പുതിയ പസാറ്റുമായി ഫോക്‌സ്‌വാഗണ്‍ എത്തി; വില 29.99 ലക്ഷം രൂപ

Written By:

പുതിയ ഫോക്‌സ്‌വാഗണ്‍ പസാറ്റ് ഇന്ത്യയില്‍ അവതരിച്ചു. 29.99 ലക്ഷം ആരംഭവിലയിലാണ് പസറ്റിനെ ഫോക്‌സ്‌വാഗണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം, ടിഗ്വാന്‍ എസ്‌യുവിക്ക് ശേഷം ഫോക്‌സ്‌വാഗണ്‍ നിരയില്‍ ശക്തമായി അണിനിരക്കുന്ന രണ്ടാമത്തെ അവതാരമാണ് പസാറ്റ്.

To Follow DriveSpark On Facebook, Click The Like Button
പുതിയ പസാറ്റുമായി ഫോക്‌സ്‌വാഗണ്‍ എത്തി; വില 29.99 ലക്ഷം രൂപ

3600-4000 rpm ല്‍ 174.5 bhp കരുത്തും 1500-3500 rpm ല്‍ 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് 2017 ഫോക്‌സ്‌വാഗണ്‍ പസാറ്റിന്റെ പവര്‍ഹൗസ്.

പുതിയ പസാറ്റുമായി ഫോക്‌സ്‌വാഗണ്‍ എത്തി; വില 29.99 ലക്ഷം രൂപ

6 സ്പീഡ് ഡിഎസ്ജി ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഒരുങ്ങുന്ന പസാറ്റില്‍, 17.42 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഫോക്‌സ്‌വാഗണ്‍ നല്‍കുന്ന വാഗ്ദാനം.

Volkswagen Passat Variants & Price List

Variant Price ex-showroom
Comfortline Rs 29.99 lakh
Highline Rs 32.99 lakh
പുതിയ പസാറ്റുമായി ഫോക്‌സ്‌വാഗണ്‍ എത്തി; വില 29.99 ലക്ഷം രൂപ

4767 mm നീളവും, 1832 mm വീതിയും, 1456 mm ഉയരവുമാണ് പുതിയ പസാറ്റിനുള്ളത്. 2789 mm നീളമേറിയ വീല്‍ബേസാണ് പുതിയ പസാറ്റില്‍ ഒരുങ്ങുന്നതും.

പുതിയ പസാറ്റുമായി ഫോക്‌സ്‌വാഗണ്‍ എത്തി; വില 29.99 ലക്ഷം രൂപ

586 ലിറ്ററാണ് പുതിയ പസാറ്റിന്റെ ബൂട്ട് കപ്പാസിറ്റി. റിയര്‍ സീറ്റുകള്‍ മടക്കി ബൂട്ട്കപ്പാസിറ്റി 1152 ലിറ്ററായും വര്‍ധിപ്പിക്കാം. മുന്‍തലമുറയെ അപേക്ഷിച്ച് ഇന്റഗ്രേറ്റഡ് ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടെയുള്ള മൂര്‍ച്ചയേറിയ എല്‍ഇഡി ഹെഡ്‌ലൈറ്റുകളാണ് പുതിയ പസാറ്റിന് ലഭിച്ചിരിക്കുന്നത്.

Recommended Video
2017 Skoda Octavia RS Launched In India | In Malayalam - DriveSpark മലയാളം
പുതിയ പസാറ്റുമായി ഫോക്‌സ്‌വാഗണ്‍ എത്തി; വില 29.99 ലക്ഷം രൂപ

ട്രിപിള്‍-സ്ലാറ്റ് ഫ്രണ്ട് ഗ്രില്ലിന് ഇരുവശവും നിലയുറപ്പിച്ച കോര്‍ണറിംഗ് ലൈറ്റുകള്‍, ഡിസൈന്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടുന്നു. ക്രോം സറൗണ്ട് നേടിയ ഫോഗ് ലാമ്പുകളാണ് ഫ്രണ്ട് ബമ്പറിന് ഇരുവശത്തുമായി ഒരുങ്ങുന്നത്.

പുതിയ പസാറ്റുമായി ഫോക്‌സ്‌വാഗണ്‍ എത്തി; വില 29.99 ലക്ഷം രൂപ

ഫ്രണ്ട് വീല്‍ ആര്‍ച്ചിന് കുറുകെ ടെയില്‍ ലൈറ്റുകളിലേക്ക് ഒഴുകി എത്തുന്ന ക്യാരക്ടര്‍ ലൈനാണ് പസാറ്റിന്റെ സൈഡ് പ്രൊഫൈലിനെ ശ്രദ്ധേയമാക്കുന്നത്. 16 ഇഞ്ച്, 17 ഇഞ്ച് അലോയ് വീലുകളാണ് വീല്‍ ആര്‍ച്ചുകള്‍ക്ക് കീഴെയായി ഇടംപിടിക്കുന്നതും.

പുതിയ പസാറ്റുമായി ഫോക്‌സ്‌വാഗണ്‍ എത്തി; വില 29.99 ലക്ഷം രൂപ

വെട്ടിയൊതുക്കിയ റിയര്‍ എന്‍ഡ് ഡിസൈനാണ് പുതിയ പസാറ്റില്‍ ഫോക്‌സ്‌വാഗണ്‍ നല്‍കിയിരിക്കുന്നത്. C-Shaped പാറ്റേണോടെയുള്ള ഡാര്‍ക്ക് റെഡ് എല്‍ഇഡി ടെയില്‍ ലൈറ്റുകളാണ് പസാറ്റിന്റെ മറ്റൊരു ഡിസൈന്‍ വിശേഷം.

പുതിയ പസാറ്റുമായി ഫോക്‌സ്‌വാഗണ്‍ എത്തി; വില 29.99 ലക്ഷം രൂപ

ലെതര്‍ അപ്‌ഹോള്‍സ്റ്ററിയോടുള്ള ഓള്‍-ബ്ലാക് ഇന്റീരിയറാണ് പസാറ്റില്‍ ഒരുങ്ങന്നത്. പ്രീമിയം മുഖം വിളിച്ചോതുന്ന പൈന്‍, ആഷ്‌വുഡ് ഫിനിഷ് നേടിയതാണ് ഡാഷ്‌ബോര്‍ഡ്. പിയാനൊ ബ്ലാക് ഇന്‍സേര്‍ട്ട് നേടിയ സെന്റര്‍ കണ്‍സോളും, ക്രോം ട്രിം ഒരുങ്ങിയ എസി വെന്റുകളും അകത്തളത്തെ ഡിസൈന്‍ വിശേഷങ്ങളാണ്.

പുതിയ പസാറ്റുമായി ഫോക്‌സ്‌വാഗണ്‍ എത്തി; വില 29.99 ലക്ഷം രൂപ

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ബ്ലൂടൂത്ത് കണക്ടിവിറ്റിയോടെയുള്ള 12.3 ഇഞ്ച് ടിഎഫ്ടി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമാണ് ഇന്റീരിയര്‍ ഹൈലൈറ്റ്.

പുതിയ പസാറ്റുമായി ഫോക്‌സ്‌വാഗണ്‍ എത്തി; വില 29.99 ലക്ഷം രൂപ

ഹാന്‍ഡ്‌സ്-ഫ്രീ പാര്‍ക്കിംഗ്, വലിയ പാനോരാമിക് സണ്‍റൂഫ്, 3-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മെമ്മറി ഫംങ്ഷനോടെയുള്ള ഫ്രണ്ട് സീറ്റുകള്‍, ഇലക്ട്രോണിക് അഡ്ജസ്റ്റമന്റ് ലംബര്‍ സപ്പോര്‍ട്ടോട് കൂടിയ ഡ്രൈവര്‍ സീറ്റ് എന്നിങ്ങനെ നീളുന്നതാണ് പുതിയ പസാറ്റിന്റെ മറ്റ് ഫീച്ചറുകള്‍.

പുതിയ പസാറ്റുമായി ഫോക്‌സ്‌വാഗണ്‍ എത്തി; വില 29.99 ലക്ഷം രൂപ

ഒമ്പത് എയര്‍ബാഗുകള്‍, എബിഎസ്, എഎസ്ആര്‍, ഇഡിഎല്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവയാണ് പുതിയ ഫോക്‌സ്‌വാഗണ്‍ പസാറ്റിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍.

English summary
Volkswagen Passat Launched In India; Prices Start At Rs 29.99 Lakh. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark