ഇതാണ് ടൊയോട്ടയുടെ പുതിയ യാരിസ് ഫെയ്‌സ്‌ലിഫ്റ്റ്

Written By:

യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ചു. യാരിസ് ഏറ്റീവ് സെഡാനോട് സാമ്യത പുലര്‍ത്തുന്ന മുഖരൂപത്തിലാണ് പുതിയ യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നത്.

യാരിസിന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി ടൊയോട്ട

വലുപ്പമേറിയ ലോവര്‍ ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ടൊയോട്ട V ഹെഡ്‌ലാമ്പുകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ പതിപ്പിന്റെ ഫ്രണ്ട് പ്രൊഫൈല്‍.

യാരിസിന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി ടൊയോട്ട

എല്‍ഇഡി ലൈറ്റുകള്‍ക്ക് ഒപ്പമുള്ള പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റുകള്‍ യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ടോപ് വേരിയന്റില്‍ ഒരുങ്ങുന്നുണ്ട്. ഫ്‌ളോട്ടിംഗ് റൂഫ് ഇഫക്ട് ഏകുന്നതാണ് ബ്ലാക്ഡ്-ഔട്ട് B, C pillar കള്‍.

യാരിസിന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി ടൊയോട്ട

റിയര്‍ എന്‍ഡ് ടെയില്‍ ലാമ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ടൊയോട്ട ലോഗോയോട് കൂടിയ ബ്ലാക്-ബാറും. പുതിയ യാരിസ് ഫെയ്‌സ് ലിഫ്റ്റില്‍ പതിപ്പില്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇടംപിടിച്ചിട്ടില്ല എന്നതും ശ്രദ്ധേയം.

യാരിസിന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി ടൊയോട്ട

എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, ഡിജിറ്റല്‍ എസി പാനല്‍, സ്റ്റീയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍ എന്നിവ അകത്തളത്തെ പ്രീമിയം ഫീച്ചറുകളാണ്.

യാരിസിന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി ടൊയോട്ട

ഏഴ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയാണ് ടൊയോട്ട യാരിസ് ഫെയ്‌സ്‌ലിഫ്റ്റിലെ സുരക്ഷാ സജ്ജീകരണങ്ങള്‍.

യാരിസിന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി ടൊയോട്ട

വേരിയന്റുകളില്‍ ഉടനീളം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായാണ് ഈ സുരക്ഷാ സജ്ജീകരണങ്ങള്‍ ഇടംപിടിക്കുന്നത് എന്നതും ശ്രദ്ധേയം. 1.2 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ടൊയോട്ട യാരിസ് ഫെയ്‌സ് ലിഫ്റ്റിന്റെ പവര്‍ഹൗസ്.

യാരിസിന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി ടൊയോട്ട

84.8 bhp കരുത്തും 108 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ സിവിടി ഗിയര്‍ബോക്‌സ് മാത്രമാണ് ഒരുങ്ങുന്നത്.

കൂടുതല്‍... #toyota #hatchback #ടോയോട്ട
English summary
Toyota Reveals Yaris Facelift In Thailand. Read in Malayalam.
Story first published: Thursday, September 21, 2017, 15:13 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark