടി പരിവേഷമായാണ് ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ടിനെ ടൊയോട്ട അവതരിപ്പിച്ചത്. പ്രീമിയം ഫീച്ചറുകളുമായെത്തിയ മുന്‍തലമുറ ഇന്നോവയാണ് ഇന്ത്യന്‍ എംപിവി ശ്രേണിയ്ക്ക് പുതിയ നിര്‍വചനം നല്‍കിയത് എന്നതില്‍ സംശയമില്ല.

പുത്തന്‍ ഫീച്ചറുകളുമായി ടൊയോട്ട ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട്; ലക്ഷ്യം ഇന്ധനക്ഷമ!

എന്നാല്‍ പിന്നീട് എത്തിയ ഇന്നോവ ക്രിസ്റ്റ, എംപിവി സങ്കല്‍പങ്ങള്‍ക്ക് ചിറക് നല്‍കി. ഇപ്പോള്‍ ഇതേ സ്‌പോര്‍ടി എംപിവി, ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ടിനെ ടൊയോട്ട നിശബ്ദമായി അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ്.

പുത്തന്‍ ഫീച്ചറുകളുമായി ടൊയോട്ട ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട്; ലക്ഷ്യം ഇന്ധനക്ഷമ!

ഡീസല്‍ പതിപ്പിന് ലഭിച്ച പുതിയ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് അപ്‌ഡേറ്റുകളില്‍ പ്രധാനം. 19.60 ലക്ഷം രൂപയാണ് പുതിയ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സോടെയുള്ള ടൊയോട്ട ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട് ഡീസല്‍ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

പുത്തന്‍ ഫീച്ചറുകളുമായി ടൊയോട്ട ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട്; ലക്ഷ്യം ഇന്ധനക്ഷമ!

ഇന്നോവ ക്രിസ്റ്റ സ്‌പോര്‍ട് പെട്രോള്‍ വേരിയന്റില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് തന്നെയാണ് തുടരുക. ഇതിന് പുറമെ പെട്രോള്‍-ഡീസല്‍ വേര്‍ഷനുകളില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും തുടരും.

പുത്തന്‍ ഫീച്ചറുകളുമായി ടൊയോട്ട ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട്; ലക്ഷ്യം ഇന്ധനക്ഷമ!

പുതിയ ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ടൊയോട്ട നല്‍കിയിട്ടില്ല. അതേസമയം, കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്‌ഡേറ്റുകള്‍ക്ക് ഒപ്പമുള്ള പുതിയ ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട് സാന്നിധ്യമറിയിക്കുന്നുണ്ട്.

Recommended Video - Watch Now!
Jeep Compass Launched In India | In Malayalam - DriveSpark മലയാളം
പുത്തന്‍ ഫീച്ചറുകളുമായി ടൊയോട്ട ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട്; ലക്ഷ്യം ഇന്ധനക്ഷമ!

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ടിലുള്ള 2.4 ലിറ്റര്‍ GD സീരീസ് ഡീസല്‍ എഞ്ചിനില്‍, ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (iMT) ടെക്‌നോളജിയില്‍ ഒരുങ്ങിയ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

പുത്തന്‍ ഫീച്ചറുകളുമായി ടൊയോട്ട ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട്; ലക്ഷ്യം ഇന്ധനക്ഷമ!

148 bhp കരുത്തും 343 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ടിലെ 2393 സിസി ടര്‍ബ്ബോചാര്‍ജ്ഡ് ഇന്‍ലൈന്‍, ഫോര്‍-സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍.

പുത്തന്‍ ഫീച്ചറുകളുമായി ടൊയോട്ട ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട്; ലക്ഷ്യം ഇന്ധനക്ഷമ!

ഡീസല്‍ പതിപ്പിനൊപ്പം 6 സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഓപ്ഷനലായി ടൊയോട്ട ലഭ്യമാക്കുന്നുണ്ട്.

പുത്തന്‍ ഫീച്ചറുകളുമായി ടൊയോട്ട ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട്; ലക്ഷ്യം ഇന്ധനക്ഷമ!

16 ഇഞ്ച് വീലുകള്‍ക്ക് പകരമുള്ള 17 ഇഞ്ച് മാറ്റ് ബ്ലാക് അലോയ് വീലുകള്‍, ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍, ഇന്റഗ്രേറ്റഡ് എല്‍ഇഡി ലൈറ്റുകള്‍ക്ക് ഒപ്പമുള്ള റിയര്‍ സ്‌പോയിലര്‍, റിയര്‍ ഡിഫോഗര്‍ എന്നിവയും ഇന്നോവ ക്രിസ്റ്റ സ്‌പോര്‍ടിന് ലഭിച്ച മറ്റ് അപ്‌ഡേറ്റുകളാണ്.

പുത്തന്‍ ഫീച്ചറുകളുമായി ടൊയോട്ട ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട്; ലക്ഷ്യം ഇന്ധനക്ഷമ!

ഇന്റീരിയറില്‍ കാര്യമായ മാറ്റങ്ങള്‍ ടൊയോട്ട നല്‍കിയിട്ടില്ല. അതേസമയം, നാവിഗേഷന്‍ ഫംങ്ഷനും ഐഡില്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് ഫംങ്ഷനും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റത്തില്‍ പുതുതായി ഒരുങ്ങുന്നുണ്ട്.

പുത്തന്‍ ഫീച്ചറുകളുമായി ടൊയോട്ട ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട്; ലക്ഷ്യം ഇന്ധനക്ഷമ!

പുതിയ ഗിയര്‍ബോക്‌സും, ഐഡില്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് ഫംങ്ഷനും മുഖേന ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ടിന്റെ ഇന്ധനക്ഷമത വര്‍ധിപ്പിക്കുകയാണ് ടൊയോട്ട ലക്ഷ്യമിടുന്നത്.

കൂടുതല്‍... #toyota #mpv #ടോയോട്ട
English summary
Toyota Innova Crysta Touring Sport Updated With New Features. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark