2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോയിലേക്കായി ടൊയോട്ട കാത്ത് വെച്ച പുതുതലമുറ ലാന്‍ഡ് ക്രൂയിസര്‍

Written By:

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രത്യക്ഷപ്പെട്ട ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ എസ്‌യുവി, വിപണിയില്‍ ഇന്നും ഒരു അത്ഭുതമായി തുടരുകയാണ്. പുത്തന്‍ താരോദയങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഏഷ്യന്‍-അമേരിക്കന്‍ വിപണികളില്‍, ടൊയോട്ട ലാന്‍ഡ് ക്രൂയിസറുകൾക്ക് പ്രചാരം കുറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയം.

2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോയിലേക്കായി ടൊയോട്ട കാത്ത് വെച്ച പുതുതലമുറ ലാന്‍ഡ് ക്രൂയിസര്‍

എന്നാല്‍ എന്നും ഇത് തുടരുമോ എന്ന കാര്യത്തില്‍ സംശയമാണ്. അതുകൊണ്ടാകാം വീണ്ടും ഒരു പുനര്‍ചിന്തനത്തിന് ടൊയോട്ട മുതിര്‍ന്നത്. ഇതാണ് പുതുതലമുറ ടൊയോട്ട ലാന്‍ഡ് ക്രൂയിസറിന്റെ വരവിന് കാരണമായിരിക്കുന്നതും.

2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോയിലേക്കായി ടൊയോട്ട കാത്ത് വെച്ച പുതുതലമുറ ലാന്‍ഡ് ക്രൂയിസര്‍

2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ഷോയില്‍ വെച്ചാണ് പുതുതലമുറ ലാന്‍ഡ് ക്രൂയിസറെ ടൊയോട്ട അവതരിപ്പിക്കുക. പുതിയ ലാന്‍ഡ് ക്രൂയിസറുമായി ബന്ധപ്പെട്ട് ടൊയോട്ട പാലിക്കുന്ന മൗനം, മോഡലിന്മേലുള്ള പ്രതീക്ഷയും വര്‍ധിപ്പിക്കുകയാണ്.

2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോയിലേക്കായി ടൊയോട്ട കാത്ത് വെച്ച പുതുതലമുറ ലാന്‍ഡ് ക്രൂയിസര്‍

എന്തായാലും ബോഡി-ഓണ്‍-ഫ്രെയിം ചാസി തന്നെയാണ് പുതിയ ലാന്‍ഡ് ക്രൂയിസറും പിന്തുടരുക എന്ന് ടൊയോട്ട വ്യക്തമാക്കിയിട്ടുണ്ട്.

2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോയിലേക്കായി ടൊയോട്ട കാത്ത് വെച്ച പുതുതലമുറ ലാന്‍ഡ് ക്രൂയിസര്‍

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2015 നവംബറിലാണ് ഇന്ത്യന്‍ ലാന്‍ഡ് ക്രൂയിസറിന് ടൊയോട്ട അവസാനമായി അപ്‌ഡേറ്റ് നല്‍കിയത്. അതേസമയം, അമേരിക്കന്‍ എസ്‌യുവിയില്‍ 2016 ലും ടൊയോട്ട അപ്‌ഡേറ്റ് നല്‍കിയിരുന്നു.

Recommended Video
2017 Mercedes New GLA India Launch In Malayalam - DriveSpark മലയാളം
2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോയിലേക്കായി ടൊയോട്ട കാത്ത് വെച്ച പുതുതലമുറ ലാന്‍ഡ് ക്രൂയിസര്‍

എന്നാല്‍ ഇക്കാലയളവില്‍ ടൊയോട്ട നല്‍കിയിരുന്നതെല്ലാം ഫെയ്‌സ്‌ലിഫ്റ്റുകളെ മാത്രമാണ്. പക്ഷെ, ഇത്തവണ ലാന്‍ഡ് ക്രൂയിസറിന്റെ മുഖരൂപം മാറ്റുന്നതാകും പുതുതലമുറ മോഡലെന്നാണ് സൂചന.

2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോയിലേക്കായി ടൊയോട്ട കാത്ത് വെച്ച പുതുതലമുറ ലാന്‍ഡ് ക്രൂയിസര്‍

റെട്രോ ലുക്കിലുള്ള FT-4X കോണ്‍സെപ്റ്റിന്റെ ഡിസൈന്‍ ഭാഷയാണ് പുതുതലമുറ ലാന്‍ഡ് ക്രൂയിസര്‍ പകര്‍ത്തുക എന്ന അഭ്യൂഹം നിലവില്‍ ശക്തമാണ്.

2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോയിലേക്കായി ടൊയോട്ട കാത്ത് വെച്ച പുതുതലമുറ ലാന്‍ഡ് ക്രൂയിസര്‍

2017 ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ വെച്ചാണ് FT-4X നെ ടൊയോട്ട അവതരിപ്പിച്ചത്. റാംഗ്ലറിന് എതിരായ മറുപടിയാണ് FT-4X കോണ്‍സെപ്റ്റ്. എന്തായാലും ഇതേ കോണ്‍സെപ്റ്റില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടാകും പുതുതലമുറ ലാന്‍ഡ് ക്രൂയിസറും കടന്നുവരികയെന്നാണ് റിപ്പോര്‍ട്ടുകള്‍.

2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോയിലേക്കായി ടൊയോട്ട കാത്ത് വെച്ച പുതുതലമുറ ലാന്‍ഡ് ക്രൂയിസര്‍

സെപ്തംബര്‍ 12 ന് ആരംഭിക്കുന്ന ഫ്രാങ്ക്ഫട്ട് മോട്ടോര്‍ഷോയില്‍ പുതുതലമുറ ലാന്‍ഡ് ക്രൂയിസറിന് പുറമെ ടൊയോട്ട C-HR Hy-Power കോണ്‍സെപ്റ്റും ടൊയോട്ട നിരയില്‍ താരത്തിളക്കം നേടും.

കൂടുതല്‍... #ടോയോട്ട #toyota #suv
English summary
Next-Gen Toyota Land Cruiser To Debut At Frankfurt Motor Show. Read in Malayalam.
Story first published: Saturday, September 2, 2017, 13:18 [IST]
Please Wait while comments are loading...

Latest Photos