കോമ്പസിലും നെക്‌സോണിലും തീരുന്നില്ല; ഇന്ത്യയില്‍ എത്താനിരിക്കുന്ന കോമ്പാക്ട് എസ്‌യുവികള്‍

Written By:

ഇന്ത്യയില്‍ ഇപ്പോള്‍ കോമ്പാക്ട് എസ്‌യുവി തരംഗമാണ്. ജീപ് കോമ്പസിന്റെ വരവോടെ സമവാക്യങ്ങള്‍ ആകെ മാറി മറിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ വിപണിയിലേക്കായി എക്‌സ്‌ക്ലൂസീവ് കോമ്പാക്ട് എസ്‌യുവികളെ രൂപകല്‍പന തിരക്കിലാണ് ഇന്ന് രാജ്യാന്തര നിര്‍മ്മാതാക്കള്‍ പോലും.

കോമ്പസിലും നെക്‌സോണിലും തീരുന്നില്ല; ഇന്ത്യയില്‍ എത്താനിരിക്കുന്ന കോമ്പാക്ട് എസ്‌യുവികള്‍

എന്തായാലും പുത്തന്‍ എസ്‌യുവി അവതാരങ്ങളുമായി നിര്‍മ്മാതാക്കള്‍ കളംനിറയുമ്പോള്‍, ആശയക്കുഴപ്പം ഉപഭോക്താക്കള്‍ക്കാണ് - ഏത് തെരഞ്ഞെടുക്കും?

എസ്‌യുവി സ്‌റ്റൈലിംഗ് വേണം എന്നാല്‍ സെഡാന്റെ ഡ്രൈവും ലഭിക്കണം - ഇന്ന് മിക്കവരുടെയും എസ്‌യുവി സങ്കല്‍പമാണിത്.

കോമ്പസിലും നെക്‌സോണിലും തീരുന്നില്ല; ഇന്ത്യയില്‍ എത്താനിരിക്കുന്ന കോമ്പാക്ട് എസ്‌യുവികള്‍

ഇതിനുള്ള ഉത്തരമാണ് കോമ്പാക്ട് എസ്‌യുവി അല്ലെങ്കില്‍ സബ് കോമ്പാക്ട് എസ്‌യുവി. ബജറ്റ് വിലയില്‍ പ്രീമിയം ഫീച്ചറുകളാണ് കോമ്പാക്ട് എസ്‌യുവികള്‍ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യന്‍ വിപണി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചില കോമ്പാക്ട് എസ്‌യുവികളെ പരിശോധിക്കാം-

Recommended Video - Watch Now!
Jeep Compass Launched In India | In Malayalam - DriveSpark മലയാളം
കോമ്പസിലും നെക്‌സോണിലും തീരുന്നില്ല; ഇന്ത്യയില്‍ എത്താനിരിക്കുന്ന കോമ്പാക്ട് എസ്‌യുവികള്‍

ടാറ്റ നെക്‌സോണ്‍

ടാറ്റയുടെ ഏറ്റവും മികച്ച കാറായി കോമ്പാക്ട് എസ്‌യുവി ചിത്രീകരിക്കപ്പെട്ടു കഴിഞ്ഞു. 2014 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച കോണ്‍സെപ്റ്റ് കാറിനെ അതേപടി യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ടാറ്റ.

കോമ്പസിലും നെക്‌സോണിലും തീരുന്നില്ല; ഇന്ത്യയില്‍ എത്താനിരിക്കുന്ന കോമ്പാക്ട് എസ്‌യുവികള്‍

ബ്രെസ്സ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, മഹീന്ദ്ര TUV300 മോഡലുകളാണ് നെക്‌സോണിന്റെ എതിരാളികള്‍. 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോചര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകളിലാണ് നെക്‌സോണ്‍ വന്നെത്തുക.

കോമ്പസിലും നെക്‌സോണിലും തീരുന്നില്ല; ഇന്ത്യയില്‍ എത്താനിരിക്കുന്ന കോമ്പാക്ട് എസ്‌യുവികള്‍

ഇരു എഞ്ചിന്‍ വേര്‍ഷനുകളും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലാണ് ലഭ്യമാവുക. അതേസമയം, 2018 ഓടെ നെക്‌സോണിന്റെ എഎംടി വേര്‍ഷനെയും ടാറ്റ അവതരിപ്പിക്കും.

വരവ് — സെപ്തംബര്‍ 2017 (പ്രതീക്ഷ)

വില — 6.5 ലക്ഷം മുതല്‍ 8.5 രൂപ വരെ (പ്രതീക്ഷ)

കോമ്പസിലും നെക്‌സോണിലും തീരുന്നില്ല; ഇന്ത്യയില്‍ എത്താനിരിക്കുന്ന കോമ്പാക്ട് എസ്‌യുവികള്‍

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

സബ് കോമ്പാക്ട് എസ്‌യുവികളെ ഇന്ത്യയ്ക്ക് പരിചയപ്പെടുത്തി തന്നത് ഫോര്‍ഡാണ്. ഇന്ത്യയിലെ ആദ്യ സബ് കോമ്പാക്ട് എസ്‌യുവിയാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്.

കോമ്പസിലും നെക്‌സോണിലും തീരുന്നില്ല; ഇന്ത്യയില്‍ എത്താനിരിക്കുന്ന കോമ്പാക്ട് എസ്‌യുവികള്‍

ആറ് എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്ന ഏക കോമ്പാക്ട് എസ്‌യുവി കൂടിയാണ് ഇക്കോസ്‌പോര്‍ട്. എന്നാല്‍ മാരുതി ബ്രെസ്സയും, മഹീന്ദ്ര TUV300 ഉം വിപണിയില്‍ ശക്തമായതോടെ ഇക്കോസ്‌പോര്‍ടിന് കാലിടറി.

കോമ്പസിലും നെക്‌സോണിലും തീരുന്നില്ല; ഇന്ത്യയില്‍ എത്താനിരിക്കുന്ന കോമ്പാക്ട് എസ്‌യുവികള്‍

ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റിലൂടെ വമ്പന്‍ തിരിച്ച് വരവാണ് ഫോര്‍ഡ് ലക്ഷ്യമിടുന്നത്.

ഫ്രണ്ട് പ്രൊഫൈല്‍ മാറ്റമാണ് 2017 ഇക്കോസ്‌പോര്‍ടിന്റെ ഹൈലൈറ്റ്. നിലവിലുള്ള സ്പ്ലിറ്റ് ഗ്രില്ലില്‍ നിന്നും വ്യത്യസ്തമായ ഇന്റഗ്രേറ്റഡ് ഗ്രില്ലാണ് പുതിയ മോഡലില്‍ ഇടംപിടിക്കുക.

കോമ്പസിലും നെക്‌സോണിലും തീരുന്നില്ല; ഇന്ത്യയില്‍ എത്താനിരിക്കുന്ന കോമ്പാക്ട് എസ്‌യുവികള്‍

ഇന്റീരിയറിലും അടിമുടി മാറ്റമാണ് ഫോര്‍ഡ് നല്‍കിയിട്ടുള്ളത്. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റിയോടെയുള്ള പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇന്റീരിയറിന്റെ സവിശേഷതയാണ്.

കോമ്പസിലും നെക്‌സോണിലും തീരുന്നില്ല; ഇന്ത്യയില്‍ എത്താനിരിക്കുന്ന കോമ്പാക്ട് എസ്‌യുവികള്‍

എഞ്ചിന്‍ മുഖത്ത് ഏറെ മാറ്റങ്ങളില്ലാതെയാകും 2017 ഇക്കോസ്‌പോര്‍ട് എത്തുക. അതേസമയം, പുതിയ ഡ്രാഗണ്‍ പെട്രോള്‍ എഞ്ചിനെ ഇക്കോസ്‌പോര്‍ടില്‍ ഫോര്‍ഡ് അവതരിപ്പിച്ചേക്കും.

വരവ് — സെപ്തംബര്‍ - ഓക്ടോബര്‍ 2017 (പ്രതീക്ഷ)

വില — 7 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ (പ്രതീക്ഷ)

കോമ്പസിലും നെക്‌സോണിലും തീരുന്നില്ല; ഇന്ത്യയില്‍ എത്താനിരിക്കുന്ന കോമ്പാക്ട് എസ്‌യുവികള്‍

റെനോ ക്യാപ്ച്ചര്‍

എന്താണ് എസ്‌യുവി എന്ന് ഇന്ത്യന്‍ ജനത പഠിച്ചത് റെനോ അവതരിപ്പിച്ച ഡസ്റ്ററിലൂടെയാണ്. ഡസ്റ്ററിന്റെ ഡയനാമിക് റൈഡും ഹാന്‍ഡ്‌ലിംഗും ഇന്ത്യന്‍ ജനതയ്ക്ക് പുതുഅനുഭവമേകി. ഇനി റെനോ അവതരിപ്പിക്കാനിരിക്കുന്ന പുതിയ ക്യാപ്ച്ചര്‍ എന്തൊക്കെ സര്‍പ്രൈസ് ഒരുക്കുമെന്ന ആകാംഷയിലാണ് വിപണി.

കോമ്പസിലും നെക്‌സോണിലും തീരുന്നില്ല; ഇന്ത്യയില്‍ എത്താനിരിക്കുന്ന കോമ്പാക്ട് എസ്‌യുവികള്‍

ഡസ്റ്ററിന് മുകളില്‍ ഇടംപിടിക്കുന്ന ക്യാപ്ച്ചര്‍ എസ്‌യുവി, മഹീന്ദ്ര XUV500 നോടും ഹ്യുണ്ടായി ക്രെറ്റ ടോപ് വേരിയന്റുകളോടും ഏറ്റുമുട്ടും. ജീപ് കോമ്പസിന്റെ എന്‍ട്രി വേരിയന്റുകള്‍ക്കും ക്യാപ്ച്ചര്‍ ഭീഷണിയേകും.

കോമ്പസിലും നെക്‌സോണിലും തീരുന്നില്ല; ഇന്ത്യയില്‍ എത്താനിരിക്കുന്ന കോമ്പാക്ട് എസ്‌യുവികള്‍

ഡസ്റ്റര്‍ എസ്‌യുവിയുടെ സമാന പ്ലാറ്റ്‌ഫോമിലും എഞ്ചിനിലുമാകും പുതിയ ക്യാപ്ച്ചറും വന്നെത്തുക. ഇന്റീരിയറിന് ലഭിക്കുന്ന പ്രീമിയം ഫീച്ചറുകളാണ് മോഡലിനെ വേറിട്ട് നിര്‍ത്തുക. 2.0 ലിറ്റര്‍ എഞ്ചിന്‍ ഓപ്ഷനും ക്യാപ്ച്ചറില്‍ റെനോ നല്‍കിയേക്കും.

വരവ് — ഡിസംബര്‍ 2017 (പ്രതീക്ഷ)

വില — 15 ലക്ഷം രൂപ മുതല്‍ 18 ലക്ഷം രൂപ വരെ (പ്രതീക്ഷ)

കോമ്പസിലും നെക്‌സോണിലും തീരുന്നില്ല; ഇന്ത്യയില്‍ എത്താനിരിക്കുന്ന കോമ്പാക്ട് എസ്‌യുവികള്‍

മാരുതി സുസൂക്കി എസ്-ക്രോസ്

ഇതെന്താണ് ക്രോസ്ഓവര്‍, കോമ്പാക്ട് എസ്‌യുവികളുടെ പട്ടികയില്‍ എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം. എസ്‌യുവി പരിവേഷം ആഗ്രഹിക്കുന്ന സെഡാന്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് എസ്-ക്രോസിനെ മാരുതി അവതരിപ്പിച്ചിട്ടുള്ളത്.

കോമ്പസിലും നെക്‌സോണിലും തീരുന്നില്ല; ഇന്ത്യയില്‍ എത്താനിരിക്കുന്ന കോമ്പാക്ട് എസ്‌യുവികള്‍

പ്രീമിയം ഫീച്ചറുകള്‍ക്ക് ഒപ്പം കരുത്തേറിയ എഞ്ചിനാണ് എസ്-ക്രോസിന്റെ സവിശേഷത. നിലവിലുള്ള മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റാണ് ഇനി വരാനിരിക്കുന്ന 2017 എസ്-ക്രോസ്.

കോമ്പസിലും നെക്‌സോണിലും തീരുന്നില്ല; ഇന്ത്യയില്‍ എത്താനിരിക്കുന്ന കോമ്പാക്ട് എസ്‌യുവികള്‍

ഫെയ്‌സ് ലിഫ്റ്റ് വേര്‍ഷന്റെ എസ്‌യുവി മുഖഛായ ഇത്തവണ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയം. ഗ്രില്ലിന് ലഭിച്ച ക്രോം ഫിനിഷും, പുതിയ മസ്‌കുലാര്‍ ബോണറ്റും മോഡലിന് പ്രീമിയം മുഖം നല്‍കുന്നു.

കോമ്പസിലും നെക്‌സോണിലും തീരുന്നില്ല; ഇന്ത്യയില്‍ എത്താനിരിക്കുന്ന കോമ്പാക്ട് എസ്‌യുവികള്‍

നിലവിലുള്ള 1.3 ലിറ്റര്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ തന്നെയാകും പുതിയ മോഡലിലും ഇടംപിടിക്കുക. അതേസമയം, 110 bhp കരുത്തേകുന്ന ബൂസ്റ്റര്‍ജെറ്റ് എഞ്ചിനും 2017 എസ്-ക്രോസില്‍ മാരുതി ലഭ്യമാക്കാന്‍ സാധ്യതയുണ്ട്.

വരവ് - ഓക്ടോബര്‍ 2017 (പ്രതീക്ഷ)

വില - 8 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ (പ്രതീക്ഷ)

കോമ്പസിലും നെക്‌സോണിലും തീരുന്നില്ല; ഇന്ത്യയില്‍ എത്താനിരിക്കുന്ന കോമ്പാക്ട് എസ്‌യുവികള്‍

ഇവര്‍ക്ക് പുറമെ, മൈക്രോ എസ് യുവി ടാഗുമായി മഹീന്ദ്ര KUV100 ഉം വിപണിയില്‍ എത്താനിരിക്കുകയാണ്. ഹ്യുണ്ടായി, ഡാറ്റ്‌സന്‍, മഹീന്ദ്ര ഉള്‍പ്പെടുന്ന നിര്‍മ്മാതാക്കള്‍ 2018 ഓടെ പുത്തന്‍ മോഡലുകളെ കോമ്പാക്ട് എസ്‌യുവി ശ്രേണിയിലേക്കായി അവതരിപ്പിക്കും.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Upcoming Compact SUVs In India. Read in Malayalam.
Story first published: Saturday, August 12, 2017, 12:20 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark