ഇത് 'തീതുപ്പുന്ന' ഭീകരന്‍; പിക്കപ്പ് ട്രക്കില്‍ ഒരുക്കിയ മോഡിഫിക്കേഷന്‍, വീഡിയോ വൈറല്‍

തീ തുപ്പുന്ന ജെറ്റ് എഞ്ചിന്റെ സഹായത്താല്‍ മണിക്കൂറില്‍ 480 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കാന്‍ പിക്കപ്പ് ട്രാക്കിന് സാധിക്കുന്നു.

By Dijo Jackson

തീ തുപ്പുന്ന ഭീകരന്‍ എന്നത് കഥകളിലും മറ്റും നാം കേട്ടിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ ഇത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. പഴഞ്ചന്‍ ഫോക്‌സ്‌വാഗണ്‍ പിക്കപ്പില്‍ 'തീതുപ്പുന്ന ഭീകരനെ' ഒരുക്കിയിരിക്കുയാണ് ബ്രിട്ടീഷ് പൗരന്‍ പെറി വാട്ട്കിന്‍സ്.

ഇത് 'തീതുപ്പുന്ന' ഭീകരന്‍; പിക്കപ്പ് ട്രക്കില്‍ ഒരുക്കിയ മോഡിഫിക്കേഷന്‍, വീഡിയോ വൈറല്‍

റോക്കറ്റുകളിലേതിന് സമാനമായ ജെറ്റ് എഞ്ചിനാണ് പഴയ ഫോക്‌സ്‌വാഗണ്‍ പിക്കപ്പ് ട്രക്കില്‍ ഈ 55 വയസുകാരന്‍ സ്വയം ഒരുക്കിയിരിക്കുന്നത്. തീ തുപ്പുന്ന ജെറ്റ് എഞ്ചിന്റെ സഹായത്താല്‍ മണിക്കൂറില്‍ 480 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കാന്‍ പിക്കപ്പ് ട്രാക്കിന് സാധിക്കുന്നു.

ഇത് 'തീതുപ്പുന്ന' ഭീകരന്‍; പിക്കപ്പ് ട്രക്കില്‍ ഒരുക്കിയ മോഡിഫിക്കേഷന്‍, വീഡിയോ വൈറല്‍

'ഒക്‌ലഹോമ വില്ലി' എന്നാണ് ഈ ഭീകരന്‍ ട്രക്കിന് പെറി വാട്ട്കിന്‍സ് നല്‍കിയിരിക്കുന്ന പേര്. ഒക്‌ലഹോമയില്‍ നിന്നുമുള്ള കര്‍ഷകന്റെ പക്കല്‍ നിന്നുമാണ് 1958 മോഡല്‍ ഫോക്‌സ്‌വാഗണ്‍ പിക്കപ്പ് ട്രക്കിനെ പെറി വാട്ട്കിന്‍സ് സ്വന്തമാക്കിയത്.

ഇത് 'തീതുപ്പുന്ന' ഭീകരന്‍; പിക്കപ്പ് ട്രക്കില്‍ ഒരുക്കിയ മോഡിഫിക്കേഷന്‍, വീഡിയോ വൈറല്‍

തുരുമ്പെടുത്ത് നശിച്ച സാഹചര്യത്തിലായിരുന്നു ട്രക്കിനെ താന്‍ ഏറ്റെടുത്തതെന്ന് പെറി വാട്ട്കിന്‍സ് പറയുന്നു. 68 പാനലുകള്‍, ഡോറുകള്‍, ചാസി എന്നിവ പൂര്‍ണമായും മാറ്റിസ്ഥാപിച്ചതായി പെറി വാട്ട്കിന്‍സ് വ്യക്തമാക്കി.

ഇത് 'തീതുപ്പുന്ന' ഭീകരന്‍; പിക്കപ്പ് ട്രക്കില്‍ ഒരുക്കിയ മോഡിഫിക്കേഷന്‍, വീഡിയോ വൈറല്‍

അഞ്ച് വര്‍ഷക്കാലത്തെ നീണ്ട പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് പിക്കപ്പ് ട്രക്കില്‍ പെറി വാട്ട്കിന്‍സ് ജെറ്റ് എഞ്ചിനെ ബന്ധപ്പെടുത്തുന്നത്.

ഇത് 'തീതുപ്പുന്ന' ഭീകരന്‍; പിക്കപ്പ് ട്രക്കില്‍ ഒരുക്കിയ മോഡിഫിക്കേഷന്‍, വീഡിയോ വൈറല്‍

5000 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന റോള്‍സ് റോയ്‌സ് ഫൈറ്റര്‍ ജെറ്റ് എഞ്ചിനാണ് ഇപ്പോള്‍ പെറി വാട്ട്കിന്‍സിന്റെ പിക്കപ്പ് ട്രക്കിന് കരുത്ത് പകരുന്നത്. തീജ്വാലകള്‍ തുപ്പി കുതിക്കുന്ന പെറി വാട്ട്കിന്‍സിന്റെ പിക്കപ്പ് ട്രക്ക് ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ബെഡ്‌ഫോര്‍ഡ്‌ഷൈറിലെ അതിവേഗ ട്രാക്കിലാണ് 'ഒക്‌ലഹോമ വില്ലിയെ' പെറി വാട്ട്കിന്‍സ് ആദ്യമായി പരീക്ഷിച്ചത്. ബക്കിംഗ്ഹാംഷൈറിലുള്ള പെറി വാട്ട്കിന്‍സിന്റെ ഗരാജില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഭീകരനെ കാണാന്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ഇത് 'തീതുപ്പുന്ന' ഭീകരന്‍; പിക്കപ്പ് ട്രക്കില്‍ ഒരുക്കിയ മോഡിഫിക്കേഷന്‍, വീഡിയോ വൈറല്‍

ബൂട്ടിനടിയില്‍ പെറി വാട്ട്കിന്‍സ് നിലനിര്‍ത്തിയ സ്റ്റാന്‍ഡേര്‍ഡ് എഞ്ചിന്റെ പശ്ചാത്തലത്തില്‍ ഒക്‌ലഹോമ വില്ലിയ്ക്ക് നിയമ തടസ്സങ്ങളും നേരിടുന്നില്ല എന്നതാണ് ശ്രദ്ധേയം.

ഇത് 'തീതുപ്പുന്ന' ഭീകരന്‍; പിക്കപ്പ് ട്രക്കില്‍ ഒരുക്കിയ മോഡിഫിക്കേഷന്‍, വീഡിയോ വൈറല്‍

ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോഡ് രജിസ്‌റ്റേര്‍ഡ് കാര്‍ എന്ന ഗിന്നസ് റെക്കോര്‍ഡിനായുള്ള കാത്തിരിപ്പിലാണ് പെറി വാട്ട്കിന്‍സ്.

Most Read Articles

Malayalam
കൂടുതല്‍... #മോഡിഫിക്കേഷന്‍
English summary
Madly Modified Volkswagen Pickup Truck Is A Jet-Engine Monster. Read in Malayalam.
Story first published: Tuesday, May 23, 2017, 13:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X