റോള്‍സ് റോയ്‌സിനുള്ള മെര്‍സിഡീസിന്റെ മറുപടി; മെയ്ബാക്ക് 6 കാബ്രിയോലെയില്‍ അതിശയിച്ച് ലോകം

Written By:

റോള്‍സ് റോയ്‌സിനുള്ള മെര്‍സിഡീസിന്റെ മറുപടി എത്തി; മെര്‍സിഡീസ് മെയ്ബാക്ക് 6 കാബ്രിയോലെ കോണ്‍സെപ്റ്റിനെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ കാഴ്ചവെച്ചു.

To Follow DriveSpark On Facebook, Click The Like Button
റോള്‍സ് റോയ്‌സിനുള്ള മെര്‍സിഡീസിന്റെ മറുപടി; മെയ്ബാക്ക് 6 കാബ്രിയോലെയില്‍ അതിശയിച്ച് ലോകം

കാലിഫോര്‍ണിയയില്‍ വെച്ച് നടക്കുന്ന പെബിള്‍ ബീച്ച് കണ്‍കേഴ്‌സ് ഡി എലഗന്‍സില്‍ വെച്ചാണ് മെയ്ബാക്ക് 6 കാബ്രിയോലെ കോണ്‍സെപ്റ്റിനെ മെര്‍സിഡീസ് അവതരിപ്പിച്ചത്.

റോള്‍സ് റോയ്‌സിനുള്ള മെര്‍സിഡീസിന്റെ മറുപടി; മെയ്ബാക്ക് 6 കാബ്രിയോലെയില്‍ അതിശയിച്ച് ലോകം

2016 ല്‍ അവതരിച്ച മെയ്ബാക്ക് 6 കൂപ്പെ മോഡലില്‍ നിന്നും കടമെടുത്ത ഡിസൈന്‍ ഭാഷയാണ്, ഇലക്ട്രിക് മോഡല്‍ മെയ്ബാക്ക് 6 കാബ്രിയോലെയ്ക്കും മെര്‍സിഡീസ് നല്‍കിയിരിക്കുന്നത്.

Recommended Video - Watch Now!
Jeep Compass Price (Ex-Showroom) In India Variant-Wise | In Malayalam - DriveSpark മലയാളം
റോള്‍സ് റോയ്‌സിനുള്ള മെര്‍സിഡീസിന്റെ മറുപടി; മെയ്ബാക്ക് 6 കാബ്രിയോലെയില്‍ അതിശയിച്ച് ലോകം

5700 mm നീളമേറിയതാണ് പുതിയ മെയ്ബാക്ക് 6 കാബ്രിയോലെ.

റോള്‍സ് റോയ്‌സിനുള്ള മെര്‍സിഡീസിന്റെ മറുപടി; മെയ്ബാക്ക് 6 കാബ്രിയോലെയില്‍ അതിശയിച്ച് ലോകം

റീട്രാക്ടബിള്‍ റൂഫും, ടൂ-സീറ്റ് ലേഔട്ടും മോഡലിന്റെ പ്രധാന സവിശേഷതയാണ്. വീതിയേറിയ ഗ്രില്ലും, നീളമേറിയ സ്വീപിംഗ് ബോണറ്റും, അഗ്രസീവ് എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഫ്രണ്ട് പ്രൊഫൈലില്‍ ശ്രദ്ധേയം.

റോള്‍സ് റോയ്‌സിനുള്ള മെര്‍സിഡീസിന്റെ മറുപടി; മെയ്ബാക്ക് 6 കാബ്രിയോലെയില്‍ അതിശയിച്ച് ലോകം

റിയര്‍ എന്‍ഡിന് ലഭിച്ച എക്സ്റ്റന്‍ഡഡ് ബോട്ട്-സ്‌റ്റൈല്‍ ഡിസൈനും, വീതിയേറിയ OLED ടെയില്‍ ലൈറ്റുകളും ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ കരവിരുത് വെളിപ്പെടുത്തുന്നതാണ്.

റോള്‍സ് റോയ്‌സിനുള്ള മെര്‍സിഡീസിന്റെ മറുപടി; മെയ്ബാക്ക് 6 കാബ്രിയോലെയില്‍ അതിശയിച്ച് ലോകം

ഏറെ പിന്നിലേക്കായി നിലകൊള്ളുന്നതാണ് സീറ്റുകള്‍. 1940-50 കളില്‍ മെര്‍സിഡീസ് നിരയില്‍ തിളങ്ങിയിരുന്ന മോഡലുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മെയ്ബാക്ക് 6 കാബ്രിയോലെ ഒരുങ്ങിയിരിക്കുന്നത്.

റോള്‍സ് റോയ്‌സിനുള്ള മെര്‍സിഡീസിന്റെ മറുപടി; മെയ്ബാക്ക് 6 കാബ്രിയോലെയില്‍ അതിശയിച്ച് ലോകം

വൈറ്റ് നാപ്പ ലെതറില്‍ തീര്‍ത്തതാണ് ഇന്റീരിയര്‍. ടച്ച്-സെന്‍സിറ്റീവ് കണ്‍ട്രോളുകളും, അനലോഗ് സൂചികകളോട് കൂടിയ ഡിജിറ്റല്‍ ഡിസ്‌പ്ലേയും ഡാഷ്‌ബോര്‍ഡിനെ വ്യത്യസ്തമാക്കുന്നു.

റോള്‍സ് റോയ്‌സിനുള്ള മെര്‍സിഡീസിന്റെ മറുപടി; മെയ്ബാക്ക് 6 കാബ്രിയോലെയില്‍ അതിശയിച്ച് ലോകം

750 bhp കരുത്തേകുന്ന നാല് ഇലക്ട്രിക് മോട്ടോറിലാണ് മെര്‍സിഡീസ് മെയ്ബാക്ക് 6 കാബ്രിയോലെ വന്നെത്തുന്നത്. ഫോര്‍-വീല്‍-ഡ്രൈവില്‍ എത്തുന്ന മെയ്ബാക്ക് 6 കാബ്രിയോലെയില്‍, നാല് മോട്ടോറുകളും നാല് വീലുകളിലേക്ക് കരുത്ത് പകരുന്നു.

റോള്‍സ് റോയ്‌സിനുള്ള മെര്‍സിഡീസിന്റെ മറുപടി; മെയ്ബാക്ക് 6 കാബ്രിയോലെയില്‍ അതിശയിച്ച് ലോകം

മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കോണ്‍സെപ്റ്റ് കാറിന് വേണ്ടത് കേവലം 4 സെക്കന്‍ഡാണ്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയാണ് മോഡലിന്റെ ടോപ്‌സ്പീഡ്.

റോള്‍സ് റോയ്‌സിനുള്ള മെര്‍സിഡീസിന്റെ മറുപടി; മെയ്ബാക്ക് 6 കാബ്രിയോലെയില്‍ അതിശയിച്ച് ലോകം

ഫ്‌ളോര്‍പാനിനുള്ളിലാണ് ലിഥിയം-അയോണ്‍ ബാറ്ററി നിലകൊള്ളുന്നത്. യൂറോപ്യന്‍ ടെസ്റ്റ് സൈക്കിളില്‍ 500 കിലോമീറ്റര്‍ ദൂരപരിധിയാണ് മെര്‍സിഡീസ് വാഗ്ദാനം ചെയ്യുന്നത്.

കൂടുതല്‍... #മെർസിഡീസ് #mercedes
English summary
Vision Mercedes-Maybach 6 Cabriolet Concept Unveiled. Read in Malayalam.
Story first published: Monday, August 21, 2017, 11:29 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark