ലോകത്തിൽ നമ്പർ 1 ഫോക്സ്‌വാഗൺ...
ലോക വില്പന കണക്കിൽ ടൊയോട്ടയെ പിൻതള്ളി ഫോക്സ്‌വാഗൺ ഒന്നാം സ്ഥാനത്തേക്ക്.
ലോകത്തിലെ ഏറ്റവും വലിയ നിർമാതാക്കൾ എന്ന തലകെട്ട് ഇനി ജർമ്മൻ കാർ നിർമാതാവായ ഫോക്സ്‌വാഗണിന്. 2016-ലെ വാഹന വില്പന കണക്കെടുപ്പിലാണ് ടൊയോട്ടയെ പിൻതള്ളിയുള്ള ഫോക്സ്‌വാഗണിന്റെ ഈ നേട്ടം. കഴിഞ്ഞ വർഷത്തെ കണക്കുപ്രകാരം ആഗോളതലത്തിൽ 1.031 കോടി വാഹനം വിൽക്കാൻ ഈ ജർമ്മൻ നിർമാതാക്കൾക്ക് സാധിച്ചു.

കഴിഞ്ഞ ജനുവരി മുതൽ ഡിസംബർ വരെ മൊത്തത്തിൽ 1.0175 കോടി വാഹനങ്ങളാണു ടൊയോട്ട വിറ്റഴിച്ചത്. എന്നാൽ വാഹന വില്പനയിൽ ആരാകും ഒന്നാമതെത്തുക എന്നതു സംബന്ധിച്ച കാര്യങ്ങൾക്ക് ഇതുവരെ തീർച്ചയായിട്ടില്ല.

ഫോക്സ്‌വാഗനും ടൊയോട്ടയ്ക്കും ശക്തമായ വെല്ലുവിളി ഉയർത്തുന്ന യു എസ് നിർമാതാക്കളായ ജനറൽ മോട്ടേഴ്സിൽ നിന്നുള്ള അന്തിമ കണക്കുകൾ അടുത്ത ആഴ്ച പുറത്തു വരികയേയുള്ളൂ.

ഫോക്സ്‌വാഗനെ അട്ടിമറിക്കാൻ ജനറൽ മോട്ടേഴ്സിനു സാധിച്ചില്ലെങ്കിൽ വിൽപ്പന കണക്കിൽ ആദ്യമായി ജർമൻ വാഹന നിർമാതാക്കൾ തന്നെയായിരിക്കും ഒന്നാമതെത്തുക.

അമേരിക്കയിലെ കർശന മലിനീകരണ പരിശോധന ജയിക്കാൻ കൃത്രിമം കാണിച്ചതിന്റെ പേരിൽ പഴികേൾക്കേണ്ടി വന്ന ഫോക്സ്‌വാഗണിന് ഇതൊരു അവിശ്വസനീയമായ നേട്ടം തന്നെയായിരിക്കും.

ടൊയോട്ട കഴിഞ്ഞ നാലു വർഷത്തോളമായി ലോകത്തേറ്റവും കൂടുതൽ വിൽപനയുള്ള നിർമാതാക്കൾ എന്ന പദവി നിലനിർത്തി പോരുന്നു. 2011ൽ വടക്കുകിഴക്കൻ ജപ്പാനിൽ ആഞ്ഞടിച്ച സുനാമിയെ തുടർന്നായിരുന്നു ടൊയോട്ട വില്പനയിൽ പിൻതള്ളപ്പെടാൻ തുടങ്ങിയത്.

അതിനു മുമ്പ് ഏഴു ദശാബ്ദത്തോളം ലോക വിപണിയെ തന്നെ കീഴടക്കിയ ചരിത്രമായിരുന്നു ജനറൽ മോട്ടേഴ്സിന്റേത്. എന്നാൽ സങ്കരഇന്ധന മോടലുകളുടേയും ആഡംബരക്കാറുകളുടേയും പിൻബലത്തോടെ 2008-ൽ ടൊയോട്ട മുൻപന്തിയിലെത്തി.

2015ൽ 1.015 കോടി കാറുകൾ വിറ്റാണ് ടൊയോട്ട ഒന്നാം സ്ഥാനം നിലനിർത്തി പോന്നത്. 99.30 ലക്ഷം കാർ വിറ്റ ഫോക്സ്‌വാഗൻ രണ്ടാം സ്ഥാനത്തും 98 ലക്ഷം യൂണിറ്റ് വിറ്റഴിച്ച ജനറൽ മോട്ടേഴ്സ് മൂന്നാമതുമായിരുന്നു.

ഒരു തിരിച്ചടി പ്രതീക്ഷിച്ചതിനാലായിരിക്കാം വിൽപ്പനയിലെ ഒന്നാം സ്ഥാനത്തെക്കുറിച്ച് ആകുലതയില്ലെന്നുള്ള നിലപാടിലാണ് ടൊയോട്ട. പകരം മികച്ച കാറുകൾ നിർമിക്കുന്നതിലാണ് കമ്പനി ശ്രദ്ധപുലർത്തിയിരിക്കുന്നത്.

ടൊയോട്ടയെ അട്ടിമറിക്കുക എന്ന ലക്ഷ്യമാണ് ഫോക്സ്‌വാഗൺനെ സംബന്ധിച്ചിടത്തോളം മുഖ്യം. എന്നാൽ മലിനീകരണ പരിശോധനയിലെ കൃത്രിമത്തെ തുടർന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മാർട്ടിൻ വിന്റർകോൺ സ്ഥാനഭൃഷ്ടനായതോടെ കമ്പനി ഈ നിലപാട് ഉപോക്ഷിക്കുകയായിരുന്നു.

മഹീന്ദ്ര കെയുവി 100 വാർഷിക പതിപ്പ് പുറത്തിറങ്ങി
പുതിയ എൻജിനിൽ കൂടുതൽ സ്റ്റൈലിഷായി ഗ്രാന്റ് ഐ10; വില 4.85ലക്ഷം
പുതിയ ഫോക്സ്‌വാഗൺ അമിയോ ചിത്രങ്ങൾ


Click it and Unblock the Notifications








