ഇനിയും ഓഫര്‍?; ബാക്കിയുള്ള ബിഎസ് III വാഹനങ്ങള്‍ എന്ത് ചെയ്യും

Written By:

ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് ബിഎസ് IV വാഹനങ്ങള്‍ മാത്രമെ വില്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്ന സുപ്രിംകോടതിയുടെ ഉത്തരവ് നടപ്പിലായിരിക്കുകയാണ്. നിര്‍മാതാക്കളെല്ലാം തങ്ങളുടെ ഭാരത് സ്റ്റേജ് IV വാഹനങ്ങളെയാണ് വിപണിയില്‍ അണിനിരത്തിയിട്ടുള്ളത്.

ഇനി ബാക്കിയുള്ള ബിഎസ് III വാഹനങ്ങള്‍ എന്ത് ചെയ്യും?

എന്നാല്‍ മലിനീകരണ മാനദണ്ഡത്തിന്റെ പശ്ചാത്തലത്തില്‍ ഭാരത് സ്റ്റേജ് വാഹനങ്ങള്‍ നിരോധിച്ച സുപ്രിംകോടതി നടപടിയില്‍ 20000 കോടി രൂപയുടെ നഷ്ടമാണ് വിപണി നേരിട്ടിരിക്കുന്നത്.

ഇനി ബാക്കിയുള്ള ബിഎസ് III വാഹനങ്ങള്‍ എന്ത് ചെയ്യും?

കച്ചവടമല്ല, ആരോഗ്യമാണ് പ്രധാനമെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി നല്‍കിയ ഉത്തരവ് ഗ്രീന്‍ ഇക്കോണമി എന്ന ഇന്ത്യന്‍ സാക്ഷാത്ക്കാരത്തിലേക്കുള്ള ചുവട് വെയ്പാണ്.

ഇനി ബാക്കിയുള്ള ബിഎസ് III വാഹനങ്ങള്‍ എന്ത് ചെയ്യും?

എന്തായാലും ബിഎസ് III വാഹനങ്ങള്‍ നിരോധിച്ചതിന്റെ പശ്ചാത്തലത്തില്‍ 8.24 ലക്ഷം വാഹനങ്ങളാണ് ഡീലര്‍മാരുടെ പക്കല്‍ കുമിഞ്ഞ് കൂടിയിരിക്കുന്നത്.

ഇനി ബാക്കിയുള്ള ബിഎസ് III വാഹനങ്ങള്‍ എന്ത് ചെയ്യും?

അവസാന നിമിഷങ്ങളില്‍ വമ്പന്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളുമായി കളം നിറഞ്ഞ ഡീലര്‍മാരും കമ്പനികളും മോഡലുകളെ എത്രയും പെട്ടെന്ന് വിറ്റഴിക്കാന്‍ മത്സരിച്ചതാണ് സംഖ്യം ഇത്രയധികമായി ചുരുങ്ങാന്‍ കാരണമെന്നതും വസ്തുതയാണ്.

ഇനി ബാക്കിയുള്ള ബിഎസ് III വാഹനങ്ങള്‍ എന്ത് ചെയ്യും?

പക്ഷെ, ഇപ്പോഴും രാജ്യത്തുള്ള ഇത്രയധികം ബിഎസ് III വാഹനങ്ങള്‍ എന്ത് ചെയ്യും? വിപണിയില്‍ എന്തായാലും ഇനി ഓഫറോ, ഡിസ്‌കൗണ്ടോ നല്‍കി വില്‍ക്കാന്‍ സാധിക്കില്ല. ഇനിയും ചുളുവിലയ്ക്ക് പുത്തന്‍ മോഡലുകളെ സ്വന്തമാക്കാമെന്ന മോഹം ഇപ്പോഴും ഉണ്ടെങ്കില്‍ കാര്യമില്ലെന്ന് അര്‍ത്ഥം.

ഇനി ബാക്കിയുള്ള ബിഎസ് III വാഹനങ്ങള്‍ എന്ത് ചെയ്യും?

സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ബിഎസ് III വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ രാജ്യത്ത് പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്.

ഇനി ബാക്കിയുള്ള ബിഎസ് III വാഹനങ്ങള്‍ എന്ത് ചെയ്യും?

ബിഎസ് III വാഹനങ്ങളെ ബിഎസ് IV ആയി ഉയര്‍ത്താന്‍ സാധിക്കുമോ എന്ന ചോദ്യവും ഇപ്പോള്‍ ഉയരുന്നുണ്ട്. എന്നാല്‍ അത് സാധ്യമല്ല!

ഇനി ബാക്കിയുള്ള ബിഎസ് III വാഹനങ്ങള്‍ എന്ത് ചെയ്യും?

ബിഎസ് III വാഹനങ്ങളെ ബിഎസ് IV ആയി ഉയര്‍ത്താന്‍ സാധിക്കുമോ എന്ന ചോദ്യവും ഇപ്പോള്‍ ഉയരുന്നുണ്ട്. ബിഎസ് III വാഹനങ്ങളെ ബിഎസ് IV എഞ്ചിന്‍ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധ്യമല്ലെന്ന് നിര്‍മാതാക്കള്‍ മുമ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബിഎസ് III യെ അപേക്ഷിച്ച് ബിഎസ് IV ല്‍ കാര്‍ബണ്‍ പുറന്തള്ളലിന്റെ തോത് വലിയ തോതില്‍ കുറവാണ്. അതിനാല്‍ ബിഎസ് III യെ, ബിഎസ് IV ലേക്ക് മാറ്റുക എന്നത് ശ്രമകരമാണ്.

ഇനി ബാക്കിയുള്ള ബിഎസ് III വാഹനങ്ങള്‍ എന്ത് ചെയ്യും?

അതിനാല്‍ ഇനി ആകെ നിര്‍മാതാക്കളുടെ മുമ്പിലുള്ള വഴി മോഡലുകളെ വിറ്റ് തീര്‍ക്കുകയാണ്. ഇവിടെയും രണ്ട് തരത്തിലാണ് മോഡലുകളെ വിറ്റ് തീര്‍ക്കാന്‍ നിര്‍മാതാക്കള്‍ക്ക് അവസരമുള്ളത്.

ഇനി ബാക്കിയുള്ള ബിഎസ് III വാഹനങ്ങള്‍ എന്ത് ചെയ്യും?

ആദ്യ അവസരം യഥാര്‍ത്ഥത്തില്‍ നിര്‍മാതാക്കളെല്ലാം സംയുക്തമായി നടത്തി വിജയിച്ചു.

ഇനി ബാക്കിയുള്ള ബിഎസ് III വാഹനങ്ങള്‍ എന്ത് ചെയ്യും?

ഏപ്രില്‍ ഒന്നിന് മുമ്പായി വിപണിയില്‍ മോഡലുകളെ വിറ്റ് തീര്‍ക്കുകയായിരുന്നു നിര്‍മാതാക്കളുടെ മുമ്പിലുണ്ടായിരുന്ന ആദ്യ അവസരം. ഇത് അവര്‍ പ്രയോഗിച്ച് വിജയം കണ്ടെത്തുകയും ചെയ്തു.

ഇനി ബാക്കിയുള്ള ബിഎസ് III വാഹനങ്ങള്‍ എന്ത് ചെയ്യും?

ടൂവീലറുകളുടെ വമ്പന്‍ ശേഖരം ഏകദേശം പൂര്‍ണമയായും വിറ്റ് തീര്‍ക്കാന്‍ ഓഫറുകള്‍ക്കും ഡിസ്‌കൗണ്ടുകള്‍ക്കും സാധിച്ചെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് വ്യക്തമാക്കി കഴിഞ്ഞു.

ഇനി ബാക്കിയുള്ള ബിഎസ് III വാഹനങ്ങള്‍ എന്ത് ചെയ്യും?

ഇനി രണ്ടാമതുള്ള അവസരം കയറ്റുമതിയാണ്. വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തി മോഡലുകളെ ഒഴിവാക്കാനുള്ള അവസരമാണ് നിര്‍മാതാക്കള്‍ക്ക് ഇനിയുള്ളത്.

ഇനി ബാക്കിയുള്ള ബിഎസ് III വാഹനങ്ങള്‍ എന്ത് ചെയ്യും?

ഇത് അത്ര എളുപ്പമല്ല. കാരണം, ബിഎസ് III മാനദണ്ഡങ്ങള്‍ പിന്‍തുടരുന്ന രാജ്യാന്തര തലത്തില്‍ ഏറെ കുറവാണ്.

ഇനി ബാക്കിയുള്ള ബിഎസ് III വാഹനങ്ങള്‍ എന്ത് ചെയ്യും?

മിക്ക വികസിത, വികസ്വര രാജ്യങ്ങളും മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഏറെ മുന്നിലാണ്.

ഇനി ബാക്കിയുള്ള ബിഎസ് III വാഹനങ്ങള്‍ എന്ത് ചെയ്യും?

ഇത് മാത്രമല്ല പ്രശ്‌നം. ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഒരുക്കിയ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് സംവിധാനവും മോഡലുകളില്‍ ഇപ്പോള്‍ വില്ലനാവുകയാണ്.

ഇനി ബാക്കിയുള്ള ബിഎസ് III വാഹനങ്ങള്‍ എന്ത് ചെയ്യും?

അതിനാല്‍ ഇനി റൈറ്റ് ഹാന്‍ഡ് ഡ്രൈവുള്ള രാജ്യങ്ങളിലേക്ക് മാത്രമാണ് നിര്‍മാതാക്കള്‍ക്ക് കയറ്റുമതി നടത്താന്‍ സാധിക്കുകയെന്നതും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

ഇനി ബാക്കിയുള്ള ബിഎസ് III വാഹനങ്ങള്‍ എന്ത് ചെയ്യും?

റൈറ്റ് ഹാന്‍ഡ് ഡ്രൈവിനൊപ്പം, മോഡലുകളില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള സുരക്ഷാ സജ്ജീകരണങ്ങളിലും നിര്‍മാതാക്കള്‍ക്ക് മാറ്റം വരുത്തേണ്ടി വരുമെന്നതും ഉറപ്പാണ്.

ഇനി ബാക്കിയുള്ള ബിഎസ് III വാഹനങ്ങള്‍ എന്ത് ചെയ്യും?

അതിനാല്‍ ബിഎസ് III വാഹനങ്ങളുടെ കയറ്റുമതിയും നിര്‍മാതാക്കളെ സംബന്ധിച്ച് വലിയ ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.

English summary
What's next to unsold BSIII vehicles in India. Read in Malayalam.
Please Wait while comments are loading...

Latest Photos