2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോ: ഇതാണ് ടൊയോട്ടയുടെ പുതിയ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ

Written By:

ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട അവതരിപ്പിച്ചു. 2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോയിലാണ് പുതിയ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ക്യാമറകള്‍ക്ക് വിരുന്നൊരുക്കിയത്.

2017 ഫ്രാങ്ഫട്ട് മോട്ടോര്‍ ഷോ: ഇതാണ് ടൊയോട്ടയുടെ പുതിയ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ

എക്സ്റ്റീരിയറിലും ഇന്റീരിയറിലും മിനുക്കുപണികള്‍ നേടിയാണ് പുതിയ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ വന്നിരിക്കുന്നത്. പുതിയ ബോണറ്റിന് ഒപ്പമുള്ള ഉയര്‍ന്ന ഫ്രണ്ട് ബമ്പറും, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടെയുള്ള പുതിയ ഹെഡ്‌ലാമ്പുകളും, പുതുക്കിയ ഗ്രില്ലും എസ്‌യുവിയുടെ ഡിസൈന്‍ ഭാഷയെ എടുത്തു കാണിക്കുന്നു.

2017 ഫ്രാങ്ഫട്ട് മോട്ടോര്‍ ഷോ: ഇതാണ് ടൊയോട്ടയുടെ പുതിയ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ

പുതിയ ടെയില്‍ ലൈറ്റുകളും, പുതുക്കിയ റിയര്‍ ബമ്പറുമാണ് ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഫെയ്‌സ്‌ലിഫ്റ്റിന്റെ പിന്‍ഭാഗത്ത് ഒരുങ്ങുന്നത്. 12 സ്‌പോക്ക് 19 ഇഞ്ച് അലോയ് വീലുകളിലാണ് ടൊയോട്ടയുടെ എസ്‌യുവി വന്നെത്തുന്നതും.

2017 ഫ്രാങ്ഫട്ട് മോട്ടോര്‍ ഷോ: ഇതാണ് ടൊയോട്ടയുടെ പുതിയ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ

പുത്തന്‍ ഡാഷ്‌ബോര്‍ഡില്‍ ഒരുങ്ങുന്ന ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, സെന്റര്‍ കണ്‍സോള്‍ ലേഔട്ട്, സ്റ്റീയറിംഗ് വീല്‍, പുതുക്കിയ സ്വിച്ച് ഗിയര്‍ എന്നിവ അകത്തളത്തെ അപ്‌ഡേറ്റുകളില്‍ ഉള്‍പ്പെടും.

2017 ഫ്രാങ്ഫട്ട് മോട്ടോര്‍ ഷോ: ഇതാണ് ടൊയോട്ടയുടെ പുതിയ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ

പുത്തന്‍ 8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയും, ആംബിയന്റ് ലൈറ്റിംഗുമാണ് ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ഇന്റീരിയര്‍ ഹൈലൈറ്റ്.

Recommended Video
2018 Bentley Continental GT Revealed | In Malayalam - DriveSpark മലയാളം
2017 ഫ്രാങ്ഫട്ട് മോട്ടോര്‍ ഷോ: ഇതാണ് ടൊയോട്ടയുടെ പുതിയ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ

പുതിയ എസ്‌യുവിയുടെ മെക്കാനിക്കല്‍ മുഖത്ത് മാറ്റങ്ങളില്ല. 174 bhp കരുത്തും 450 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന 2.8 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ബോണറ്റിന് അടിയില്‍ ഒരുങ്ങുന്നത്.

2017 ഫ്രാങ്ഫട്ട് മോട്ടോര്‍ ഷോ: ഇതാണ് ടൊയോട്ടയുടെ പുതിയ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ

ഇതിന് പുറമെ 159 bhp കരുത്തും 245 Nm torque ഉം ഏകുന്ന 2.7 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും, 249 bhp കരുത്തും 380 Nm torque ഉം ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റര്‍ എഞ്ചിനും ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയില്‍ ടൊയോട്ട ലഭ്യമാക്കുന്നുണ്ട്.

2017 ഫ്രാങ്ഫട്ട് മോട്ടോര്‍ ഷോ: ഇതാണ് ടൊയോട്ടയുടെ പുതിയ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ

5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് എസ്‌യുവിയുടെ പെട്രോള്‍ വേര്‍ഷനില്‍ ടൊയോട്ട നല്‍കുന്നത്. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് ഡീസല്‍ വേര്‍ഷനില്‍ ലഭ്യമാവുക.

2017 ഫ്രാങ്ഫട്ട് മോട്ടോര്‍ ഷോ: ഇതാണ് ടൊയോട്ടയുടെ പുതിയ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2015 നവംബറിലാണ് ഇന്ത്യന്‍ ലാന്‍ഡ് ക്രൂയിസറിന് ടൊയോട്ട അവസാനമായി അപ്ഡേറ്റ് നല്‍കിയത്. അതേസമയം, അമേരിക്കന്‍ എസ് യു വിയില്‍ 2016 ലും ടൊയോട്ട അപ്ഡേറ്റ് നല്‍കിയിരുന്നു.

2017 ഫ്രാങ്ഫട്ട് മോട്ടോര്‍ ഷോ: ഇതാണ് ടൊയോട്ടയുടെ പുതിയ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ

എന്തായാലും രാജ്യാന്തര വിപണികളില്‍ മത്സരം മുറുകുന്ന സാഹചര്യത്തില്‍ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ്, ടൊയോട്ടയ്ക്ക് ആശ്വാസമേകുമെന്നാണ് വിലയിരുത്തല്‍.

English summary
2017 Frankfurt Motor Show: Toyota Land Cruiser Prado Facelift Revealed. Read in Malayalam.
Please Wait while comments are loading...

Latest Photos