റോള്‍സ് റോയ്‌സിനെ ഒരു ദിവസം മാത്രം സ്വന്തമാക്കിയ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ

Written By:

മുമ്പ്, റോള്‍സ് റോയ്‌സിന്റെ മാനം കെടുത്തിയ ഇന്ത്യന്‍ രാജാക്കന്മാരെ കുറിച്ച് ഇവിടെ ചര്‍ച്ച ചെയ്തിട്ടുണ്ട്. തങ്ങള്‍ക്ക് ഏറ്റ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആഢംബരത്തിന്റെ അവസാന വാക്കായ റോള്‍സ് റോയ്‌സിനെ, വെറും മാലിന്യം കോരാനുള്ള ഉപാധിയാക്കി മാറ്റിയ മഹാരാജാക്കന്‍മാര്‍.

To Follow DriveSpark On Facebook, Click The Like Button
റോള്‍സ് റോയ്‌സിനെ ഒരു ദിവസം മാത്രം സ്വന്തമാക്കിയ മലയാളി

റോള്‍സ് റോയ്‌സ് ചരിത്രത്തിലെ കറുത്താധ്യയങ്ങളായാണ് മഹാരാജാക്കന്മാരുടെ വൈരാഗ്യത്തില്‍ കുറിക്കപ്പെട്ടത്. ഇത് പഴയ ചരിത്രം. എന്നാല്‍ ഇപ്പോള്‍ ഒരു റോള്‍സ് റോയ്‌സ് ലഭിച്ചാല്‍ വേണ്ടെന്ന് വെയ്ക്കാന്‍ ആരെങ്കിലും തയ്യാറാകുമോ?

റോള്‍സ് റോയ്‌സിനെ ഒരു ദിവസം മാത്രം സ്വന്തമാക്കിയ മലയാളി

സമ്പന്നരില്‍ സമ്പന്നര്‍ പോലും ഒരു റോള്‍സ് റോയ്‌സ് മോഡലിനെ സ്വന്തമാക്കാന്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ്.

റോള്‍സ് റോയ്‌സിനെ ഒരു ദിവസം മാത്രം സ്വന്തമാക്കിയ മലയാളി

എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് പാരമ്പര്യത്തിന്റെയും, ആഢംബരത്തിന്റെയും, പ്രൗഢിയുടെയും മുഖമുദ്രയായ ഇതേ റോള്‍ റോയ്‌സ് കാറിനെ ഒരു ദിവസത്തേക്ക് സ്വന്തമാക്കി വേണ്ടെന്ന് വെച്ച ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കഥ അറിയുമോ?

റോള്‍സ് റോയ്‌സിനെ ഒരു ദിവസം മാത്രം സ്വന്തമാക്കിയ മലയാളി

പ്രശസ്ത കാര്‍പ്രേമിയായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ, 2012 ല്‍ തനിക്ക് ഉപഹാരമായി ലഭിച്ച റോള്‍സ് റോയ്‌സ് സ്‌പെഷ്യല്‍ എഡിഷന്‍ ഫാന്റം മോഡലിനെയാണ് ഒരു ദിവസത്തേക്ക് മാത്രമായി സ്വന്തമാക്കിയത്.

റോള്‍സ് റോയ്‌സിനെ ഒരു ദിവസം മാത്രം സ്വന്തമാക്കിയ മലയാളി

സംഭവം ഇങ്ങനെ

2012 മാര്‍ച്ച് 18 ന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ 90 ആം ജന്മദിനത്തില്‍, ബംഗളൂരു ആസ്ഥാനമായ വ്യവസായി പുരുഷോത്തം റെഡ്ഡിയാണ് റോള്‍സ് റോയ്‌സ് സ്‌പെഷ്യല്‍ ഫാന്റം എഡിഷനെ ഉപഹാരമായി സമര്‍പ്പിച്ചത്.

റോള്‍സ് റോയ്‌സിനെ ഒരു ദിവസം മാത്രം സ്വന്തമാക്കിയ മലയാളി

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഫൗണ്ടേഷന്റെ വൈസ് ചെയര്‍മാനാണ് പുരുഷോത്തം റെഡ്ഡി.

റോള്‍സ് റോയ്‌സിനെ ഒരു ദിവസം മാത്രം സ്വന്തമാക്കിയ മലയാളി

ആഢംബര കാര്‍ ശേഖരമുള്ള റെഡ്ഡി, ഉപഹാരം സ്വീകരിക്കാന്‍ അപേക്ഷിച്ചെങ്കിലും തനിക്ക് സ്വന്തമായി ധാരാളം വാഹനമുണ്ടെന്ന് അറിയിച്ച് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അത് നിരാകരിക്കുകയായിരുന്നു.

റോള്‍സ് റോയ്‌സിനെ ഒരു ദിവസം മാത്രം സ്വന്തമാക്കിയ മലയാളി

എന്നാല്‍ തുടരെയുള്ള റെഡ്ഡിയുടെ നിര്‍ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ റോള്‍സ് റോയ്‌സ് ഫാന്റം കാറിനെ ഒരു ദിവസം മാത്രം ഉപയോഗിച്ച് തിരിച്ച് നല്‍കാമെന്ന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തീരുമാനിക്കുകയായിരുന്നു.

റോള്‍സ് റോയ്‌സിനെ ഒരു ദിവസം മാത്രം സ്വന്തമാക്കിയ മലയാളി

റോള്‍സ് റോയ്‌സ് ഫാന്റം

റോള്‍സ് റോയ്‌സ് നിരയിലെ കരുത്തുറ്റ മോഡലാണ് റോള്‍സ് റോയ്‌സ് ഫാന്റം. ബുള്ളറ്റ് പ്രൂഫിങ്ങോട് കൂടിയെത്തുന്ന ഫാന്റത്തിന് പകിട്ടേകുന്നത് വൈറ്റ് ഗോള്‍ഡില്‍ തീര്‍ത്ത റിമ്മുകളാണ്.

റോള്‍സ് റോയ്‌സിനെ ഒരു ദിവസം മാത്രം സ്വന്തമാക്കിയ മലയാളി

അതേസമയം, റോള്‍സ് റോയ്‌സിന്റെ പ്രശസ്ത എംബ്ലമായ സ്പിരിറ്റ് ഓഫ് എക്സ്റ്റസി, പൂര്‍ണമായും പ്ലാറ്റിനത്തിലാണ് ഒരുക്കിയിട്ടുള്ളത്.

റോള്‍സ് റോയ്‌സിനെ ഒരു ദിവസം മാത്രം സ്വന്തമാക്കിയ മലയാളി

ബ്രിട്ടീഷ് ഉപഭോക്താവിന് വേണ്ടി റോള്‍സ് റോയ്‌സ് ഒരുക്കിയ സ്‌പെഷ്യല്‍ എഡിഷന്‍ ഫാന്റം മോഡലിനെ പുരുഷോത്തം റെഡ്ഡി സ്വന്തമാക്കുകയായിരുന്നു.

റോള്‍സ് റോയ്‌സിനെ ഒരു ദിവസം മാത്രം സ്വന്തമാക്കിയ മലയാളി

17 വയസ്സ് മുതലാണ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ കാറുകള്‍ ഓടിച്ച് തുടങ്ങിയിരുന്നത്.

റോള്‍സ് റോയ്‌സിനെ ഒരു ദിവസം മാത്രം സ്വന്തമാക്കിയ മലയാളി

1955 മെര്‍സീഡിസ് 180D, 1975 മെര്‍സീഡിസ് 220S, 1975 മോഡല്‍ വാലിയന്റ് എന്നിങ്ങനെയുള്ള അത്യപൂര്‍വ്വ വിന്റേജ് കളക്ഷനും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയ്ക്ക് ഉണ്ടായിരുന്നു.

റോള്‍സ് റോയ്‌സിനെ ഒരു ദിവസം മാത്രം സ്വന്തമാക്കിയ മലയാളി

2013 ഡിസംബര്‍ 16 ന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അന്തരിച്ചു.

Images via: Teambhp

English summary
The kerala who owned Rolls Royce Phantom for one day in Malayalam.
Story first published: Monday, March 27, 2017, 13:16 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark