കരുത്ത് കാട്ടാന്‍ പുതിയ സ്‌പോര്‍ട്‌സ് കാര്‍ ഡിവിഷനുമായി ടൊയോട്ട

Written By:

സ്‌പോര്‍ട്‌സ് കാര്‍ ലോകത്ത് നിന്നും ടൊയോട്ടയ്ക്ക് സ്ഥാനം നഷ്ടപ്പെട്ടിട്ട് പത്ത് വര്‍ഷത്തിലേറെയായി. എന്നാല്‍ രണ്ടാം വരവിന് ഒരുങ്ങുകയാണ് ടൊയോട്ട.

കരുത്ത് കാട്ടാന്‍ പുതിയ സ്‌പോര്‍ട്‌സ് കാര്‍ ഡിവിഷനുമായി ടൊയോട്ട

ഇതിന്റെ ഭാഗമായി പുതിയ സ്‌പോര്‍ട്‌സ് കാര്‍ ഡിവിഷനെ സെപ്തംബറില്‍ ടൊയോട്ട മോട്ടോര്‍ കോര്‍പ്പ് അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ടൊയോട്ട 86 മുതല്‍ ലെക്‌സസ് ആര്‍സി വരെ നീളുന്നതാണ് നിലവില്‍ ജാപ്പനീസ് നിര്‍മ്മാതാക്കളുടെ സ്‌പോര്‍ട്‌സ് കാര്‍ നിര.

കരുത്ത് കാട്ടാന്‍ പുതിയ സ്‌പോര്‍ട്‌സ് കാര്‍ ഡിവിഷനുമായി ടൊയോട്ട

ലെക്‌സ് എഫ്-സീരീസിന് സമാനമായതാകും ടൊയോട്ടയുടെ പുതിയ സ്‌പോര്‍ട്‌സ് കാര്‍ ഡിവിഷന്‍. അതേസമയം, ജപ്പാന് പുറത്തുള്ള വിപണികളില്‍ പുതിയ സ്‌പോര്‍ട്‌സ് മോഡലുകളെ ടൊയോട്ട ലഭ്യമാക്കുമോ എന്നതില്‍ വ്യക്തതയില്ല.

കരുത്ത് കാട്ടാന്‍ പുതിയ സ്‌പോര്‍ട്‌സ് കാര്‍ ഡിവിഷനുമായി ടൊയോട്ട

ടൊയോട്ട സുപ്രയുടെ നേതൃത്വത്തിലാണ് ജാപ്പനീസ് നിര്‍മ്മാതാക്കളുടെ പുതിയ സ്‌പോര്‍ട്‌സ് കാര്‍ കടന്നെത്തുക. പുതിയ സ്‌പോര്‍ട്‌സ് കാര്‍ ഡിവിഷന്‍ വിജയം കൈവരിക്കുകയാണെങ്കില്‍, ടൊയോട്ട റേസിംഗ് ഡെവലപ്പ്‌മെന്റിന് കീഴിലും ഇതേ മോഡലുകളെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ അണിനിരത്തും.

Recommended Video
Tata Tiago XTA AMT Launched In India | In Malayalam - DriveSpark മലയാളം
കരുത്ത് കാട്ടാന്‍ പുതിയ സ്‌പോര്‍ട്‌സ് കാര്‍ ഡിവിഷനുമായി ടൊയോട്ട

വരും നാളുകളില്‍ GRMN (Gazoo Racing tuned by the Meister of Nurburgring) നിരയെ ശക്തപ്പെടുത്താനുള്ള നീക്കങ്ങള്‍ ആരംഭിക്കുമെന്ന് നേരത്തെ ടൊയോട്ട വ്യക്തമാക്കിയിരുന്നു.

കരുത്ത് കാട്ടാന്‍ പുതിയ സ്‌പോര്‍ട്‌സ് കാര്‍ ഡിവിഷനുമായി ടൊയോട്ട

ടൊയോട്ട പ്രൊഡക്ഷന്‍ കാറുകളുടെ പ്രത്യേക സ്‌പോര്‍ട്‌സ് ട്യൂണ്‍ എഡിഷനുകളാണ് GRMN നിര. 2017 ജനീവ മോട്ടോര്‍ ഷോയില്‍, യാരിസ് സബ്-കോമ്പാക്ട് ഹാച്ച്ബാക്കിന്റെ സൂപ്പര്‍ചാര്‍ജ്ഡ് GRMN വേര്‍ഷനെ ടൊയോട്ട കാഴ്ചവെച്ചിരുന്നു.

കൂടുതല്‍... #ടോയോട്ട #toyota
English summary
Toyota Might Announce New Sports Car Division Next Month. Read in Malayalam.
Story first published: Tuesday, August 29, 2017, 17:45 [IST]
Please Wait while comments are loading...

Latest Photos