തിരികെ വിളിച്ച വാഹനങ്ങളുടെ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഇനി എളുപ്പം നേടാം

Written By:

സാങ്കേതിക തകരാറുകളുടെ അടിസ്ഥാന്തതില്‍ കാറുകളെയും ബൈക്കുകളെയും നിര്‍മ്മാതാക്കള്‍ തിരിച്ച് വിളിക്കുന്നത് പതിവാണ്. മിക്കപ്പോഴും വാര്‍ത്താ മാധ്യമങ്ങള്‍ മുഖേനയാണ് അതത് കാറുകളെ നിര്‍മ്മാതാക്കള്‍ തിരികെ വിളിച്ചിട്ടുള്ള കാര്യം മിക്ക ഉപഭോക്താക്കളും അറിയുന്നത്.

To Follow DriveSpark On Facebook, Click The Like Button
തിരികെ വിളിച്ച വാഹനങ്ങളുടെ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഇനി എളുപ്പം നേടാം

എന്റെ കാര്‍/ബൈക്കും പട്ടികയില്‍ ഉണ്ടോ? മോഡലുകളെ തിരികെ വിളിച്ചുവെന്ന വാര്‍ത്ത അറിയുന്നത് മുതല്‍ ഉപഭോക്താക്കള്‍ ചോദിക്കുന്ന ചോദ്യമാണ്. എന്തായാലും ഇനി വിഷമിക്കേണ്ട.

തിരികെ വിളിച്ച വാഹനങ്ങളുടെ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഇനി എളുപ്പം നേടാം

ഇന്ത്യയില്‍ നിര്‍മ്മാതാക്കള്‍ തിരികെ വിളിക്കുന്ന വാഹനങ്ങളുടെ പൂര്‍ണ പട്ടിക, തത്സമയം വെബ്‌സൈറ്റില്‍ ലഭ്യമാക്കാന്‍ ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളുടെ സംഘടന, സിയാം (SIAM) തീരുമാനിച്ചു.

തിരികെ വിളിച്ച വാഹനങ്ങളുടെ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഇനി എളുപ്പം നേടാം

വാഹനങ്ങളുടെ തിരികെ വിളിക്കല്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഏവര്‍ക്കും സിയാം വെബ്‌സൈറ്റില്‍ നിന്നും നേടാം.

Recommended Video
Datsun redi-GO 1-Litre Review In Malayalam - DriveSpark മലയാളം
തിരികെ വിളിച്ച വാഹനങ്ങളുടെ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഇനി എളുപ്പം നേടാം

തിരികെ വിളിക്കാനുള്ള കാരണം, തിരികെ വിളിച്ച തിയ്യതി, മോഡല്‍, ഉത്പാദന വര്‍ഷം, തിരികെ വിളിച്ച വഹനങ്ങളുടെ എണ്ണം മുതലായ വിവരങ്ങളാണ് വെബ്‌സൈറ്റ് ലഭ്യമാക്കുക.

തിരികെ വിളിച്ച വാഹനങ്ങളുടെ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഇനി എളുപ്പം നേടാം

2012 ഓക്ടോബര്‍ മുതലുള്ള വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സിയാം വെബ്‌സൈറ്റ് നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് കാറിന്‍ വിവരങ്ങള്‍ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാന്‍ അവസരം ലഭിക്കും.

തിരികെ വിളിച്ച വാഹനങ്ങളുടെ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഇനി എളുപ്പം നേടാം

സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പനകളില്‍ സിയാമിന്റെ പുതിയ നടപടി ഏറെ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തല്‍.

English summary
Car And Bike Recall Information Now Easily Available For Customers. Read in Malayalam.
Story first published: Tuesday, September 12, 2017, 13:04 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark