ബോളിംഗര്‍ B1 അവതരിച്ചു; ഇത് ലോകത്തിലെ ആദ്യ ഇലക്ട്രിക് ഓഫ്-റോഡര്‍
വിപണി ഒന്നാകെ ഇലക്ട്രിക് കാറുകളിലേക്ക് തിരിയുകയാണ്. പരിസ്ഥിതി സൗഹര്‍ദ്ദമായ വിപണി ലക്ഷ്യമിട്ട് ടാറ്റ മുതല്‍ റോള്‍സ് റോയ്‌സ് വരെ ഇലക്ട്രിക് കാറുകളെ ഒരുക്കുന്ന തിരക്കിലാണ്.

എന്നാല്‍ മിക്ക നിര്‍മ്മാതാക്കളുടെ ഇലക്ട്രിക് കാറുകളും ഒരുങ്ങുന്നത് സെഡാന്‍, ഹാച്ച്ബാക്ക് ചട്ടക്കൂടില്‍ മാത്രമാണ്. എന്നാല്‍ യൂട്ടിലിറ്റി വാഹനങ്ങളില്‍ ഇലക്ട്രിക് കരുത്തിനെ ഒരുക്കുകയാണ് അമേരിക്കന്‍ നിര്‍മ്മാതാക്കളായ ബോളിംഗര്‍ മോട്ടോര്‍സ്.
Recommended Video


ലോകത്തിലെ ആദ്യ ഇലക്ട്രിക് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ട്രക്ക് (SUT), B1 നെയാണ് ബോളിംഗര്‍ മോട്ടോര്‍സ് നിര്‍മ്മിച്ചിരിക്കുന്നത്.

ലൈറ്റ് വെയ്റ്റ് അലൂമിനിയം ആര്‍ക്കിടെക്ചറില്‍ എത്തുന്ന ബോളിംഗര്‍ B1 ല്‍ ക്ലാസിക്, ടൂ-ബോക്‌സ് ലുക്ക് നല്‍കുന്ന ഹെവി-ഡ്യൂട്ടി ട്രക്ക് ഡിസൈനാണ് ഒരുങ്ങുന്നത്.

150 ഇഞ്ച് നീളവും, 76.5 ഇഞ്ച് വീതിയും, 73.5 ഇഞ്ച് ഉയരവുമാണ് ബോളിംഗര്‍ B1 നുള്ളത്. ഫുള്‍ടൈം ഒാള്‍-വീല്‍ ഡ്രൈവ് ലഭ്യമായ ഡ്യൂവല്‍-മോട്ടോര്‍ പവര്‍ട്രെയിനാണ് ബോളിംഗര്‍ B1 ന്റെ കരുത്ത്. 355 bhp കരുത്തും 640 Nm torque ഉം ഏകാന്‍ പ്രാപ്തമാണ് B1.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.5 സെക്കന്‍ഡാണ് ബോളിംഗര്‍ B1 വേണ്ടത്. മണിക്കൂറില്‍ 204 കിലോമീറ്റര്‍ വേഗതയാണ് B1 ന്റെ ടോപ്‌സ്പീഡ്.

60 kWh, 100 kWh പവറില്‍ എത്തുന്ന രണ്ട ലിഥിയം-അയോണ്‍ ബാറ്ററി ഓപ്ഷനുകളാണ് B1 ലഭ്യമാവുക. ലെവല്‍ 2 ചാര്‍ജറില്‍ 7.3 മണിക്കൂറാണ് ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്യാനുള്ള സമയം.

അതേസമയം, DC ഫാസ്റ്റ് ചാര്‍ജറില്‍ 45 മിനിറ്റുകള്‍ കൊണ്ട് ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്യപ്പെടും.

എന്തായാലും ഇലക്ട്രിക് സെഡാന്‍, ഇലക്ട്രിക് ഹാച്ച്ബാക്കുകള്‍ക്ക് ഇടയിലേക്ക് കടന്നെത്തുന്ന ബോളിംഗര്‍ B1, ഇലക്ട്രിക് ഓഫ്-റോഡര്‍ വാഹനങ്ങളില്‍ പുതുവിപ്ലവം കുറിച്ചിരിക്കുകയാണ്.


Click it and Unblock the Notifications








