മദ്യലഹരിയില്‍ വാഹനമോടിച്ചതിന് വെയ്ന്‍ റൂണി പിടിയില്‍; താരത്തെ ജാമ്യത്തില്‍ വിട്ടയച്ചു

Written By:

മദ്യലഹരിയില്‍ വാഹനം ഓടിച്ചതിന് ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം വെയ്ന്‍ റൂണി അറസ്റ്റില്‍. സ്വന്തം നാടായ ചെഷയറില്‍ വെച്ച് വ്യാഴാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് റൂണിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

മദ്യലഹരിയില്‍ വാഹനമോടിച്ചതിന് വെയ്ന്‍ റൂണി പിടിയില്‍; താരത്തെ ജാമ്യത്തില്‍ വിട്ടയച്ചു

മദ്യപിച്ച ശേഷം കറുത്ത ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ ഹാച്ച്ബാക്കില്‍ മടങ്ങവെയാണ് വെയ്ന്‍ റൂണി പിടിയിലായത്. റൂണിയ്ക്ക് ഒപ്പം അഞ്ജാതയായ സ്ത്രീയും കാറില്‍ സഞ്ചരിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മദ്യലഹരിയില്‍ വാഹനമോടിച്ചതിന് വെയ്ന്‍ റൂണി പിടിയില്‍; താരത്തെ ജാമ്യത്തില്‍ വിട്ടയച്ചു

റൂണി ഡ്രൈവ് ചെയ്തിരുന്ന ബീറ്റില്‍ ഹാച്ച്ബാക്ക് സ്ത്രീയുടേതാണെന്നാണ് സൂചന. അറസ്റ്റിലായ റൂണിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

മദ്യലഹരിയില്‍ വാഹനമോടിച്ചതിന് വെയ്ന്‍ റൂണി പിടിയില്‍; താരത്തെ ജാമ്യത്തില്‍ വിട്ടയച്ചു

സെപ്തംബര്‍ 18 ന് സ്റ്റോക്ക്‌പോര്‍ട്ട് മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഹാജരാകണമെന്ന വ്യവസ്ഥിയിലാണ് ഇംഗ്ലീഷ് താരത്തിന് ജാമ്യം അനുവദിച്ചത്.

മദ്യലഹരിയില്‍ വാഹനമോടിച്ചതിന് വെയ്ന്‍ റൂണി പിടിയില്‍; താരത്തെ ജാമ്യത്തില്‍ വിട്ടയച്ചു

നിലവില്‍ എവര്‍ട്ടണിന് വേണ്ടി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന വെയ്ന്‍ റൂണി, അടുത്തിടെയാണ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിടവാങ്ങിയത്.

മദ്യലഹരിയിൽ വാഹനമോടിച്ചതിന് വെയ്ൻ റൂണി പിടിയിൽ

ഇംഗ്ലണ്ട് ദേശീയ ടീമിന് വേണ്ടി 119 മത്സരങ്ങളില്‍ നിന്നായി 53 ഗോളുകള്‍ റൂണി നേടിയിട്ടുണ്ട്.

ഇംഗ്ലീഷ് ഇതിഹാസം വെയ്ന്‍ റൂണിയുടെ കാര്‍പ്രേമവും ഓട്ടോലോകത്ത് ഏറെ പ്രശസ്തമാണ്.

മദ്യലഹരിയിൽ വാഹനമോടിച്ചതിന് വെയ്ൻ റൂണി പിടിയിൽ

ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്‍ക്വിഷിലും, റേഞ്ച് റോവര്‍ വൊഗിലും, ഔഡി RS6 അവന്ത് സ്‌റ്റേഷന്‍വാഗണിലും പ്രത്യക്ഷപ്പെടുന്ന റൂണി, ക്യമാറക്കണ്ണുകള്‍ക്ക് എന്നും വിരുന്ന് ഒരുക്കാറുമുണ്ട്.

മദ്യലഹരിയിൽ വാഹനമോടിച്ചതിന് വെയ്ൻ റൂണി പിടിയിൽ

മെര്‍സിഡീസ് G55 എഎംജി, ബിഎംഡബ്ല്യു X5, മെര്‍സിഡീസ് സിഎല്‍കെ, കാഡിലാക്ക് എസ്‌കലേഡ്, ക്രൈസ്‌ലര്‍ 300 സി, ഷെവര്‍ലെ കോര്‍വെറ്റ്, ലംബോര്‍ഗിനി ഗലാര്‍ഡോ സ്‌പൈഡര്‍, ഔടി ടിടി, ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി, ഔഡി Q7 എന്നി താരങ്ങളും റൂണിയുടെ ഗരാജിലെ അംഗങ്ങളാണ്.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
English Footballer Wayne Rooney Arrested For Drunk Driving. Read in Malayalam.
Please Wait while comments are loading...

Latest Photos