2018 ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

Written By:

2018 ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ ചിത്രങ്ങള്‍ പുറത്ത്. ടൊയോട്ട അവതരിപ്പിക്കാനിരിക്കുന്ന ലാന്‍ാഡ് ക്രൂയിസര്‍ പ്രാഡോ ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

2018 ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

പുതിയ ഫെയ്‌സ് ലിഫ്റ്റില്‍ വേര്‍ഷനില്‍ ടൊയോട്ട ഒരുക്കിയിരിക്കുന്ന ഇന്റീരിയര്‍-എക്‌സ്റ്റീരിയര്‍ ഫീച്ചറുകളിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ ചിത്രങ്ങള്‍. 2009 ല്‍ ടൊയോട്ട അവതരിപ്പിച്ച പ്രാഡോയ്ക്ക് ഇത് രണ്ടാം തവണയാണ് ഫെയ്‌സ്‌ലിഫ്റ്റ് ലഭിക്കുന്നത്.

2018 ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

പുതുക്കിയ ഫ്രണ്ട് പ്രൊഫൈലില്‍ അഗ്രസീവ് ഹെഡ്‌ലൈറ്റുകളും, ഫൈവ്-സ്ലോട്ട് ഗ്രില്ലും ഫുള്‍-വിഡ്ത് ക്രോം സ്‌ട്രൈപുകളും ഇടംപിടിക്കുന്നു. ഗ്രില്ലിനും ഹെഡ്‌ലാമ്പിനും മുകളിലാണ് ടൊയോട്ട ക്രോം വര്‍ക്കുകള്‍ നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയം.

2018 ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

മുന്‍മോഡലിനെ അപേക്ഷിച്ച്, വീതിയേറിയ ഫ്രണ്ട് ബമ്പറാണ് പ്രാഡോ ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുന്നത്. ലോവര്‍ ഗ്രില്ലിലും, ഫോഗ് ലാമ്പിലും ടൊയോട്ട പുതുമ ഒരുക്കുന്നു.

2018 ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

റിയര്‍ പ്രൊഫൈലില്‍, പുതിയ ഗ്രാഫിക്‌സില്‍ ഒരുങ്ങിയ ടെയില്‍ ലാമ്പുകളാണ് ശ്രദ്ധാ കേന്ദ്രം. ടെയില്‍ ലാമ്പുകള്‍ക്ക് പുറമെ സ്‌കിഡ് പ്ലേറ്റും, റൂഫ് സ്‌പോയിലറും പുതുക്കിയ ഡിസൈനിലാണ് എത്തുന്നത്.

2018 ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

ഇന്റീരിയറിലും ടൊയോട്ട ഒരുപിടി മാറ്റങ്ങള്‍ വരുത്തിയതായി ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ലാന്‍ഡ് ക്രൂയിസര്‍ 200 ല്‍ നിന്നും കടമെടുത്ത ഫോര്‍-സ്‌പോക്ക് സ്റ്റീയറിംഗാണ് മോഡലിന് ലഭിച്ചിരിക്കുന്നത്. സെന്റര്‍ കണ്‍സോള്‍, ഇന്‍സ്ട്രമെന്റല്‍ പാനല്‍, ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഉള്‍പ്പെടുന്ന ഘടകങ്ങള്‍ക്ക് പ്രീമിയം മുഖമാണ് ടൊയോട്ട നല്‍കുന്നത്.

2018 ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

മുന്‍മോഡലിന് സമാനമായ എഞ്ചിന്‍ ഫീച്ചറുകള്‍ ഫെയ്‌സ് ലിഫ്റ്റിനും ലഭിക്കുന്നു. പെട്രോള്‍-ഡീസല്‍ എഞ്ചിനുകളില്‍ നിലവിലെ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ലഭ്യമാണ്.

2018 ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

2TR-FE 2.7 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ പെട്രോള്‍, 7GR-FKS 3.5 ലിറ്റര്‍ V6 പെട്രോള്‍, 1GR-FE 4.0 ലിറ്റര്‍ V6 പെട്രോള്‍, 1GD-FTV 2.8 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ഡീസല്‍, 1KD-FTV 3.0 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ഡീസല്‍, 5L-E 3.0 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് നിലവിലുള്ളത്.

2018 ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

പ്രീ-കൊളീഷന്‍ സിസ്റ്റം, പെഡസ്ട്രിയന്‍ ഡിറ്റക്ഷന്‍ ഫംങ്ഷന്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ അലര്‍ട്ട്, സ്റ്റീയറിംഗ് അസിസ്റ്റ് ഫംങ്ഷന്‍, ഓട്ടോമാറ്റിക് ഹൈ ബീം, ഡയനാമിക് റഡാര്‍ ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി മോഡലില്‍ ലഭിക്കും.

കൂടുതല്‍... #ടോയോട്ട #spy pics
English summary
2018 Toyota Land Cruiser Prado Facelift Clearer Images Leaked. Read in Malayalam.
Story first published: Saturday, June 24, 2017, 14:57 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark