പെട്രോള്‍ പമ്പുകളില്‍ അരങ്ങേറുന്ന വമ്പന്‍ തട്ടിപ്പ് പുറത്ത്!; പമ്പ് ഉടമകളുടെ ഇന്ധനമോഷണം ഇങ്ങനെ

ഫ്യൂവല്‍ ഡിസ്‌പെന്‍സിംഗ് മെഷീനുകളില്‍ റിമോട്ട് കണ്‍ട്രോള്‍ ചിപ്പുകള്‍ ഉപയോഗിച്ച്, ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഇന്ധന അളവില്‍ ക്രമക്കേട് കാണിച്ചാണ് പമ്പുടമകള്‍ തട്ടിപ്പ് നടത്തുന്നത്.

By Dijo Jackson

തട്ടിപ്പുകള്‍ പലതരത്തിലാണ് ഇന്ത്യയില്‍ അരങ്ങ് വാഴുന്നത്. ചില തട്ടിപ്പുകള്‍ കാലങ്ങളോളം കാണാമറയത്ത് തുടരുമ്പോള്‍ ചില തട്ടിപ്പുകള്‍ ദിവസങ്ങളോ, മണിക്കൂറുകളോ മാത്രമായി ഒതുങ്ങുന്നു.

ശ്രദ്ധിക്കുക, പെട്രോള്‍ പമ്പുകളില്‍ അരങ്ങേറുന്ന വമ്പന്‍ തട്ടിപ്പ് പുറത്ത്!

ഇത്തരത്തില്‍ നീണ്ടകാലമായി കാണാമറയത്ത് തുടരുന്ന അമ്പരിപ്പിക്കുന്ന ഇന്ധന തട്ടിപ്പിന്റെ കഥയാണ് ഉത്തര്‍പ്രദേശില്‍ നിന്നും ഇപ്പോള്‍ ഉയരുന്നത്. വാഹന ഉപഭോക്താക്കള്‍ക്ക് ഒഴിച്ച് കൂടാന്‍ സാധിക്കാത്ത ഘടകമാണ് പെട്രോള്‍ പമ്പുകള്‍.

ശ്രദ്ധിക്കുക, പെട്രോള്‍ പമ്പുകളില്‍ അരങ്ങേറുന്ന വമ്പന്‍ തട്ടിപ്പ് പുറത്ത്!

അതിനാല്‍ പെട്രോള്‍ പമ്പുകളിലെ തട്ടിപ്പ് സാധ്യതകളെ പറ്റി നാം എന്നും ജാഗ്രത പുലര്‍ത്താറുണ്ട്.

ശ്രദ്ധിക്കുക, പെട്രോള്‍ പമ്പുകളില്‍ അരങ്ങേറുന്ന വമ്പന്‍ തട്ടിപ്പ് പുറത്ത്!

സിനിമകളിലൂടെയും മറ്റും കണ്ട് പരിചയിച്ച പെട്രോള്‍ പമ്പ് തട്ടിപ്പുകളെ ബഹുദൂരം പിന്നിലാക്കുകയാണ് സാങ്കേതികതയുടെ പിന്‍ബലത്തില്‍ ഉത്തര്‍പ്രദേശിലെ പമ്പുടമകള്‍.

ശ്രദ്ധിക്കുക, പെട്രോള്‍ പമ്പുകളില്‍ അരങ്ങേറുന്ന വമ്പന്‍ തട്ടിപ്പ് പുറത്ത്!

തലസ്ഥാനമായ ലഖ്‌നൗവിലെ പെട്രോള്‍ പമ്പുകളില്‍ ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക ദൗത്യ സേന നടത്തിയ മിന്നല്‍ പരിശോധനയില്‍ പുറത്ത് വന്നത് ഞെട്ടിക്കുന്ന പുത്തന്‍ ഇന്ധനതട്ടിപ്പ് രീതിയാണ്.

ശ്രദ്ധിക്കുക, പെട്രോള്‍ പമ്പുകളില്‍ അരങ്ങേറുന്ന വമ്പന്‍ തട്ടിപ്പ് പുറത്ത്!

ഫ്യൂവല്‍ ഡിസ്‌പെന്‍സിംഗ് മെഷീനുകളില്‍ റിമോട്ട് കണ്‍ട്രോള്‍ ഇലക്ട്രോണിക് ചിപ്പുകള്‍ ഉപയോഗിച്ച്, ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഇന്ധന അളവില്‍ ക്രമക്കേട് കാണിച്ചാണ് പമ്പുടമകള്‍ തട്ടിപ്പ് നടത്തുന്നത്.

ശ്രദ്ധിക്കുക, പെട്രോള്‍ പമ്പുകളില്‍ അരങ്ങേറുന്ന വമ്പന്‍ തട്ടിപ്പ് പുറത്ത്!

വെള്ളിയാഴ്ച നടന്ന മിന്നല്‍ പരിശോധനയില്‍ ഇന്ധനതട്ടിപ്പുമായി ബന്ധപ്പെട്ട് 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ശ്രദ്ധിക്കുക, പെട്രോള്‍ പമ്പുകളില്‍ അരങ്ങേറുന്ന വമ്പന്‍ തട്ടിപ്പ് പുറത്ത്!

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന തട്ടിപ്പ് രീതിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്.

ശ്രദ്ധിക്കുക, പെട്രോള്‍ പമ്പുകളില്‍ അരങ്ങേറുന്ന വമ്പന്‍ തട്ടിപ്പ് പുറത്ത്!

ഇലക്ട്രോണിക് ചിപ്പിന്റെ സഹായത്താല്‍ മീറ്റര്‍ റീഡിംഗില്‍ വ്യത്യാസം വരുത്താതെ തന്നെ പത്ത് ശതമാനത്തോളം ഇന്ധനം മോഷ്ടിക്കാന്‍ പമ്പുടമകള്‍ക്ക് സാധിക്കുന്നു.

ശ്രദ്ധിക്കുക, പെട്രോള്‍ പമ്പുകളില്‍ അരങ്ങേറുന്ന വമ്പന്‍ തട്ടിപ്പ് പുറത്ത്!

ഉദ്ദാഹരണത്തിന് ഒരു ലിറ്റര്‍ ഇന്ധനം അടിക്കാന്‍ വരുന്ന ഉപഭോക്താവിന് പമ്പുടമകള്‍ നല്‍കുക 900 മിലി ലിറ്റര്‍ ഇന്ധനം മാത്രമാണ്.

ശ്രദ്ധിക്കുക, പെട്രോള്‍ പമ്പുകളില്‍ അരങ്ങേറുന്ന വമ്പന്‍ തട്ടിപ്പ് പുറത്ത്!

2016 ലാണ് ഇന്ധന മോഷണവുമായി ബന്ധപ്പെട്ട് പ്രത്യേക ദൗത്യ സേനയ്ക്ക് ആദ്യമായി രഹസ്യവിവരം ലഭിക്കുന്നത്.

ശ്രദ്ധിക്കുക, പെട്രോള്‍ പമ്പുകളില്‍ അരങ്ങേറുന്ന വമ്പന്‍ തട്ടിപ്പ് പുറത്ത്!

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് തട്ടിപ്പ് സംഘവുമായി ബന്ധമുള്ള രവീന്ദര്‍ എന്ന ഇലക്ട്രീഷ്യനെ സേന തിരിച്ചറിയുന്നത്.

ശ്രദ്ധിക്കുക, പെട്രോള്‍ പമ്പുകളില്‍ അരങ്ങേറുന്ന വമ്പന്‍ തട്ടിപ്പ് പുറത്ത്!

ഫ്യൂവല്‍ ഡിസ്‌പെന്‍സിംഗ് മെഷീനുകളില്‍ റിമോട്ട് കണ്‍ട്രോള്‍ ചിപ്പുകള്‍ ഘടിപ്പിക്കുന്നത് രവീന്ദറാണെന്ന് ദൗത്യ സംഘം കണ്ടെത്തുകയായിരുന്നു.

ശ്രദ്ധിക്കുക, പെട്രോള്‍ പമ്പുകളില്‍ അരങ്ങേറുന്ന വമ്പന്‍ തട്ടിപ്പ് പുറത്ത്!

നീണ്ട കാലയളവിലെ നിരീക്ഷണത്തിന് ശേഷമാണ് രവീന്ദറിനെയും സംഘത്തെയും മിന്നല്‍ പരിശോധനയിലൂടെ പൊലീസ് ദൗത്യ സേന പിടികൂടിയത്. കഴിഞ്ഞ ആറ് വര്‍ഷമായി തട്ടിപ്പ് തുടരുകയായിരുന്നൂവെന്ന് രവീന്ദര്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി.

ശ്രദ്ധിക്കുക, പെട്രോള്‍ പമ്പുകളില്‍ അരങ്ങേറുന്ന വമ്പന്‍ തട്ടിപ്പ് പുറത്ത്!

3000 മുതല്‍ 40000 രൂപ നിരക്കില്‍ ഉത്തര്‍പ്രദേശിലെ വിവിധ പമ്പുടമകള്‍ക്ക് താന്‍ ഇലക്ട്രോണിക് ചിപ്പ് വില്‍പന നല്‍കിയതായി രവീന്ദര്‍ വെളിപ്പെടുത്തി.

ശ്രദ്ധിക്കുക, പെട്രോള്‍ പമ്പുകളില്‍ അരങ്ങേറുന്ന വമ്പന്‍ തട്ടിപ്പ് പുറത്ത്!

കാന്‍പൂരില്‍ നിന്നുമുള്ള കമ്പനിയില്‍ നിന്നുമാണ് രവീന്ദറിന് ചിപ്പ് ലഭിച്ചിരുന്നത്.

ശ്രദ്ധിക്കുക, പെട്രോള്‍ പമ്പുകളില്‍ അരങ്ങേറുന്ന വമ്പന്‍ തട്ടിപ്പ് പുറത്ത്!

തുടര്‍ന്ന് ഇയാള്‍ ആവശ്യക്കാരായ പമ്പുടമകള്‍ക്ക് ചിപ്പ് സ്ഥാപിച്ച് നല്‍കും. ചിപ്പിന്റെ അറ്റകുറ്റപ്പണിയും രവീന്ദര്‍ തന്നെയാണ് ഇക്കാലയളവില്‍ നടത്തിയിരുന്നത്.

ശ്രദ്ധിക്കുക, പെട്രോള്‍ പമ്പുകളില്‍ അരങ്ങേറുന്ന വമ്പന്‍ തട്ടിപ്പ് പുറത്ത്!

തട്ടിപ്പ് രീതി ഇങ്ങനെ-

ആദ്യം പമ്പിലെ ഫ്യൂവല്‍ ഡിസ്‌പെന്‍സിംഗ് മെഷീനിലെ അളവില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട സര്‍ക്കാര്‍ വിഭാഗത്തില്‍ പമ്പുടമകള്‍ പരാതി സമര്‍പ്പിക്കും.

ശ്രദ്ധിക്കുക, പെട്രോള്‍ പമ്പുകളില്‍ അരങ്ങേറുന്ന വമ്പന്‍ തട്ടിപ്പ് പുറത്ത്!

തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇന്ധന മെഷീനിലെ പ്ലാസ്റ്റിക് ബോക്‌സ് തുറക്കുന്ന അവസരത്തില്‍, ഉടമകള്‍ റിമോട്ട് കണ്‍ട്രോള്‍ ഇലക്ട്രോണിക് ചിപ്പ് സംവിധാനത്തിനുള്ളില്‍ സ്ഥാപിക്കും.

ശ്രദ്ധിക്കുക, പെട്രോള്‍ പമ്പുകളില്‍ അരങ്ങേറുന്ന വമ്പന്‍ തട്ടിപ്പ് പുറത്ത്!

പമ്പുകളില്‍ സ്ഥാപിച്ചിട്ടുള്ള വിവിധ ബോക്‌സുകള്‍ക്കായി വിവിധ തരത്തിലുള്ള ചിപ്പുകളാണ് നിര്‍മ്മിക്കപ്പെടുന്നത്.

ശ്രദ്ധിക്കുക, പെട്രോള്‍ പമ്പുകളില്‍ അരങ്ങേറുന്ന വമ്പന്‍ തട്ടിപ്പ് പുറത്ത്!

ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഫ്യൂവല്‍ ഡിസ്‌പെന്‍സിംഗ് മെഷീനുകള്‍ തുറക്കാന്‍ അധികാരമുള്ളത്.

ശ്രദ്ധിക്കുക, പെട്രോള്‍ പമ്പുകളില്‍ അരങ്ങേറുന്ന വമ്പന്‍ തട്ടിപ്പ് പുറത്ത്!

ഓരോ ചിപ്പിനും അതത് കോഡില്‍ ഒരുക്കിയ റിമോട്ട് കണ്‍ട്രോളുകളുമുണ്ട്. ചിപ്പ് സ്ഥാപിച്ച ശേഷം പമ്പിലെ മാനേജര്‍മാര്‍ റിമോട്ട് കണ്‍ട്രോള്‍ മുഖേന ഇന്ധനമോഷണത്തിന് നേതൃത്വം നല്‍കും.

ശ്രദ്ധിക്കുക, പെട്രോള്‍ പമ്പുകളില്‍ അരങ്ങേറുന്ന വമ്പന്‍ തട്ടിപ്പ് പുറത്ത്!

ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ ചിപ്പ് മുഖേനയുള്ള ഇന്ധനമോഷണ തട്ടിപ്പ് തുടരുന്നതായി പൊലീസ് ദൗത്യ സേന സംശയിക്കുന്നുണ്ട്.

ശ്രദ്ധിക്കുക, പെട്രോള്‍ പമ്പുകളില്‍ അരങ്ങേറുന്ന വമ്പന്‍ തട്ടിപ്പ് പുറത്ത്!

ഇത്തരത്തിലുള്ള തട്ടിപ്പ് രീതി രാജ്യവ്യാപകമാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

ശ്രദ്ധിക്കുക, പെട്രോള്‍ പമ്പുകളില്‍ അരങ്ങേറുന്ന വമ്പന്‍ തട്ടിപ്പ് പുറത്ത്!

നിലവില്‍ നാല് പെട്രോള്‍ പമ്പുടകള്‍ ഉള്‍പ്പെടെ 23 പേരെ പൊലീസ് ഇന്ധനതട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് എതിരെ ഏഴ് എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Most Read Articles

Malayalam
English summary
Petrol Pump owners caught using cheating chips to steal fuel. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X