ടൊയോട്ടയുടെ പുതിയ സൊഡന്‍ അവതരിച്ചു; യാരിസ് എറ്റിവ് പ്രതീക്ഷ കാക്കുമോ?
ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട, പുതിയ സെഡാന്‍ യാരിസ് എറ്റീവിനെ അവതരിപ്പിച്ചു. തായ്‌ലാന്‍ഡ് വിപണിയിലേക്കായാണ് പുതിയ സെഡാനെ ടൊയോട്ട ആദ്യം നല്‍കുക.

പ്രീമിയം മോഡല്‍ വായോസില്‍ നിന്നും കടമെടുത്ത ഘടകങ്ങളിലാണ് യാരിസ് എറ്റീവ് ഒരുങ്ങിയിരിക്കുന്നത്. അതേസമയം, ടൊയോട്ടയുടെ പുതുതലമുറ സെഡാനുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടതാണ് എക്‌സ്റ്റീയര്‍ ഡിസൈന്‍.
Recommended Video


വീതിയേറിയ ഗ്രില്‍, പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണിംഗ് ലൈറ്റുകള്‍, ഫോഗ് ലാമ്പുകള്‍ എന്നിവയാണ് ഫ്രണ്ട് പ്രൊഫൈല്‍ ഫീച്ചറുകള്‍. കൊറോള ഫെയ്‌സ് ലിഫ്റ്റിനെ അനുസ്മരിപ്പിക്കുന്നതാണ് യാരിസ് എറ്റീവിന്റെ ഫ്രണ്ട് ഗ്രില്‍.

ക്രോം ഫിനിഷ് നേടിയ ഡോര്‍ ഹാന്‍ഡിലുകളിലൂടെയും ഡോറുകളിലൂടെയും നീളുന്നതാണ് ബോഡി ലൈനുകള്‍. വലുപ്പമേറിയ ടെയില്‍ ലൈറ്റുകളും, വളഞ്ഞിറങ്ങുന്ന ടെയില്‍ ഗേറ്റുമാണ് റിയര്‍ പ്രൊഫൈല്‍ ഹൈലൈറ്റ്.

7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 4.2 ഇഞ്ച് MID ക്ക് ഒപ്പമുള്ള ഒപ്റ്റിട്രോണ്‍ ഇന്‍സ്ട്രമെന്റ് പാനല്‍, ലെതര്‍ റാപ്പ്ഡ് സ്റ്റീയറിംഗ് വീല്‍, 6 സ്പീക്കര്‍ മ്യൂസിക് സിസ്റ്റം എന്നിങ്ങനെ നീളുന്നതാണ് ഇന്റീരിയര്‍ വിശേഷങ്ങള്‍.

86 bhp കരുത്തും 108 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ടൊയോട്ട യാരിസ് എറ്റിവിന്റെ പവര്‍ഹൗസ്. CVT-I ഗിയര്‍ബോക്‌സാണ് എഞ്ചിനുമായി ടൊയോട്ട ബന്ധപ്പെടുത്തിയിരിക്കുന്നതും.

ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയാണ് യാരിസ് എറ്റിവിലെ സുരക്ഷാ സജ്ജീകരണങ്ങള്‍.

പുതിയ സെഡാന്റെ ഇന്ത്യന്‍ കടന്നുവരവ് സംബന്ധിച്ച് ടൊയോട്ട ഔദ്യോഗിക പ്രസ്താവനകള്‍ നല്‍കിയിട്ടില്ല.

എന്തായാലും ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട സിറ്റി, നിസാന്‍ സണി, മാരുതി സുസൂക്കി സിയാസ് മോഡലുകളാകും ടൊയോട്ട യാരിസ് എറ്റിവയുടെ എതിരാളികള്‍.


Click it and Unblock the Notifications








