ഫോക്സ്‌വാഗൺ വെന്റോ ടോപ്പ് വേരിയന്റ് അവതരിച്ചു; വിലയറിയാം
ഫോക്സ്‌വാഗൺ എൻട്രിലെവൽ സെഡാൻ വെന്റോയുടെ ടോപ്പ് വേരിയന്റ് ഡീലർഷിപ്പുകളിൽ, വിലവിവരങ്ങൾക്ക് തുടർന്നു വായിക്കൂ.
ഫോക്സ്‌വാഗൺ ഇന്ത്യ എൻട്രിലെവൽ സെഡാൻ വെന്റോയ്ക്ക് ഒരു ടോപ്പ്-എന്റ് വേരിയന്റിനെ അവതരിപ്പിച്ചു. വെന്റോ ഹൈലൈൻ പ്ലസ് എന്ന പേരിലെത്തിയ ഈ വേരിന്റിനെ ഫോക്സ്‌വാഗൺന്റെ എല്ലാ ഡീലർഷിപ്പുകളിലും ലഭ്യമാക്കിയിട്ടുണ്ട്.

മുൻപും ഹൈലൈൻ പ്ലസ് മോഡലുകൾ ഇന്ത്യയിൽ ലഭ്യമായിരുന്നുവെങ്കിലും വിപണിയിൽ നിന്നും പിന്നീടിതിനെ പിൻവലിക്കുകയായിരുന്നു. ഇപ്പോൾ ഈ മോഡലിന്റെ ഒരു പുനരുത്ഥാനം എന്നു വേണമെങ്കിൽ പറയാം.

ഡെ ടൈം റണ്ണിംഗ് ലാമ്പോടുകൂടിയ എൽഇഡി ഹെഡ്‌ലാമ്പ്, റിവേഴ്സ് പാർക്കിംഗ് ക്യാമറ എന്നീ പുതുമകൾ ഒഴിച്ചാൽ വെന്റോ ഹൈലൈൻ വേരിയന്റിലുള്ള അതെ ഫീച്ചറുകൾ തന്നെയാണ് ഹൈലൈൻ പ്ലസിലുമുള്ളത്.

ഇക്കാരണത്താൽ തന്നെ ഹൈലൈൻ മോഡലുകളേക്കാൾ വിലകൂടുതലും ഹൈലൈൻ പ്ലസ് മോഡലുകൾക്ക് ഉണ്ടായിരിക്കുന്നതാണ്. ഏതാണ്ട് 80,000 രൂപയോളം അധികമുണ്ടാകും.

ടിഎസ്ഐ ഡിഎസ്ജി ഗിയർബോക്സ് ഉൾപ്പെടുത്തി കൊണ്ടുള്ള പുത്തൻ വേരിയന്റിന്റെ ആദ്യ ബ്യാച്ച് ഇതിനകം തന്നെ ഡീലർഷിപ്പുകളിൽ എത്തിക്കഴിഞ്ഞു. 75,000രൂപ നൽകി ബുക്കിംഗും നടത്താവുന്നതാണ്.

ഹോണ്ട സിറ്റി ടോപ്പ് വേരിയന്റായ ഡെസ്എക്സ് മോഡലുകളായിരിക്കും വെന്റോ ഹൈലൈൻ പ്ലസിന് എതിരാളിയായി ഉണ്ടാവുക. സിറ്റിയുടെ ഫേസ്‌ലിഫ്റ്റ് പതിപ്പുമായി ഉടൻ വിപണിപിടിക്കാനിരിക്കുകയുമാണ് ഹോണ്ട.

ഫോക്സ്‌വാഗൺ വെന്റോ ഹൈലൈൻ പ്ലസ് വില വിവരം:
- ഫോക്സ്‌വാഗൺ വെന്റോ എച്ച്എൽ പ്ലസ് 1.6 പെട്രോൾ എംടി: 11.39ലക്ഷം
- ഫോക്സ്‌വാഗൺ വെന്റോ എച്ച്എൽ പ്ലസ് 1.5 ടിഡിഐ എംടി: 12.81ലക്ഷം
- ഫോക്സ്‌വാഗൺ വെന്റോ എച്ച്എൽ പ്ലസ് 1.2ടിഎസ്ഐ ഡിഎസ്ജി എടി: 12.67ലക്ഷം
- ഫോക്സ്‌വാഗൺ വെന്റോ എച്ച്എൽ പ്ലസ് 1.5 ടിഡിഐ ഡിഎസ്ജി എടി: 14.09ലക്ഷം

പുതിയ ടാറ്റ സെഡാൻ 'കൈറ്റ് 5' മാർച്ചിൽ
ക്രേറ്റ ഹൈബ്രിഡായി ഇന്ത്യയിലേക്ക്


Click it and Unblock the Notifications








