മുഖംമിനുക്കി ടൊയോട്ട വിയോസ് ഇന്ത്യയിലേക്ക്....

Written By:

ഇന്ത്യൻ വിപണിയിൽ ഉടനെത്തുമെന്ന് പ്രതീക്ഷിക്കുന്ന ടൊയോട്ടയുടെ സി സെഗ്മെന്റ് സെഡാൻ വിയോസിന്റെ പരിഷ്കരിച്ച പതിപ്പ് തായ്‌ലാന്റിൽ അവതരിച്ചു. പുതിയ ഡിസൈൻ ഫിലോസഫിയിലാണ് ടൊയോട്ട ഈ കാറിന്റെ ഡിസൈൻ നടത്തിയിരിക്കുന്നത്. ഏതാണ്ട് 11.75-15.22 ലക്ഷം രൂപയാണ്‌ (609,000-789,000 തായ് ബാത) തായ്‌ലാന്റില്‍ വിയോസിന്റെ വില.

To Follow DriveSpark On Facebook, Click The Like Button
മുഖംമിനുക്കി ടൊയോട്ട വിയോസ് ഇന്ത്യയിലേക്ക്....

ടൊയോട്ട കാംറിയെ അനുസ്മരിപ്പിക്കുന്ന ഗ്രിൽ, പുതുക്കിയ ഫ്രണ്ട് ബമ്പര്‍, പുതിയ എല്‍ഇഡി ഹെഡ് ലാംപ്, 16 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് പുതിയ വിയോസിന്റെ പുറംമോടി വർധിപ്പിക്കുന്ന സവിശേഷതകൾ.

മുഖംമിനുക്കി ടൊയോട്ട വിയോസ് ഇന്ത്യയിലേക്ക്....

അകത്തളത്തില്‍ പ്രീമിയം ലുക്ക് പകരാൻ ബ്ലാക്ക് ഡാഷ്‌ബോര്‍ഡാണ് നൽകിയിട്ടുള്ളത്. പുതിയ ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ക്ലൈമറ്റ് കൺട്രോൾ, പുതിയ സീറ്റുകൾ എന്നിവയും അകത്തളത്തിലെ മോടികൂട്ടന്ന ഘടകങ്ങളാണ്.

മുഖംമിനുക്കി ടൊയോട്ട വിയോസ് ഇന്ത്യയിലേക്ക്....

പുതിയ വിയോസിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമില്ല. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡ്യുവല്‍ VVT-i പെട്രോള്‍ എൻജിനാണ് കരുത്ത്. 108 എച്ച്പി കരുത്തും 42 ടോർക്കുമാണ് ഇതുല്പാദിപ്പിക്കുന്നത്.

മുഖംമിനുക്കി ടൊയോട്ട വിയോസ് ഇന്ത്യയിലേക്ക്....

ഓരോ മാസവും 2500 യൂണിറ്റ് വീതമുള്ള വിയോസ് മോഡലുകൾ തായ്‌ലാന്റ് വിപണിയില്‍ വിറ്റഴിക്കാനാണ്‌ കമ്പനിയുടെ ലക്ഷ്യം. ഈ വർഷമവസാനത്തോടെ മുഖം മിനുക്കിയ വിയോസിന്റെ ഇന്ത്യന്‍ അവതരണവും ഉണ്ടായിരിക്കുന്നതാണ്.

മുഖംമിനുക്കി ടൊയോട്ട വിയോസ് ഇന്ത്യയിലേക്ക്....

വലുപ്പത്തിന്റെ കാര്യത്തില്‍ എതിരാളികളെക്കാള്‍ അല്പം ചെറുതാണെങ്കിലും ടൊയോട്ടയുടെ എന്‍ജിനീയറിങ് മികവില്‍ കാബിന്‍ സ്പെയ്‌സിലെ കുറവ് പരിഹരിക്കപ്പെടുമെന്നുള്ള പ്രതീക്ഷയിലാണ് കമ്പനി.

മുഖംമിനുക്കി ടൊയോട്ട വിയോസ് ഇന്ത്യയിലേക്ക്....

4,410 എംഎം നീളവും 1,700 എംഎം വീതിയുമാണ് ഈ വാഹനത്തിനുള്ളത്.

മുഖംമിനുക്കി ടൊയോട്ട വിയോസ് ഇന്ത്യയിലേക്ക്....

പുതിയ വിയോസ് ഹോണ്ട സിറ്റി, മാരുതി സിയാസ്, ഹ്യുണ്ടായ് വെർണ എന്നീ മോഡലുകളുമായി കിടപിടിക്കുന്നതിനായിരിക്കും ഇന്ത്യയിൽ എത്തുക.

ആകർഷണീയ ഡിസൈൻ കൊണ്ട് ഏവരേയും മനംകവർന്ന പുത്തൻ സ്കോഡ റാപ്പിഡ്. കൂടുതൽ ഇമേജുകൾ കാണാം.

  

കൂടുതല്‍... #ടൊയോട്ട #toyota
English summary
2017 Toyota Vios Facelift Launched In Thailand — India Launch Imminent?
Story first published: Tuesday, January 24, 2017, 16:43 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark