വാഹന ലൈസൻസ്, രജിസ്ട്രേഷൻ തുക കൂത്തനെ വർധിച്ചു...

Written By:

കേന്ദ്ര സർക്കാർ മോട്ടോർ വാഹനങ്ങളുടെ ലൈസൻസ്, രജിസ്ട്രേഷൻ നിരക്കുകൾ വർധിപ്പിച്ചു. നിരക്കുകൾ വർധിപ്പിച്ചപ്പോൾ ഒരു ഡ്രൈവറിന് ലൈസന്‍സ് പുതുക്കാനുള്ള നിരക്ക് 50ല്‍ നിന്ന് 200 രൂപയാക്കി മാറ്റി.

വാഹന ലൈസൻസ്, രജിസ്ട്രേഷൻ തുക കൂത്തനെ വർധിച്ചു...

പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നിരക്കില്‍ പത്തിരട്ടിയോളം വർധനവ് ഏർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഡ്രൈവിംഗ് സ്‌കൂളുകളുടെ റജിസ്‌ട്രേഷന്‍ നിരക്ക് 2,500ല്‍ നിന്ന് 10,000 രൂപയാക്കി വര്‍ധിപ്പിച്ചു.

വാഹന ലൈസൻസ്, രജിസ്ട്രേഷൻ തുക കൂത്തനെ വർധിച്ചു...

ഇറക്കുമതി ചെയ്ത കാറുകളുടെയും ബൈക്കുകളുടേയും നിരക്കും റജിസ്‌ട്രേഷന്‍ തുകയും വര്‍ധിപ്പിച്ചിട്ടുണ്ട്. ബൈക്ക് നിരക്ക് 200ല്‍ നിന്ന് 1500ന് മുകളിലേക്കും കാർ നിരക്ക് 800ൽ നിന്നും 5000 രൂപയുമാക്കി ഉയർത്തി.

പുതുക്കിയ നിരക്കുകൾ ഇപ്രകാരം:

പുതുക്കിയ നിരക്കുകൾ ഇപ്രകാരം:

  • ലേണേഴ്‌സ് ലൈസന്‍സ് ഫീസ് 30-ല്‍നിന്ന് 150രൂപ
  • ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് 50-ൽ നിന്നു 200 രൂപ
  • രാജ്യാന്തര ഡ്രൈവിങ് പെര്‍മിറ്റ് നിരക്ക് 500-ല്‍നിന്ന് 1000 രൂപ
  • ഡ്രൈവിങ് സ്‌കൂളുകളുടെ ലൈസന്‍സ് പുതുക്കുന്നതിനുള്ള തുക 2500-ല്‍ നിന്ന് 5,000 രൂപ
  • മുചക്ര വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ ഫീസ് 300-ല്‍നിന്ന് 1000 രൂപ
  • ബസുകള്‍, ചരക്കുലോറി എന്നിവയുടെ നിരക്ക് 600-ല്‍ നിന്ന് 1500 രൂപ
  • ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് ഫീസ് 2500-ല്‍ നിന്ന് 5000രൂപ

വാഹന നിരക്കിനെ കുറിച്ചൊന്നും വേവലാതിപ്പെട്ടിരിക്കേണ്ട സമയമില്ല. എന്തെന്നാൽ പുതുപുത്തൻ സ്വിഫ്റ്റിൽ ഒരെണ്ണം സ്വന്തമാക്കാനുള്ള സമയമായിരിക്കുന്നു. ഇന്ത്യൻ വിപണിയെ തന്നെ മാറ്റി മറിച്ച പുത്തൻ സ്വിഫ്റ്റ് ഗ്യാലറിയിലേക്ക്...

   

 

കൂടുതല്‍... #മാരുതി #maruti
English summary
Driving Licence And Vehicle Registration Prices Hiked
Please Wait while comments are loading...

Latest Photos