പെട്രോള്‍, ഡീസല്‍ കാറുകളെ ബ്രിട്ടണ്‍ നിരോധിക്കുന്നു

Written By:

പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ബ്രിട്ടണ്‍ ഒരുങ്ങുന്നു. ഫ്രാന്‍സിന് പിന്നാലെ പെട്രോള്‍, ഡീസല്‍ കാറുകളെ 2040 മുതല്‍ ബ്രിട്ടണും നിരോധിക്കും.

പെട്രോള്‍, ഡീസല്‍ കാറുകളെ ബ്രിട്ടണ്‍ നിരോധിക്കുന്നു

വായു മലിനീകരണം നിയന്ത്രിക്കുന്നതിന് ഒപ്പം, കര്‍ശനമായ യൂറോപ്യന്‍ മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ബ്രിട്ടണിന്റെ നീക്കം. ഡീസല്‍, പെട്രോള്‍ കാറുകളെ നിരോധിക്കുമെന്ന് 2017 ആരംഭത്തില്‍ ബ്രിട്ടണ്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.

പെട്രോള്‍, ഡീസല്‍ കാറുകളെ ബ്രിട്ടണ്‍ നിരോധിക്കുന്നു

ഇതിന്റെ തുടര്‍ച്ചയാണ് 2040 ഓടെ ഡീസല്‍, പെട്രോള്‍ കാറുകളെ ബ്രിട്ടണ്‍ പൂര്‍ണമായും വിലക്കുമെന്ന പരിസ്ഥിതി മന്ത്രി മൈക്കല്‍ ഗോവിന്റെ പ്രഖ്യാപനം.

Recommended Video - Watch Now!
2017 Maruti Suzuki Baleno Alpha Automatic Launched In India | In Malayalam - DriveSpark മലയാളം
പെട്രോള്‍, ഡീസല്‍ കാറുകളെ ബ്രിട്ടണ്‍ നിരോധിക്കുന്നു

ഹൈബ്രിഡ് കാറുകളും നിരോധനത്തിന് കീഴില്‍ ഉള്‍പ്പെടും. പൂര്‍ണമായും ഇലക്ട്രിക് കാറുകളിലേക്ക് കടക്കുകയാണ് നിരോധനത്തിലൂടെ ബ്രിട്ടണ്‍ ലക്ഷ്യമിടുന്നത്.

പെട്രോള്‍, ഡീസല്‍ കാറുകളെ ബ്രിട്ടണ്‍ നിരോധിക്കുന്നു

നിലവില്‍, അഞ്ച് ശതമാനത്തില്‍ താഴെയാണ് ബ്രിട്ടണില്‍ ഇലക്ട്രിക് കാറുകളുടെ രജിസ്‌ട്രേഷന്‍.

പെട്രോള്‍, ഡീസല്‍ കാറുകളെ ബ്രിട്ടണ്‍ നിരോധിക്കുന്നു

2040 ഓടെ ഡീസല്‍, പെട്രോള്‍ കാറുകള്‍ നിരോധിക്കുമെന്ന് ഫ്രാന്‍സും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ, ജര്‍മനി, നോര്‍വെ ഉള്‍പ്പെടുന്ന രാഷ്ട്രങ്ങള്‍ വരുംഭാവിയില്‍ ഡീസല്‍, പെട്രോള്‍ കാറുകളെ നിരോധിക്കാനുള്ള നീക്കത്തിലാണ്.

പെട്രോള്‍, ഡീസല്‍ കാറുകളെ ബ്രിട്ടണ്‍ നിരോധിക്കുന്നു

ഗ്രീന്‍ ടാക്‌സ് മുഖേന പെട്രോള്‍, ഡീസല്‍ കാറുകളെ ഘട്ടംഘട്ടമായി വിലക്കാനുള്ള ശ്രമത്തിലാണ് നോര്‍വെ.

പെട്രോള്‍, ഡീസല്‍ കാറുകളെ ബ്രിട്ടണ്‍ നിരോധിക്കുന്നു

ഏഥന്‍സ്, മഡ്രിഡ്, മെക്‌സിക്കോ സിറ്റി, പാരിസ് എന്നീ നഗരങ്ങളില്‍ 2025 ഓടെ തന്നെ പെട്രോള്‍, ഡീസല്‍ കാറുകളെ നിരോധിക്കാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു.

പെട്രോള്‍, ഡീസല്‍ കാറുകളെ ബ്രിട്ടണ്‍ നിരോധിക്കുന്നു

പാരിസ് കാലാവസ്ഥ ഉടമ്പടിയുടെ പശ്ചാത്തലത്തിലാണ് ലോക രാജ്യങ്ങള്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് മേല്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്.

പെട്രോള്‍, ഡീസല്‍ കാറുകളെ ബ്രിട്ടണ്‍ നിരോധിക്കുന്നു

അതേസമയം, പരിസ്ഥിതി സൗഹാര്‍ദ്ദമായ വിപണി ലക്ഷ്യമിട്ട് ഡീസല്‍, പെട്രോള്‍ വാഹനങ്ങളില്‍ നിന്നും നിര്‍മ്മാതാക്കള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവട് മാറുകയാണ്.

പെട്രോള്‍, ഡീസല്‍ കാറുകളെ ബ്രിട്ടണ്‍ നിരോധിക്കുന്നു

2019 ഓടെ എല്ലാ മോഡലുകളിലും ഇലക്ട്രിക് മോട്ടോര്‍ ഇടംപിടിക്കുമെന്ന് വോള്‍വോ ഇതിനകം വ്യക്തമാക്കി കഴിഞ്ഞു.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Brittian To ban Diesel, Petrol Cars. Read in Malayalam.
Story first published: Thursday, July 27, 2017, 12:50 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark