ഒന്നല്ല രണ്ട് കോമ്പാക്ട് എസ്‌യുവികളുമായി ഫോക്‌സ്‌വാഗണ്‍!; ടി-റോക്കിന് പിന്നാലെ ടി-ക്രോസും എത്തും

Written By:

അടുത്തിടെയാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍, ടി റോക്ക് എസ്‌യുവിയെ രാജ്യാന്തര സമൂഹത്തിന് മുന്നില്‍ കാഴ്ചവെച്ചത്. ടി-റോക്കിന് പിന്നാലെ കോമ്പാക്ട് എസ്‌യുവി ടി-ക്രോസുമായി കളം നിറയാനുള്ള പുറപ്പാടിലാണ് ഫോക്‌സ്‌വാഗണ്‍.

To Follow DriveSpark On Facebook, Click The Like Button
ഒന്നല്ല രണ്ട് കോമ്പാക്ട് എസ്‌യുവിയുമായി ഫോക്‌സ്‌വാഗണ്‍!; ടി-റോക്കിന് പിന്നാലെ ടി-ക്രോസും എത്തും

2018 ഓടെ ടി-ക്രോസ് കോമ്പാക്ട് എസ്‌യുവിയെ ഫോക്‌സ്‌വാഗണ്‍ കാഴ്ചവെക്കും. 2020 ന് മുമ്പ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കാനിരിക്കുന്ന 19 എസ്‌യുവികളില്‍ ഒന്നാണ് ടി-ക്രോസ്.

ഒന്നല്ല രണ്ട് കോമ്പാക്ട് എസ്‌യുവിയുമായി ഫോക്‌സ്‌വാഗണ്‍!; ടി-റോക്കിന് പിന്നാലെ ടി-ക്രോസും എത്തും

2016 ജനീവ മോട്ടോര്‍ ഷോയില്‍ ഫോക്‌സ്‌വാഗണ്‍ കാഴ്ചവെച്ച ടി-ക്രോസ് ബ്രീസ് കോണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് കോമ്പാക്ട് എസ്‌യുവി ഒരുങ്ങുക.

ഒന്നല്ല രണ്ട് കോമ്പാക്ട് എസ്‌യുവിയുമായി ഫോക്‌സ്‌വാഗണ്‍!; ടി-റോക്കിന് പിന്നാലെ ടി-ക്രോസും എത്തും

അതേസമയം, പ്രൊഡക്ഷന്‍ വേര്‍ഷനില്‍ ടി-ക്രോസ് എന്ന നാമം തന്നെയാകുമോ ഫോക്‌സ്‌വാഗണ്‍ സ്വീകരിക്കുക എന്നത് സംശയമാണ്. ടി-റോക്കിന് സമാനമായി, പരുക്കന്‍ ലുക്ക് ഏകുന്ന വീതിയേറിയ ഫ്രണ്ട് ഗ്രില്ലും, 20 ഇഞ്ച് അലോയ് വീലുകളും, വീതിയേറിയ വീല്‍ ആര്‍ച്ചുകളുമാണ് ടി-ക്രോസില്‍ ഒരുങ്ങുക.

ഒന്നല്ല രണ്ട് കോമ്പാക്ട് എസ്‌യുവിയുമായി ഫോക്‌സ്‌വാഗണ്‍!; ടി-റോക്കിന് പിന്നാലെ ടി-ക്രോസും എത്തും

ഫോക്‌സ്‌വാഗണിന്റെ എംക്യൂബി A0 പ്ലാറ്റ്‌ഫോമില്‍ വന്നെത്തുമെന്ന് പ്രതീക്ഷിക്കുന്ന ടി-ക്രോസ് കോമ്പാക്ട് എസ്‌യുവിയില്‍, പോളോ ഹാച്ച്ബാക്കില്‍ നിന്നുള്ള ഘടകങ്ങളും എഞ്ചിനുമാകും ഇടംപിടിക്കുക.

Recommended Video - Watch Now!
Jeep Compass Price (Ex-Showroom) In India Variant-Wise | In Malayalam - DriveSpark മലയാളം
ഒന്നല്ല രണ്ട് കോമ്പാക്ട് എസ്‌യുവിയുമായി ഫോക്‌സ്‌വാഗണ്‍!; ടി-റോക്കിന് പിന്നാലെ ടി-ക്രോസും എത്തും

1.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാകും എന്‍ട്രി-ലെവല്‍ ടി-ക്രോസ് വേരിയന്റിന് കരുത്തേകുക. ഫ്രണ്ട് വീലുകളിലേക്ക് കരുത്ത് എത്തിക്കുന്ന 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഗിയര്‍ബോക്‌സും ഫോക്‌സ്‌വാഗണ്‍ നല്‍കിയേക്കും.

ഒന്നല്ല രണ്ട് കോമ്പാക്ട് എസ്‌യുവിയുമായി ഫോക്‌സ്‌വാഗണ്‍!; ടി-റോക്കിന് പിന്നാലെ ടി-ക്രോസും എത്തും

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കോണ്‍സെപ്റ്റ് മോഡലിന് വേണ്ടത് 10.3 സെക്കന്‍ഡുകളാണെന്നാണ് ഫോക്‌സ്‌വാഗണിന്റെ വാദം; മണിക്കൂറില്‍ 187 കിലോമീറ്ററാണ് കോണ്‍സെപ്റ്റ് മോഡലിന്റെ ടോപ്‌സ്പീഡും.

ഒന്നല്ല രണ്ട് കോമ്പാക്ട് എസ്‌യുവിയുമായി ഫോക്‌സ്‌വാഗണ്‍!; ടി-റോക്കിന് പിന്നാലെ ടി-ക്രോസും എത്തും

20.04 കിലോമീറ്ററാണ് ടി-ക്രോസ് കോണ്‍സെപ്റ്റില്‍ ഫോക്‌സ്‌വാഗണ്‍ വ്യക്തമാക്കിയ ഇന്ധനക്ഷമത.

ഒന്നല്ല രണ്ട് കോമ്പാക്ട് എസ്‌യുവിയുമായി ഫോക്‌സ്‌വാഗണ്‍!; ടി-റോക്കിന് പിന്നാലെ ടി-ക്രോസും എത്തും

ഫ്രണ്ട്-വീല്‍-ഡ്രൈവ് മോഡലായാണ് ടി-ക്രോസ് കോണ്‍സെപ്റ്റിനെ ഫോക്‌സ്‌വാഗണ്‍ അവതരിപ്പിച്ചതെങ്കിലും, ഓള്‍-വീല്‍-ഡ്രൈവിലാകും പ്രൊഡക്ഷന്‍ വേര്‍ഷന്‍ എത്തുക. ഔഡി Q2 വാകും വരവില്‍ ടി-ക്രോസിന്റെ എതിരാളി.

English summary
Volkswagen To Unveil T-Cross Compact SUV In 2018. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark