ഒറ്റ ചാർജ്ജിൽ 643കിലോമീറ്റർ ഓടും ഈ ഇലക്ട്രിക് ബൈക്ക്...

Written By:

യുകെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ് കമ്പനിയായ വിഗോ മോട്ടോർസൈക്കിൾസ് ഒറ്റ ചാർജ്ജിൽ 643കിലോമീറ്റർ ഓടാൻ സാധിക്കുന്ന ഒരു ഇലക്ട്രിക് ബൈക്കിനെ പുറത്തിറക്കി. സൂപ്പർബൈക്കുകളുടെ മോഡലിലാണ് ഈ ഇലക്ട്രിക് ബൈക്ക് നിർമാണം എന്നുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

To Follow DriveSpark On Facebook, Click The Like Button
ഒറ്റ ചാർജ്ജിൽ 643കിലോമീറ്റർ ഓടും ഈ ഇലക്ട്രിക് ബൈക്ക്...

ഒമ്പതു മാസത്തിനുള്ളിൽ ഈ ബൈക്കിനെ വിപണിയിൽ അവതരിപ്പിക്കാൻ സാധിക്കുമെന്നുള്ള പ്രതീക്ഷയിലാണ് കമ്പനി. ‍ഡിസൈനിനെ കുറിച്ച് പറയുകയാണെങ്കിൽ വളരെ വേഗതയിൽ ചീറിപ്പായുന്ന സൂപ്പർബൈക്കിന്റെ പരിവേഷമാണ് ഈ ഇലക്ട്രിക് ബൈക്കിനുള്ളത്.

ഒറ്റ ചാർജ്ജിൽ 643കിലോമീറ്റർ ഓടും ഈ ഇലക്ട്രിക് ബൈക്ക്...

മണിക്കൂറിൽ 290 കിലോമീറ്റർ വേഗതയിൽ പായാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്ന ഈ ഇലക്ട്രിക് ബൈക്കിന് 120 ബിഎച്ച്പി കരുത്താണുള്ളത്.

ഒറ്റ ചാർജ്ജിൽ 643കിലോമീറ്റർ ഓടും ഈ ഇലക്ട്രിക് ബൈക്ക്...

നിശ്ചലാവസ്ഥയിൽ നിന്നും 60 കിലോമീറ്റർ വേഗത കൈവരിക്കാൻ 3.2 സെക്കന്റാണ് ഈ ബൈക്കിന് ആവശ്യമായി വരുന്നത്. 20-30മിനുട്ടിൽ ഫുൾ ചാർജ്ജാകാൻ സാധിക്കുന്ന 21kWh ബാറ്ററിയും ഈ ബൈക്കിന്റെ മറ്റൊരു സവിശേഷതയാണ്.

ഒറ്റ ചാർജ്ജിൽ 643കിലോമീറ്റർ ഓടും ഈ ഇലക്ട്രിക് ബൈക്ക്...

160 കിലോഗ്രാം ഭാരമുണ്ടെന്ന് പറയപ്പെടുന്ന ഈ ഇലക്ട്രിക് ബൈക്കിന് 6.71ലക്ഷത്തോളമാകും വില.

വീഡിയോ കാണാം

  
കൂടുതല്‍... #ബൈക്ക് #bike
English summary
Video: Vigo Electric Motorcycle; 120bhp, 290km/h, 0-100 In 3.2 Sec
Story first published: Tuesday, February 7, 2017, 16:43 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark