ഫോക്സ്‌വാഗൺ ആദ്യ ഓട്ടോണമസ് മൈക്രോബസ് അവതരിച്ചു...

Written By:

2017 ഡിട്രോയിറ്റ് ഓട്ടോഷോയിൽ ഫോക്സ്‌വാഗൺ ഐഡി ബസ് കൺസ്പെറ്റിനെ അവതരിപ്പിച്ചു. ലോകത്തിലെ ആദ്യത്തെ ഫുള്ളി ഓട്ടോണമസായുള്ള വിവിധോദേശ്യ വാഹനമാണ് ഐഡി ബസ്.

ഫോക്സ്‌വാഗൺ ആദ്യ ഓട്ടോണമസ് മൈക്രോബസിനെ അവതരിപ്പിച്ചു...

1950-ൽ പുറത്തിറങ്ങിയ യഥാർത്ഥ രൂപത്തിലുള്ള മൈക്രോ ബസില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപകല്‍പ്പന ചെയ്തതാണ് ഈ വാഹനം. സ്ലൈഡിംഗ് ഡോറുകളോടുകൂടി ഡ്യുവൽ ടോൺ നിറത്തിലാണ് ഈ വാഹനമിറക്കിയിരിക്കുന്നത്.

ഫോക്സ്‌വാഗൺ ആദ്യ ഓട്ടോണമസ് മൈക്രോബസിനെ അവതരിപ്പിച്ചു...

എൽഇഡി ഹെഡ്‌ലൈറ്റ്, ടെയിൽ ലൈറ്റ്, പിൻഭാഗത്തായി നൽകിയിട്ടുള്ള എൽഇഡി സ്ട്രിപ്പുകൾ, 22 ഇഞ്ച് വീലുകൾ എന്നിവയാണ് ഈ വാഹനത്തിന്റെ മുഖ്യ സവിശേഷതകൾ.

ഫോക്സ്‌വാഗൺ ആദ്യ ഓട്ടോണമസ് മൈക്രോബസിനെ അവതരിപ്പിച്ചു...

111 കിലോവാട്ട് അയേൺ ബാറ്ററിയിൽ നിന്നും പവർ വലിച്ചെടുക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഐഡി ബസ് മൈക്രോബസ് കൺസ്പെറ്റിന് കരുത്തേകുന്നത്. വാഹനത്തിന്റെ മുന്നിലും പിന്നിലുമായാണ് ഈ മോട്ടോർ ഘടിപ്പിച്ചിരിക്കുന്നത്.

ഫോക്സ്‌വാഗൺ ആദ്യ ഓട്ടോണമസ് മൈക്രോബസിനെ അവതരിപ്പിച്ചു...

രണ്ട് മോട്ടോറുകളും ചേർന്ന് 201ബിഎച്ച്പിയാണ് ഉല്പാദിപ്പിക്കുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 5.0സെക്കന്റുമതി ഈ മൈക്രോബസിന്.

ഫോക്സ്‌വാഗൺ ആദ്യ ഓട്ടോണമസ് മൈക്രോബസിനെ അവതരിപ്പിച്ചു...

മണിക്കൂറിൽ 161.5കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത. പുക മലിനീകരണം സൃഷ്ടിക്കാതെ ഒറ്റ ചാർജിൽ 372മൈൽ ദൂരം സഞ്ചരിക്കാനുള്ള ശേഷിയുണ്ടിതിന്.

ഫോക്സ്‌വാഗൺ ആദ്യ ഓട്ടോണമസ് മൈക്രോബസിനെ അവതരിപ്പിച്ചു...

2016 പാരീസ് മോട്ടോർ ഷോയിൽ അവതരിപ്പിച്ച ഫോക്സ്‌വാഗണിന്റെ MEDപ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഈ വാഹനം.

ഫോക്സ്‌വാഗൺ ആദ്യ ഓട്ടോണമസ് മൈക്രോബസിനെ അവതരിപ്പിച്ചു...

4,941എംഎം നീളവും 1,976എംഎം വീതിയും, 1,963എംഎം ഉയരവും, 3,300എംഎം വീൽബേസുമുള്ള വാഹനമാണിത്. എട്ടുപേർക്ക് സുഖകരമായി ഇരിക്കാൻ തക്ക സൗകര്യമാണ് അകത്തളത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഫോക്സ്‌വാഗൺ ആദ്യ ഓട്ടോണമസ് മൈക്രോബസിനെ അവതരിപ്പിച്ചു...

ഓട്ടോണംസ് സാങ്കേതികതയും ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ സ്വയം നിയന്ത്രിത വാഹനമായും ഇതിനെ രൂപാന്തരപ്പെടുത്താവുന്നതാണ്. ഈ സാഹചര്യത്തിൽ ഉപയോഗപ്പെടുത്തുവാനായി ടച്ച് പാഡോടുകൂടിയ സ്റ്റിയറിംഗ് വീലാണ് ഈ വാഹനത്തിലുള്ളത്.

ഫോക്സ്‌വാഗൺ ആദ്യ ഓട്ടോണമസ് മൈക്രോബസിനെ അവതരിപ്പിച്ചു...

തിരക്കില്ലാത്ത നിരത്തുകളില്‍ ഡ്രൈവര്‍ക്ക് ടച്ച് പാഡിലുള്ള സ്റ്റിയറിങ്ങിന് പൂർണമായും നിയന്ത്രണം ഏല്‍പ്പിച്ച് നൽകാവുന്നതാണ്.

ഫോക്സ്‌വാഗൺ ആദ്യ ഓട്ടോണമസ് മൈക്രോബസിനെ അവതരിപ്പിച്ചു...

ലേസർ സ്കാനർ, അൾട്രാസോണിക് സ്കാനർ, റഡാർ സെൻസർ, ക്യാമറകൾ എന്നിവയും ഈ മൈക്രോബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻഫോടെയിൻമെന്റ് സിസ്റ്റമായി പ്രവർത്തിക്കുന്ന റിമൂവബിൽ ടാബ്‌ലറ്റാണ് മറ്റൊരു പ്രത്യേകത.

ഫോക്സ്‌വാഗൺ ആദ്യ ഓട്ടോണമസ് മൈക്രോബസിനെ അവതരിപ്പിച്ചു...

ഇലക്ട്രിക് മൊബിലിറ്റി എന്നതാണ് ഭാവി മുദ്രാവാക്യമെന്നാണ് കമ്പനി പറയുന്നത്. 2020-ൽ കമ്പനിയുടെ ഓടെ ഇലക്ട്രിക് യുഗത്തിന് ആരംഭം കുറിക്കും. ഇത്തരത്തിലുള്ള വാഹന വില്പന വ്യാപകമാവുകയും ചെയ്യും.

കൂടുതല്‍... #ഫോക്സ്‌വാഗൺ #volkswagen
English summary
2017 Detroit Auto Show: Volkswagen ID Buzz Concept Revealed — The Return Of The Microbus?
Please Wait while comments are loading...

Latest Photos