ഇത് ഗംഭീരം!; കോമ്പാക്ട് എസ്‌യുവി ടി-റോക്കിനെ ഫോക്‌സ്‌വാഗണ്‍ കാഴ്ചവെച്ചു

Written By:

പുതിയ കോമ്പാക്ട് ക്രോസ്ഓവര്‍, ടി-റോക്ക് ഫോക്‌സ്‌വാഗണിന്റെ എസ്‌യുവി നിരയില്‍ ഔദ്യോഗികമായി ചേര്‍ന്നു. ടിഗ്വാന്‍, ടൂറെഗ് എസ്‌യുവികള്‍ക്ക് ഒപ്പമാണ് ഫോക്‌സ്‌വാഗണ്‍ നിരയില്‍ ടി-റോക്കിന്റെ സ്ഥാനം.

ഇത് ഗംഭീരം!; കോമ്പാക്ട് എസ്‌യുവി ടി-റോക്കിനെ ഫോക്‌സ്‌വാഗണ്‍ കാഴ്ചവെച്ചു

രാജ്യാന്തര വിപണിയില്‍ പൂഷോ, മിനി, നിസാന്‍ മോഡലുകളില്‍ നിന്നും കനത്ത വെല്ലുവിളിയാകും ഫോക്‌സ്‌വാഗണ്‍ ടി-റോക്ക് നേരിടുക. സമകാലിക ഡിസൈന്‍ തത്വം പിന്തുടരുന്ന ഫോക്‌സ്‌വാഗണില്‍ നിന്നുമുള്ള അപ്രതീക്ഷിത നീക്കമാണ് ടി-റോക്ക്.

ഇത് ഗംഭീരം!; കോമ്പാക്ട് എസ്‌യുവി ടി-റോക്കിനെ ഫോക്‌സ്‌വാഗണ്‍ കാഴ്ചവെച്ചു

ബോള്‍ഡ് ക്രീസുകളും, സ്‌കഫ് പ്ലേറ്റുകളും, പ്ലാസ്റ്റിക് ക്ലാഡിംഗും മോഡലിന് പരുക്കന്‍ ലുക്ക് നല്‍കുന്നു. അതേസമയം ഡെയ്‌ടൈം റണിംഗ് ലൈറ്റുകളും, വീതിയേറിയ ഗ്രില്ലും ടി-റോക്കിന്റെ പ്രീമിയം ക്ലാസ് വെളിപ്പെടുത്തുന്നതാണ്.

Recommended Video - Watch Now!
2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
ഇത് ഗംഭീരം!; കോമ്പാക്ട് എസ്‌യുവി ടി-റോക്കിനെ ഫോക്‌സ്‌വാഗണ്‍ കാഴ്ചവെച്ചു

ഒരുപിടി കസ്റ്റമൈസേഷന്‍ സാധ്യതകള്‍ തുറന്നു നല്‍കുന്ന ഡബിള്‍- ടോണ്‍ കളര്‍ സ്‌കീമാണ് ടി-റോക്കിന്റെ എക്‌സ്റ്റീരിയര്‍ ഹൈലൈറ്റ്. ബോഡിയെ അപേക്ഷിച്ച് റൂഫിനും, A-pillar നും കോണ്‍ട്രാസ്റ്റ് ഷെയ്ഡാണ് ഫോക്‌സ്‌വാഗണ്‍ നല്‍കുന്നത്.

ഇത് ഗംഭീരം!; കോമ്പാക്ട് എസ്‌യുവി ടി-റോക്കിനെ ഫോക്‌സ്‌വാഗണ്‍ കാഴ്ചവെച്ചു

ഇന്റീരിയറിന് ലഭിച്ച കോണ്‍ട്രാസ്റ്റ് തീം, ഫോക്‌സ്‌വാഗണിന്റെ പതിവ് രീതികള്‍ക്ക് നേര്‍വിപരീതമായാണ് നിലകൊള്ളുന്നതും. ഫോക്‌സ് വാഗണിന്റെ ഫ്‌ളെക്‌സിബിള്‍ എംക്യൂബി പ്ലാറ്റ്‌ഫോമിലാണ് ടി-റോക്ക് എത്തുന്നത്.

ഇത് ഗംഭീരം!; കോമ്പാക്ട് എസ്‌യുവി ടി-റോക്കിനെ ഫോക്‌സ്‌വാഗണ്‍ കാഴ്ചവെച്ചു

ഫ്രണ്ട്-വീല്‍ ഡ്രൈവ്, ഓള്‍-വീല്‍ ഡ്രൈവ് ഓപ്ഷനുകള്‍ ടി-റോക്കില്‍ ലഭ്യമാണ്. വിശാലമായ ഇന്റീരിയറാണ് ടി-റോക്കിന് ഫോക്‌സ്‌വാഗണ്‍ നല്‍കുന്നത്. 445 ലിറ്ററാണ് പുതിയ ക്രോസ്ഓവറിന്റെ ബൂട്ട് കപ്പാസിറ്റി.

ഇത് ഗംഭീരം!; കോമ്പാക്ട് എസ്‌യുവി ടി-റോക്കിനെ ഫോക്‌സ്‌വാഗണ്‍ കാഴ്ചവെച്ചു

പുതുതലമുറ പോളയില്‍ ഇടംപിടിച്ച വലിയ ടച്ച്‌സ്‌ക്രീന്‍ സിസ്റ്റമാണ് ടി-റോക്കിനും ലഭിച്ചിരിക്കുന്നത്. മൂന്ന് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളും, മൂന്ന് ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളും ടി-റോക്കില്‍ ഒരുങ്ങുന്നു.

ഇത് ഗംഭീരം!; കോമ്പാക്ട് എസ്‌യുവി ടി-റോക്കിനെ ഫോക്‌സ്‌വാഗണ്‍ കാഴ്ചവെച്ചു

1.0 ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിനില്‍ ആരംഭിക്കുന്നതാണ് പെട്രോള്‍ എഞ്ചിന്‍ നിര. 2.5 ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിനാണ് പെട്രോള്‍ നിരയില്‍ ഏറ്റവും കരുത്തുറ്റത്.

ഇത് ഗംഭീരം!; കോമ്പാക്ട് എസ്‌യുവി ടി-റോക്കിനെ ഫോക്‌സ്‌വാഗണ്‍ കാഴ്ചവെച്ചു

1.6 ലിറ്റര്‍ ടിഡിഐ എഞ്ചിനില്‍ ആരംഭിക്കുന്ന ഡീസല്‍ നിരയില്‍, 2.0 ലിറ്റര്‍ ടിഡിഐ എഞ്ചിനാണ് ഏറ്റവും കരുത്തേറിയത്. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് ടി-റോക്കില്‍ ഇടംപിടിക്കുന്നതും.

ഇത് ഗംഭീരം!; കോമ്പാക്ട് എസ്‌യുവി ടി-റോക്കിനെ ഫോക്‌സ്‌വാഗണ്‍ കാഴ്ചവെച്ചു

സ്ട്രീറ്റ്, സ്‌നോ, ഓഫ്‌റോഡ്, ഓഫ്‌റോഡ് ഇന്‍ഡിവിജ്വല്‍ എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകള്‍ ടി-റോക്കില്‍ ലഭ്യമാണ്. ഡ്രൈവര്‍ അലേര്‍ട്ട് സിസ്റ്റം, ലെയ്ന്‍ അസിസ്റ്റ്, ഫ്രണ്ട് അസിസ്റ്റ്, പെഡസ്ട്രിയന്‍ മോണിറ്ററിംഗ്, സിറ്റി എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിങ്ങനെ നീളുന്നതാണ് ഫോക്‌സ്‌വാഗണ്‍ ടി-റോക്കിലെ സുരക്ഷാ സജ്ജീകരണങ്ങള്‍.

English summary
Volkswagen's Compact SUV, The T-Roc Unveiled. Read in Malayalam.
Story first published: Thursday, August 24, 2017, 14:11 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark