ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും ഫോര്‍ച്യൂണറിനും അപ്‌ഡേറ്റഡ് പതിപ്പുകള്‍ എത്തി

By Dijo Jackson

ഉത്സവകാലത്തിന് ടൊയോട്ടയും ഒരുങ്ങി. ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ എസ്‌യുവി എന്നീ ബെസ്റ്റ് സെല്ലിംഗ് മോഡലുകളുടെ അപ്‌ഡേറ്റഡ് പതിപ്പിനെ ടൊയോട്ട ഇന്ത്യയില്‍ പുറത്തിറക്കി.

ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും ഫോര്‍ച്യൂണറിനും അപ്‌ഡേറ്റഡ് പതിപ്പുകള്‍ എത്തി

17 ഇഞ്ച് റിമ്മുകളുമായാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി കടന്നു വന്നത്. എന്നാല്‍ ഉപഭോക്താക്കളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ 16 ഇഞ്ച് റിമ്മുകളിലേക്ക് ടൊയോട്ട ഇന്നോവ ചുവട് മാറി.

ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും ഫോര്‍ച്യൂണറിനും അപ്‌ഡേറ്റഡ് പതിപ്പുകള്‍ എത്തി

പക്ഷെ മോശം റോഡ് സാഹചര്യങ്ങളും അമിത ഭാരവും ടയര്‍ തകരാറിന് തുടരെ കാരണമാകുന്നുവെന്ന ഉപഭോക്താക്കളുടെ പരാതി ടൊയോട്ടയെ വിടാതെ പിന്തുടര്‍ന്നു.

ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും ഫോര്‍ച്യൂണറിനും അപ്‌ഡേറ്റഡ് പതിപ്പുകള്‍ എത്തി

അതിനാല്‍ ദൃഢതയാര്‍ന്ന സൈഡ്‌വാള്‍ ടയറുകള്‍ക്ക് ഒപ്പമുള്ള 17 ഇഞ്ച് അലോയികളെയാണ് ഇന്നോവ ക്രിസ്റ്റയുടെ അപ്‌ഡേറ്റഡ് പതിപ്പില്‍ ഇത്തവണ ടൊയോട്ട നല്‍കിയിരിക്കുന്നത്.

ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും ഫോര്‍ച്യൂണറിനും അപ്‌ഡേറ്റഡ് പതിപ്പുകള്‍ എത്തി

പുതിയ ഇന്നോവ ക്രിസ്റ്റയുടെ ടോപ് വേരിയന്റില്‍ മാത്രമാണ് വലുപ്പമേറിയ അലോയ് റിമ്മുകളെ ടൊയോട്ട ഒരുക്കിയിരിക്കുന്നത്. അതേസമയം, ഇന്നോവയുടെ ടൂറിംഗ് സ്‌പോര്‍ട് പതിപ്പില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായാണ് 17 ഇഞ്ച് റിമ്മുകള്‍ ഇടംപിടിക്കുന്നതും.

Recommended Video

Tata Nexon Review: Expert Review Of Tata Nexon | In Malayalam - DriveSpark മലയാളം
ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും ഫോര്‍ച്യൂണറിനും അപ്‌ഡേറ്റഡ് പതിപ്പുകള്‍ എത്തി

ഇന്നോവ ക്രിസ്റ്റയുടെയും, ഫോര്‍ച്യൂണറിന്റെയും ഓട്ടോമറ്റിക് വേരിയന്റുകള്‍ക്ക് ഓട്ടോമാറ്റിക് എഞ്ചിന്‍ സ്റ്റാര്‍ട്ട്-സ്‌റ്റോപ് ഫീച്ചറും അപ്‌ഡേഷന്റെ ഭാഗമായി ടൊയോട്ട നല്‍കിയിട്ടുണ്ട്.

ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും ഫോര്‍ച്യൂണറിനും അപ്‌ഡേറ്റഡ് പതിപ്പുകള്‍ എത്തി

ഒരു നിശ്ചിത സമയത്തിന് ശേഷവും വാഹനം നിശ്ചലമെങ്കിൽ, സ്റ്റാര്‍ട്ട്-സ്‌റ്റോപ് ടെക്‌നോളജി മുഖേന എഞ്ചിന്‍ താനെ ഓഫാകും. ഇന്ധനക്ഷമതയില്‍ നേരിയ വര്‍ധനവിന് സ്റ്റാര്‍ട്ട്-സ്റ്റോപ് ടെക്‌നോളജി വഴിതെളിക്കുമെന്നാണ് ടൊയോട്ടയുടെ വാദം.

ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും ഫോര്‍ച്യൂണറിനും അപ്‌ഡേറ്റഡ് പതിപ്പുകള്‍ എത്തി

മൈക്രോ-ഹൈബ്രിഡ് മോഡലുകളില്‍ മഹീന്ദ്രയും ഈ സമാന ടെക്‌നോളജി ഒരുക്കുന്നുണ്ട്.

ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും ഫോര്‍ച്യൂണറിനും അപ്‌ഡേറ്റഡ് പതിപ്പുകള്‍ എത്തി

എന്നാല്‍ ഇരു മോഡലുകളെയും മൈക്രോ ഹൈബ്രിഡായി മുദ്രകുത്താന്‍ ടൊയോട്ടയ്ക്ക് താത്പര്യമില്ല. ഒരുപക്ഷെ കാമ്രി, പ്രിയുസ് എന്നീ യഥാര്‍ത്ഥ ഹൈബ്രിഡുകളുടെ വില്‍പനയെ ഈ നീക്കം ബാധിച്ചേക്കും എന്ന ഭയമാകാം കാരണം.

ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും ഫോര്‍ച്യൂണറിനും അപ്‌ഡേറ്റഡ് പതിപ്പുകള്‍ എത്തി

റിയര്‍-സീറ്റ് സെന്റര്‍ ആംറെസ്റ്റ്, ഡ്രൈവര്‍-സീറ്റ് ഹൈറ്റ് അഡ്ജസ്റ്റര്‍, റിയര്‍ എയര്‍-കണ്ടീഷണിംഗ് വെന്റുകള്‍ ഉള്‍പ്പെടുന്നതാണ് ഇന്നോവ ക്രിസ്റ്റ ബേസ് വേരിയന്റ് GX ന്റെ അപ്‌ഡേറ്റഡ് ഫീച്ചറുകള്‍.

ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും ഫോര്‍ച്യൂണറിനും അപ്‌ഡേറ്റഡ് പതിപ്പുകള്‍ എത്തി

ഇന്നോവ ക്രിസ്റ്റയുടെ V വേരിയന്റില്‍ ജിപിഎസ് നാവിഗേഷന്‍ സിസ്റ്റവും പുതുതായി ഒരുങ്ങിയിട്ടുണ്ട്. ഉത്സവകാലത്തിന് മുന്നോടിയായുള്ള പുതിയ നീക്കം, വില്‍പനയെ സ്വാധീനിക്കുമെന്ന പ്രതീക്ഷയിലാണ് ടൊയോട്ട.

Most Read Articles

Malayalam
കൂടുതല്‍... #ടോയോട്ട #toyota #new launches #suv #muv
English summary
Updated Toyota Innova Crysta And Fortuner Launched In India. Read in Malayalam.
Story first published: Tuesday, September 12, 2017, 12:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X