ഡിസംബര്‍ 31 ഓടെ ട്രക്കുകള്‍ക്ക് എസി ക്യാബിൻ നിര്‍ബന്ധം

Written By:

ഡിസംബര്‍ 31 നകം രാജ്യത്തെ ട്രക്കുകളില്‍ ശീതീകരിച്ച ക്യാബിനുകള്‍ ഒരുങ്ങണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ വര്‍ധിച്ച് വരുന്ന റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.

ഡിസംബര്‍ 31 ഓടെ ട്രക്കുകള്‍ക്ക് എസി ക്യാബിനുകള്‍ നിര്‍ബന്ധം 1

2017 ഏപ്രില്‍ 1 മുതല്‍ N2 (3.5-12 ടണ്‍), N3 (12 ടണിന് മുകളില്‍) വിഭാഗത്തില്‍ ഉള്‍പ്പെടുന്ന എല്ലാ ചരക്ക് വാഹനങ്ങളിലും ശീതീകരിച്ച ക്യാബിനുകള്‍ ഉറപ്പാക്കണമെന്നായിരുന്നു കേന്ദ്രം ആദ്യം നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ട്രക്കുകളില്‍ ശീതീകരിച്ച ക്യാബിനുകള്‍ ഉള്‍പ്പെടുത്താനുള്ള കാലപരിധി, ഡിസംബര്‍ 31 വരെ നീട്ടിയിരിക്കുകയാണ്.

ഡിസംബര്‍ 31 ഓടെ ട്രക്കുകള്‍ക്ക് എസി ക്യാബിനുകള്‍ നിര്‍ബന്ധം 2

കേന്ദ്ര റോഡ് ഗതാഗത, ഹൈവെ, കപ്പല്‍ ഗതാഗത സഹമന്ത്രി മന്‍സൂഖ് ലാല്‍ മാണ്ഡവ്യ രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ലഭ്യമായ കണക്കുകള്‍ പ്രകാരം ട്രക്കുകളും, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളും ട്രാക്ടറുകളും കാരണം 98,897 (19.7 ശതമാനം) റോഡപകടങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 37,458 പേരാണ് (25.6 ശതമാനം) ഈ അപകടങ്ങളില്‍ മരിച്ചതും.

Recommended Video - Watch Now!
Datsun redi-GO 1-Litre Review In Malayalam - DriveSpark മലയാളം
ഡിസംബര്‍ 31 ഓടെ ട്രക്കുകള്‍ക്ക് എസി ക്യാബിനുകള്‍ നിര്‍ബന്ധം 3

ബസുകള്‍ കാരണം 41,832 അപകടങ്ങളാണ് (8.3 ശതമാനം) ഇതേ കാലയളവില്‍ ഇന്ത്യയില്‍ അരങ്ങേറിയത്. ഓരോ വര്‍ഷവും റോഡ് അപകടങ്ങളില്‍ ഒന്നര ലക്ഷത്തോളം പേര്‍ മരണപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഒപ്പം മൂന്ന് ലക്ഷത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുന്നതായും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

English summary
AC Truck Cabins Must By December 31. Read in Malayalam.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark