ലോകത്തിലെ ഏറ്റവും മൂല്യമേറിയ കാര്‍ ബ്രാന്‍ഡ് ഇതാണ്

Written By:

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കാര്‍ നിര്‍മ്മാതാക്കള്‍ ആരെന്നറിയുമോ? പുതിയ പഠനങ്ങള്‍ പ്രകാരം, ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ടയാണ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കാര്‍ ബ്രാൻഡ്.

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കാര്‍ ബ്രാന്‍ഡ് ഇതാണ്

BrandZ ന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ്, മൂല്യമേറിയ 100 ലോകോത്തര ബ്രാന്‍ഡുകളുടെ പട്ടിക പുറത്ത് വന്നിരിക്കുന്നത്. ബ്രാന്‍ഡ് മൂല്യത്തിന്റെ പശ്ചാത്തലത്തില്‍ ടൊയോട്ടയാണ് കാര്‍ നിര്‍മ്മാതാക്കളുടെ പട്ടികയില്‍ പ്രഥമ സ്ഥാനം നേടിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കാര്‍ ബ്രാന്‍ഡ് ഇതാണ്

കഴിഞ്ഞ 12 വര്‍ഷമായി പട്ടികയില്‍ ഒന്നാമതായാണ് ടൊയോട്ട തുടരുന്നത്.

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കാര്‍ ബ്രാന്‍ഡ് ഇതാണ്

എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2017 ല്‍ ടൊയോട്ടയുടെ മൂല്യം മൂന്ന് ശതമാനം ഇടിഞ്ഞതായും പഠനം വെളിപ്പെടുത്തുന്നു. ബിഎംഡബ്ല്യു, മെര്‍സിഡീസ് ബെന്‍സ് എന്നിവരെ പിന്തള്ളിയാണ് ടൊയോട്ട് ജൈത്രയാത്ര തുടരുന്നത്.

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കാര്‍ ബ്രാന്‍ഡ് ഇതാണ്

28.7 ബില്ല്യണ്‍ ഡോളറാണ് ടൊയോട്ടയുടെ ബ്രാന്‍ഡ് മൂല്യം. പട്ടികയില്‍ രണ്ടാമതുള്ള ബിഎംഡബ്ല്യുവിന്റെ ബ്രാന്‍ഡ് മൂല്യം 24.6 ബില്ല്യണ്‍ ഡോളറാണ്.

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കാര്‍ ബ്രാന്‍ഡ് ഇതാണ്

2017 ല്‍ എട്ട് ശതമാനമാണ് ബിഎംഡബ്ല്യുവിന്റെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, 23.5 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള മെര്‍സിഡീസ് ബെന്‍സിന്റെ ബ്രാന്‍ഡ് മൂല്യം നാല് ശതമാനം വളര്‍ച്ചയാണ് 2017 ല്‍ കാഴ്ചവെച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കാര്‍ ബ്രാന്‍ഡ് ഇതാണ്

മൂല്യമേറിയ കാര്‍ നിര്‍മ്മാതാക്കളുടെ പട്ടികയില്‍ മൂന്നാമതുള്ള മെര്‍സിഡീസിന്റെ വളര്‍ച്ച ടൊയോട്ടയിലും ബിഎംഡബ്ല്യുവിലും സമ്മര്‍ദ്ദം ചെലുത്തുന്നു.

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കാര്‍ ബ്രാന്‍ഡ് ഇതാണ്

32 ശതമാനം മൂല്യവളര്‍ച്ച നേടിയ ടെസ്‌ലയാണ് പട്ടികയില്‍ ശ്രദ്ധ നേടുന്ന മറ്റൊരു താരം. ലാന്‍ഡ് റോവര്‍, പോര്‍ഷെ നിര്‍മ്മാതാക്കളെ പിന്തള്ളിയാണ് ടെസ്‌ല മുന്നേറ്റം നടത്തിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കാര്‍ ബ്രാന്‍ഡ് ഇതാണ്

ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡ് എന്നതിനൊപ്പം ഏറ്റവും വിശ്വസനീയമായ ബ്രാന്‍ഡായും കൂടിയാണ് ടൊയോട്ട ഇന്ന് അറിയപ്പെടുന്നതെന്ന് ഗ്ലോബല്‍ ബ്രാന്‍ഡ്‌സ് ഡയറക്ടര്‍ പീറ്റര്‍ വാല്‍ഷെ പറഞ്ഞു.

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കാര്‍ ബ്രാന്‍ഡ് ഇതാണ്

കാറുകളുടെ തിരിച്ച് വിളിക്കല്‍ നടപടി ടൊയോട്ടയില്‍ സംഭവിക്കുന്നുണ്ടെങ്കിലും ഇന്നും ടൊയോട്ട കാറുകളോടാണ് ഭൂരിപക്ഷം ഉപഭോക്താക്കളും താത്പര്യം പ്രകടപ്പിക്കുന്നതെന്ന് വാല്‍ഷെ കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Study: World's Most Valuable Car Brand Revealed. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark